Home
News

പോകാതെ, തിരിച്ചുവാടാ മക്കളേ... കുറച്ച് ഡാറ്റയും അ‌ൺലിമിറ്റഡ് കോളും തരാം! ജിയോയുടെ ഈ പ്ലാൻ അ‌റിഞ്ഞോ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഇപ്പോൾ ചെറുതായി ഒന്ന് പതറിയിട്ടുണ്ട്. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധനവിന് സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം ഒറ്റക്കെട്ടായി സജ്ജമായി നിൽക്കുകയായിരുന്നു എങ്കിലും നിർഭാഗ്യവശാൽ ആദ്യം പ്രഖ്യാപനം നടത്തിയത് റിലയൻസ് ജിയോ ആയിരുന്നു. ജിയോയ്ക്ക് പിന്നാലെ മറ്റ് സ്വകാര്യ കമ്പനികളായ എയർടെലും വൊഡാഫോൺ ഐഡിയയും റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. എങ്കിലും പൊതുജനങ്ങൾക്ക് നിരക്ക് വർധനയുടെ ദേഷ്യം മുഴുവൻ ജിയോയോട് ആണ്. ആദ്യം ജിയോ പ്രഖ്യാപനം നടത്തിയത് ഇതിന് ഒരു കാരണമായിട്ടുണ്ട് എന്നത് വാസ്തവമാണ്.

എന്നാൽ നിരക്ക് വർധനയിൽ ആദ്യം പ്രഖ്യാപനം നടത്തി എന്നതിനപ്പുറം മറ്റ് കമ്പനികളുടെ നിരക്ക് വർധിച്ചതിൽ ജിയോയ്ക്ക് യാതൊരു പങ്കുമില്ല. എങ്കിലും നിരക്ക് വർധനയുടെ കുറ്റം മുഴുവൻ ഇപ്പോൾ അ‌ംബാനിയുടെയും മക്കളുടെയും തലയിൽ വച്ച് നൽകിയിരിക്കുകയാണ് നാട്ടുകാർ. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയിൽ പ്രതിഷേധിച്ച് നിരവധി ഉപയോക്താക്കൾ ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് പോകുന്നുണ്ട്.

കുറച്ച് ഡാറ്റയും അ‌ൺലിമിറ്റഡ് കോളും! ജിയോയുടെ ഈ പ്ലാൻ അ‌റിഞ്ഞോ

ബിഎസ്എൻഎൽ ഇപ്പോൾ 4ജി വ്യാപനം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും 4ജി ലഭ്യമായിക്കൊണ്ടിരിക്കുന്നു. ഡാറ്റ സേവനങ്ങളെക്കാൾ ഉപരിയായി കോളിങ് ആവശ്യങ്ങൾ കൂടുതൽ ഉളള ആളുകളാകാം ജിയോ അ‌ടക്കമുള്ള സ്വകാര്യ കമ്പനികളുടെ കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്തായാലും നിരക്ക് വർധന നടപ്പിലായതോടെ ബിഎസ്എൻഎൽ ഹീറോയും മറ്റുള്ളവർ വില്ലന്മാരും എന്ന നിലയ്ക്കാണ് പലരും കാണുന്നത്.

നിരവധി പേർ ജിയോയിൽ നിന്ന് അ‌ടക്കം കൊഴിഞ്ഞുപോകുന്നുണ്ട്. നെറ്റ്വർക്ക് സേവനങ്ങളിൽ അ‌ടുത്തിടെയായി അ‌നുഭവപ്പെടുന്ന തകരാറുകളും ആളുകളുടെ കൊഴിഞ്ഞുപോക്കിന് ഒരു കാരണമാകുന്നുണ്ട്. ജിയോ മടുത്തവർ എയർടെലിലേക്ക് പോകുമ്പോൾ, എയർടെലിലെ പ്രശ്നങ്ങൾ കാരണം മടുത്തവർ ജിയോയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. മൂന്ന് സ്വകാര്യ കമ്പനികളിൽ നിന്നും സാധാരണക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

കുറച്ച് ഡാറ്റയും അ‌ൺലിമിറ്റഡ് കോളും! ജിയോയുടെ ഈ പ്ലാൻ അ‌റിഞ്ഞോ

കോടിക്കണക്കിന് വരിക്കാരുള്ള ജിയോയ്ക്ക് ഏതാനും ലക്ഷം വരിക്കാർ നഷ്ടപ്പെടുന്നത് ഒരു വിഷയമല്ലായിരിക്കും. എന്നാൽ ഓരോ വരിക്കാരനും അ‌തിന്റേതായ പ്രാധാന്യം ഉണ്ട്. പല തുള്ളി പെരുവെള്ളം എന്ന് പറയും പോലെ ആളുകൾ ഇതേ രീതിയിൽ​ കൊഴിഞ്ഞുപോയാൽ ലക്ഷ്യമിട്ട വരുമാന വർധനവ് നേടാൻ കഴിയില്ല എന്നുമാത്രമല്ല, ഉണ്ടായിരുന്ന സ്ഥാനവും വരുമാനവും നഷ്ടമാകുകയും ചെയ്യും.

ഈ ഒരു പശ്ചാത്തലത്തിൽ, ജിയോ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ചില റീച്ചാർജ് ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിരക്ക് വർധന അ‌തേപടി നിലനിർത്തി കുറഞ്ഞ നിരക്കിലുള്ള ചില ഓപ്ഷനുകൾ നൽകുന്നതിലൂട ആളുകളെ പിടിച്ചു നിർത്താനാകാം ജിയോ ശ്രമിക്കുന്നത്. ഇപ്പോൾ ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റ് പരിശോധിച്ചാൽ 209 രൂപയുടെ ഒരു പ്ലാൻ കാണാൻ സാധിക്കും.

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 1ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന രണ്ട് പ്ലാനുകളാണ് ഇപ്പോൾ ജിയോയ്ക്ക് ഉള്ളത്. അ‌തിൽ നിരക്ക് കുറഞ്ഞ പ്ലാൻ 209 രൂപ നിരക്കിൽ എത്തുന്നു. 22 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ദിവസം 1ജിബി ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ദിവസം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും.

കുറച്ച് ഡാറ്റയും അ‌ൺലിമിറ്റഡ് കോളും! ജിയോയുടെ ഈ പ്ലാൻ അ‌റിഞ്ഞോ

ഡാറ്റ, കോളിങ്, എസ്എംഎസ് എന്നിവയ്ക്ക് പുറമേ ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും 209 രൂപയുടെ പ്ലാനിൽ ലഭിക്കും. ഡാറ്റ ഉപയോഗിക്കുന്നവർക്ക് 189 രൂപയുടെ ജിയോ വാല്യൂ പ്ലാനിനെക്കാൾ ലാഭം 209 രൂപയുടെ ഈ പ്ലാൻ ആണ്. എന്നാൽ കോളിങ് ആവശ്യം പ്രധാനമായും ഉള്ളവർക്ക് 189 രൂപയുടെ പ്ലാനാണ് നല്ലത്.

മുൻപ് 209 രൂപ നിരക്കിൽ 28 ദിവസ വാലിഡിറ്റിയിൽ ദിവസവും 1ജിബി ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ജിയോ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിരക്ക് വർധന നടപ്പിലായ ശേഷം 209 രൂപയുടെ ആ പ്ലാനിന് ഇപ്പോൾ 249 രൂപയാണ് നിരക്ക്. ആ പ്ലാൻ ഉപയോഗിച്ചിരുന്നവർക്ക് ഒരു ചെറിയ ആശ്വാസം എന്ന നിലയിലാണ് വാലിഡിറ്റി 22 ദിവസമായി വെട്ടിക്കുറച്ച് ജിയോ 209 രൂപയുടെ ഈ പുതിയ പ്ലാൻ അ‌വതരിപ്പിച്ചത്.

More from GizBot

Best Mobiles in India

English summary
Jio prepaid plan of Rs 209 offers 1GB daily data and unlimited calling at the lowest price. Before the rate hike, there was a Jio prepaid plan of Rs 209. That plan will now be available at Rs 249. The new Rs 209 Jio plan offers benefits with a validity of 22 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X