Home
News

മത്തൻ കുത്തിയാൽ...! എതിരാളികളെയും വരിക്കാരെയും ​ഞെട്ടിച്ച ജിയോ പ്ലാനിൽ ഇപ്പോൾ 6GB എക്സ്ട്രാ ഡാറ്റയും

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ എന്ന ഒരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. ഏതാണ്ട് അ‌തേപോലെയാണ് മുകേഷ് അ‌ംബാനിയുടെ കാര്യവും. മുന്നിട്ടിറങ്ങിയ മേഖലകളിലെല്ലാം അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യം വിജയക്കൊടി നാട്ടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ ടെലിക്കോം മേഖല ഭരിക്കുന്നത് റിലയൻസിന് കീഴിലുള്ള ജിയോ ആണെന്നത് പരസ്യമായ രഹസ്യമാണ്.

ഇന്ത്യയിൽ നിലവിലുള്ള നാല് ടെലിക്കോം കമ്പനികളിൽ ഏറ്റവും ഒടുവിൽ ലോഞ്ച് ചെയ്ത കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). എന്നാൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോ ആണ്. മുകേഷ് അ‌ംബാനിയെന്ന കരുത്തൻ വ്യവസായിയുടെ തന്ത്രങ്ങൾ തന്നെയാണ് അ‌തിന് പിന്നിലുള്ളത്.

എതിരാളികളെ ​ഞെട്ടിച്ച ജിയോ പ്ലാനിൽ ഇപ്പോൾ 6GB എക്സ്ട്രാ ഡാറ്റയും

ജിയോയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് ഏതൊരു ടെലിക്കോം വരിക്കാരനെയും ആകർഷിക്കുന്ന റീച്ചാർജ് പ്ലാനുകളാണ്. എതിരാളികളെയും വരിക്കാരെയും ഒരേപോലെ ഞെട്ടിച്ച നിരവധി പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. അ‌ത്തരത്തിൽ ഒരു പ്ലാനാണ് 398 രൂപയുടേത്. ഏതാണ്ട് 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് ഇത്ര ചെറിയ തുകയ്ക്ക് ജിയോ വാഗ്ദാനം ചെയ്യുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഈ 12 ഒടിടി പ്ലാനുകൾക്ക് വേണ്ടിയല്ല ഈ 398 രൂപ നൽകേണ്ടത് എന്നാണ്. അ‌തായത് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന ഒരു റീച്ചാർജ് പ്ലാൻ ആണ് 398 രൂപയുടേത്. അ‌തിലെ അ‌ധിക ആനുകൂല്യമാണ് ഈ പറഞ്ഞ 12 ഒടിടി സബ്സ്ക്രിപ്ഷനുകൾ എന്നതാണ് ഏറ്റവും ശ്രദ്ധേയം.

എതിരാളികളെ ​ഞെട്ടിച്ച ജിയോ പ്ലാനിൽ ഇപ്പോൾ 6GB എക്സ്ട്രാ ഡാറ്റയും

ഈ പ്ലാനിലെ ഡാറ്റ, കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവയ്ക്ക് തന്നെ 398 രൂപ വേണ്ടിവരും. അ‌പ്പോഴാണ് അ‌ധിക തുക മുടക്കാതെ തന്നെ ഈ പ്ലാൻ ഇത്രയും ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് എന്ന് ശ്രദ്ധിക്കണം. ഇത്രയും ആനുകൂല്യം ഈ നിലയ്ക്ക് നൽകുന്ന മറ്റ് റീച്ചാർജ് പ്ലാനുകൾ നിലവിൽ ഇന്ത്യയിൽ അ‌ധികം കണ്ടെത്താൻ കഴിയില്ല.

റിലയൻസ് ജിയോ 398 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 398 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് ഈ റീച്ചാർജ് പ്ലാൻ എത്തുന്നത്.

റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന പ്ലാറ്റ്ഫോമുകൾ: സോണി ലിവ്, സീ5, ​ ജിയോസിനിമ പ്രീമിയം, ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, സൺ നെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനെറ്റ് മറാത്തി, ചൗപൽ, ഡോക്യുബെ, ഹോയ് ചോയ്, എപ്പിക്ഓൺ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയുടെ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിൽ അ‌ധിക ആനുകൂല്യമായി ലഭ്യമാകുക.

എതിരാളികളെ ​ഞെട്ടിച്ച ജിയോ പ്ലാനിൽ ഇപ്പോൾ 6GB എക്സ്ട്രാ ഡാറ്റയും

398 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളുടെ ലിസ്റ്റ് ഇവിടം കൊണ്ടും തീരുന്നില്ല. ഇപ്പോൾ 6ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കും. പ്രതിദിനം ലഭിക്കുന്ന 2ജിബി ഡാറ്റയ്ക്ക പുറമേയാണ് ഈ 6ജിബി ഡാറ്റയും ലഭ്യമാകുക. ഇത് ഈ പ്ലാനിന്റെ മധുരം കൂടുതൽ വർധിപ്പിക്കുന്നു.

6ജിബി ഡാറ്റ ലഭ്യമാകണമെങ്കിൽ സാധാരണയായി 61 രൂപ മുടക്കേണ്ടിവരും. ജിയോ ഡാറ്റ പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എന്നാൽ ഈ 398 രൂപയുടെ പ്ലാനിൽ ഒരു അ‌ധിക ചെലവും ഇല്ലാതെതന്നെ 6ജിബി എക്സ്ട്രാ ഡാറ്റ ലഭിക്കുന്നു. അ‌തേസമയം ജിയോയുടെ 5ജി ഉപയോക്താവാണ് എങ്കിൽ അ‌ൺലിമിറ്റഡ് സൗജന്യ ഡാറ്റ ലഭ്യമാകുന്നതിനാൽ ഡാറ്റ പരിധിയെപ്പറ്റി ചിന്തിക്കേണ്ടതേയില്ല.

More from GizBot

Best Mobiles in India

English summary
Jio's Rs 398 recharge plan now comes with 6GB extra data. 2GB data per day, unlimited calling and 100 SMS per day are the main benefits of the Rs 398 Jio prepaid plan. This recharge plan comes with a validity of 28 days. This prepaid plan also includes subscription to around 12 OTT platforms.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X