ഇപ്പോൾ ഇതാണ് ട്രെൻഡ്! ജിയോ വരിക്കാർ തെരഞ്ഞെടുക്കുന്ന ഒരു മികച്ച റീച്ചാർജ് പ്ലാൻ
എല്ലാ പുതുവർഷത്തിന് മുൻപും ജിയോ തങ്ങളുടെ വാർഷിക പ്ലാനുകളുടെ നിരയിലേക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ 2024ന് മുൻപ് ജിയോ അവതരിപ്പിച്ച ഒരു വാർഷിക പ്ലാൻ ആണ് 3227 രൂപയുടെ റീച്ചാർജ് പ്ലാൻ. ഇത് ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ ടെലിക്കോം നിരക്കുകൾ ഉടൻ കൂടും എന്നത് ഇപ്പോൾ സജീവമായി ചർച്ചയായിക്കൊണ്ടിരിക്കുന്നു. ഈ നിരക്ക് വർധനയ്ക്ക് മുൻപ് സുരക്ഷിതമായ ഒരു വാർഷിക പ്ലാൻ തെരഞ്ഞെടുക്കാൻ നിരവധി ജിയോ വരിക്കാർ മുന്നോട്ട് വരുന്നുണ്ട്. ഇപ്പോഴും എപ്പോഴും ടെലിക്കോം ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ലാഭം വാർഷിക പ്ലാനുകളാണ്.

വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിൽ സാമ്പത്തികമായി ലാഭം ഉണ്ട്. തങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവ അടങ്ങുന്ന പ്ലാൻ തെരഞ്ഞെടുത്തുകഴിഞ്ഞാൽ ഇടയ്ക്കിടെ റീച്ചാർജിന്റെ പുറകേ നടക്കേണ്ട, എന്നുമാത്രമല്ല, ഇടയ്ക്ക് ഉണ്ടാകുന്ന നിരക്കുവർധനയുടെ ഭാരത്താൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരികയുമില്ല. അത്തരത്തിൽ നോക്കിയാൽ ആവശ്യക്കാർക്ക് 3227 രൂപയുടെ ജിയോ പ്ലാൻ ഏറെ ലാഭകരം തന്നെയാണ്.
കാരണം ഉപയോക്താവിന് വേണ്ടത് എന്നാണ് എന്ന് കൃത്യമായി മനസിലാക്കിയാണ് റിലയൻസ് ജിയോ (Reliance Jio) ഓരോ പ്രീപെയ്ഡ് പ്ലാനും തയാറാക്കുന്നത്. നമുക്ക് വേണ്ടത് എന്താണ് എന്ന് കൃത്യമായി മനസിലാക്കി അത് നൽകാൻ ഒരു ആളുണ്ടാകുക എന്നത് ഒരു ഭാഗ്യമാണ്. ടെലിക്കോം മേഖലയിൽ ജിയോ വരിക്കാർ ആ ഭാഗ്യം ലഭിച്ചവരാണ്.

ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോം സബസ്ക്രിപ്ഷനുകൾ ആസ്വദിക്കാൻ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. എന്നാൽ അവയുടെ സബസ്ക്രിപ്ഷൻ പ്രത്യേകം വാങ്ങണമെങ്കിൽ നല്ലൊരു തുക ചെലവാകും. എന്നാൽ ഏറെപ്പേർ ആഗ്രഹിക്കുന്ന ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ 3227 രൂപയുടെ പ്ലാനിൽ അധിക ആനുകൂല്യമായി ജിയോ വാഗ്ദാനം ചെയ്യുന്നു.
പ്രൈം വീഡിയോ കണ്ടന്റുകൾ ഫോണിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 3227 രൂപയുടെ ജിയോ പ്ലാൻ ഒരു മികച്ച ഓപ്ഷനാണ്, അതിന്റെ സബ്സ്ക്രിപ്ഷൻ നിരക്കിനെക്കുറിച്ചോ ഡാറ്റയെക്കുറിച്ചോ ഇവിടെ വിഷമിക്കേണ്ടതില്ല. കാരണം, അധിക തുക മുടക്കാതെ ഈ പ്ലാനിൽ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. കൂടാതെ ധാരാളം പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഇതിലുണ്ട്.
3,227 രൂപയുടെ ജിയോ വാർഷിക പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ വാർഷിക പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകും. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64കെബിപിഎസ് ആയി കുറയും.

365 ദിവസ വാലിഡിറ്റിയാണ് 3,227 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിലെ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്കുള്ളതാണ്. പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്സ്ക്രിപ്ഷനൊപ്പം ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
ഈ പ്ലാനിലെ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ടിവികളിലോ ലാപ്‌ടോപ്പുകളിലോ കണ്ടന്റ് കാണുന്നതിന് ഉപയോഗിക്കാനാകില്ല. എങ്കിലും ഒടിടി സബ്സ്ക്രിപ്ഷൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് മികച്ച റീച്ചാർജ് ഓപ്ഷനാണ്. ഒറ്റയടിക്ക് 3227 രൂപ ചെലവഴിക്കേണ്ടിവരും എന്നതിനാൽ ഒറ്റനോട്ടത്തിൽ ഇത് ഒരു ചെലവേറിയ പ്ലാൻ ആയി തോന്നിയേക്കാം. എന്നാൽ മുടക്കുന്ന പണത്തിന്റെ മുഴുവൻ മൂല്യവും ആനുകൂല്യങ്ങളായി തിരിച്ചുകിട്ടും.


Click it and Unblock the Notifications







