ദിവസം 2GB ഡാറ്റയ്ക്ക് പുറമേ ഈ ജിയോ പ്ലാനിൽ ഇപ്പോൾ 18GB എക്സ്ട്രാ ഡാറ്റയും കിട്ടും! ഹോട്ട്സ്റ്റാർ അടക്കം
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ റിലയൻസ് ജിയോ ഇപ്പോൾ തങ്ങളുടെ ഗംഭീര പ്രീപെയ്ഡ് പ്ലാൻ അധിക ഡാറ്റയുമായി കൂടുതൽ ഗംഭീരമാക്കിയിരിക്കുന്നു. വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ അടക്കം ലഭ്യമാക്കിക്കൊണ്ട് ജിയോ അടുത്തിടെ നാല് പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ജിയോടിവി പ്രീമിയം പ്ലാനുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഈ നാല് പ്ലാനുകൾ 148 രൂപ, 398 രൂപ, 1198 രൂപ, 4498 രൂപ നിരക്കുകളിലാണ് അവതരിപ്പിച്ചത്. ഇതിൽ 1198 രൂപയുടെ പ്ലാനിൽ ആണ് ഇപ്പോൾ അധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമായ പ്ലാൻ ആക്കി മാറ്റിയിരിക്കുന്നത്.

പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ജിയോടിവി പ്രീമിയം പ്ലസ് പ്ലാനുകളുടെ പ്രത്യേകത. ഇതിൽ 1198 രൂപയുടെ പ്ലാനിൽ ഇപ്പോൾ 18ജിബി എക്സ്ട്രാ ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്ക് പുറമേയാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
1198 രൂപയുടെ ജിയോ പ്ലാൻ ആനുകൂല്യങ്ങൾ: 84 ദിവസ വാലിഡിറ്റിയിലാണ് 1198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം 84 ദിവസത്തേക്ക് ജിയോ ടിവി പ്രീമിയം (14 ഒടിടികൾ) സബ്സ്ക്രിപ്ഷൻ ആനുകൂല്യവും ആസ്വദിക്കാം.

ഇപ്പോൾ ഇതോടൊപ്പം 18 ജിബി എക്സ്ട്രാ ഡാറ്റയും 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ജിയോ ലഭ്യമാക്കിയിരിക്കുന്നു. ഇത് 6GB വീതമുള്ള മൂന്ന് ഡാറ്റ വൗച്ചറുകളുടെ രൂപത്തിലാണ് ലഭിക്കുക. MyJio ആപ്പിലെ ഉപയോക്താവിൻ്റെ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലേക്കാണ് ഈ എക്സ്ട്രാ ഡാറ്റ വൗച്ചറുകൾ ക്രെഡിറ്റ് ചെയ്യുന്നത്.
ജിയോ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അടങ്ങുന്ന 1198 രൂപയുടെ റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന 14 ഒടിടി പ്ലാറ്റ്ഫോമുകൾ: ജിയോസിനിമ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, പ്രൈം വീഡിയോ(മൊബൈൽ), ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ഡോക്യുബെ, ഹോയ് ചോയ്, സൺ നെക്സ്റ്റ്, പ്ലാനെറ്റ് മറാത്തി, ചൗപൽ, എപ്പിക്ഓൺ, കാഞ്ചാ ലങ്ക.
ഇതിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ മൂന്ന് മാസത്തേക്ക് മാത്രമേ ലഭ്യമാകൂ, പ്രൈം വീഡിയോ മൊബൈൽ പതിപ്പും ജിയോ സിനിമ പ്രീമിയവും 84 ദിവസത്തേക്ക് ലഭ്യമാണ്. ഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ മൊബൈൽ, ജിയോസിനിമ പ്രീമിയം എന്നിവയുടെ ഉള്ളടക്കം ഉപഭോക്താക്കൾക്ക് അവരുടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും. മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റിനായി ജിയോടിവി ആപ്പിലേക്ക് പോകാം.

ഏറ്റവും കുറഞ്ഞ ചെലവിൽ ഈ ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കണമെങ്കിൽ ജിയോ വരിക്കാർക്ക് 148 രൂപയുടെ ഡാറ്റ പ്ലാനെ ആശ്രയിക്കാവുന്നതാണ്. 28 ദിവസത്തേക്ക് 10GB ഡാറ്റയും ജിയോടിവി പ്രീമിയവും (12 OTT) ലഭിക്കുന്ന ഡാറ്റ ആഡ്-ഓൺ വൗച്ചറാണ് ഇത്. കുറഞ്ഞ ചെലവിൽ അധിക ഡാറ്റയും ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷനും നേടാൻ ഈ പ്ലാൻ സഹായിക്കുന്നു.
ഒരുവർഷത്തേക്ക് 13ൽ അധികം പ്രമുഖ ഒടിടി സബ്സ്ക്രിപ്ഷനുകൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് 4498 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 365 ദിവസസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും. ഇതോടൊപ്പം ഒരു വർഷത്തേക്ക് ജിയോ ടിവി പ്രീമിയം (14 ഒടിടികൾ) സബ്സ്ക്രിപ്ഷനും ലഭിക്കും.


Click it and Unblock the Notifications