ഇതാണ് സാംസങ്ങ് ഗാലക്‌സി ഫോണുകളുടെ പരീക്ഷണ മുറി... കാണുക ചിത്രങ്ങളിലൂടെ

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ അതികായരാണ് സാംസങ്ങ്. ഗാലക്‌സി സീരീസ് സ്മാര്‍ട്‌ഫോണുകളിലൂടെയാണ് കമ്പനി ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടിയത്. വിവിധ വിലകളില്‍ ലഭ്യമാവുന്ന വ്യത്യസ്ത ശ്രേണിയില്‍ പെട്ട നിരവധി ഗാലക്‌സി സ്മാര്‍ട്‌ഫോണുകള്‍ സാംസങ്ങ് ഇതിനോടകം പുറത്തിറക്കിയിട്ടുമുണ്ട്.

ഫോണുകളുടെ ഗുണനിലവാരം തന്നെയാണ് ഈ പ്രചാരത്തിനു പിന്നില്‍. എന്നാല്‍ എവിടെവച്ചാണ്, എങ്ങനെയാണ് സാംസങ്ങ് ഈ ഫോണുകളുടെ നിലവാരം പരിശോധിക്കുന്നത്???... അതാണ് ഇന്ന് ഇവിടെ പ്രതിപാതിക്കുന്നത്.

സൗത് കൊറിയയിലെ കമ്പനി ഹെഡ്ക്വാര്‍ട്ടേഴ്‌സിലുള്ള വിശാലമായ ഒരു മുറിയില്‍ വച്ചാണ് ഗാലക്‌സി ഫോണുകളുടെ അവസാനഘട്ട പരിശോധന നടത്തുന്നത്. ഫോണിന്റെ ഓരോ ഫീച്ചറുകളും എഞ്ചിനീയര്‍മാര്‍ ഇവിടെ വിശകലനം ചെയ്യും. തുടര്‍ന്നാണ് ഫോണ്‍ പുറത്തിറക്കുന്നത്. ആ പരീക്ഷണ മുറിയും ഘട്ടങ്ങളും ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇവിടെയാണ് സാംസങ്ങ് സ്മാര്‍ട്‌ഫോണിലെ റേഡിയോയുടെ നിലവാരം സംബന്ധിച്ച പരിശോധന നടക്കുന്നത്.

 

ഗാലക്‌സി ഫോണുകളിലെ റേഡിയേഷന്‍ ചുറ്റുമുള്ള മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളെ ഏതുരീതിയില്‍ ബാധിക്കുമെന്ന് ഇവിടെ വച്ചാണ് പരിശോധിക്കുക.

 

മനുഷ്യശരീരത്തിലെ ഫ് ളൂയിഡുകള്‍ക്കു സമാനമായ വസ്തുവാണ് ചിത്രത്തില്‍ കാണുന്നത്. മനുഷ്യ ശരീരത്തിലേക്ക് ഫോണില്‍ നിന്ന് എത്രത്തോളം ഡേിയേഷന്‍ ആഗിരണം ചെയ്യപ്പെടുന്നു എന്ന് ഇവിടെയാണ് പരിശോധിക്കുന്നത്.

 

ഫോണില്‍ നിന്ന് പുറത്തുവരുന്ന റേഡിയേഷന്റെ അളവ് ഇൗ യന്ത്രമുപയോഗിച്ചാണ് പരിശോധിക്കുക. ഓരോരാജ്യത്തും അനുവദനീയമായ റേഡിയേഷന്റെ അളവ് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവ കൃത്യമായി പരിശോധിച്ചശേഷമാണ് ഫോണ്‍ പുറത്തിറക്കുക.

 

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സാംസങ്ങ് ഗാലക്‌സി S5 വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്റ് ആണ്. ഫോണിലേക്ക് പൊടി കടക്കുമോ എന്ന് പരിശോധിക്കുന്നത് ഇവിടെയാണ്. പൊടി നിറഞ്ഞ ഈ ചേംബറില്‍ ഫോണ്‍ കുറെ സമയം വയ്ക്കും. ഉള്ളില്‍ കാറ്റും ഉണ്ടായിരിക്കും.

 

കുറെ സമയത്തിനു ശേഷം അത് പുറത്തെടുത്ത് ഉള്ളില്‍ പൊടികയറിയോ എന്ന് പരിശോധിക്കും.

 

ഫോണ്‍ എത്രത്തോളം ചൂടാവുന്നു എന്ന് പരിളോധിക്കുന്നത് ഇവിടെയാണ്. ചിത്രത്തില്‍ കാണുന്നവിധം തെര്‍മല്‍ ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

 

നേരിട്ടുള്ള വൈദ്യുതി പ്രവാഹം ചെറുക്കാനുള്ള കഴിവ് ഫോണിനുണ്ടോ എന്ന് പരിശോധിക്കുന്നത് ഇങ്ങനെ...

 

ഒരുഫോണ്‍ ഉപയോഗിക്കുന്ന കാലഘട്ടത്തിനിടയില്‍ എത്രതവണ നിങ്ങള്‍ ഹോം ബട്ടണ്‍ അമര്‍ത്തും. ഒരാള്‍ക്കും പറയാന്‍ കഴിയില്ല. എന്നാല്‍ ഈ മെഷീന്‍ ഉപയോഗിച്ച് നിശ്ചിതകാലത്തേക്ക് കേടുകൂടാതെ ഫോണിന്റെ ഹോം ബട്ടണ്‍ പ്രവര്‍ത്തിക്കുമെന്ന് സാംസങ്ങ് പരിശോധിച്ച് ഉറപ്പുവരുത്തും.

 

ചിത്രത്തില്‍ കാണുന്ന ചെറിയ നോബുകള്‍ തുടരെ തുടരെ അമര്‍ത്തിയാണ് ഹോം ബട്ടന്റെ ദൈര്‍ഖ്യം മനസിലാക്കുന്നത്.

 

ഫോണ്‍ നിലത്തുവീണാല്‍ എത്രത്തോളം കേടു സംഭവിക്കും, ഏതു ഭാഗത്തെയാണ് കൂടുതലായി ബാധിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്ന സ്ഥലമാണ് ഇത്. ഹൈസ്പീഡ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രത്തില്‍ കാണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇത് പരീക്ഷിക്കുന്നത്.

 

സാംസങ്ങ് ഫോണുകളിലെ ക്യാമറയുടെ നിലവാരം വിവിധ ഘട്ടങ്ങളിലൂടെയാണ് പരിശോധിക്കുന്നത്. അതും വ്യത്യസ്തമായ വെളിച്ചങ്ങളിലും സാഹചര്യങ്ങളിലും വച്ചുകൊണ്ട്. .

 

ക്യാമറ ഫ് ളാഷിന്റെ വ്യാപതി അളക്കുന്നത് ഇവിടെയാണ്.

 

ഫോണിന്റെ ശബ്ദ നിലവാരം ഇവിടെയാണ് പരിശോധിക്കുന്നത്. അതായത് ഫോണില്‍ സംസാരിക്കുമ്പോള്‍ എത്രത്തേളാം വ്യക്തമാണ് ശബ്ദം എന്ന് പരിശോധിക്കും.

 

ഡമ്മികളെ ഉപയോഗിച്ചും ശബ്ദ നിലവാരം പരിശോധിക്കും. ഡമ്മിയുടെ ചെവിയില്‍ മൈക്രോഫോണും വായില്‍ സ്പീക്കറും ഘടിപ്പിച്ചാണ് ഈ പരീക്ഷണം.

 

ബാഹ്യമായ ശബ്ദങ്ങള്‍ ഫോണ്‍ സംഭാഷണത്തെ എത്രത്തോളം ബാധിക്കുമെന്നും സാംസങ്ങ്ിലെ എഞ്ചിനീയര്‍മാര്‍ പരീക്ഷിക്കും. അതിനായി ഡമ്മി പരീക്ഷണം നടത്തുന്ന മുറിയില്‍ അതിനൊപ്പം വിവിധ തരത്തിലുള്ള ശബ്ദങ്ങളും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: Business Insider

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot