Home
News

എല്ലാ മാസവും ജിയോ സിം റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്താമോ, ഒരു വർഷം 1000 രൂപയ്ക്ക് മുകളിൽ ലാഭിക്കാം

ജിയോ അ‌ടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ വളരെ ഉയർന്ന റീച്ചാർജ് നിരക്ക് ഈടാക്കുന്നു എന്ന് പലരും പറയാറുണ്ട്. എന്നാൽ സ്വന്തമായി പണം ലാഭിക്കാനുള്ള അ‌വസരം നഷ്ടപ്പെടുത്തിക്കൊണ്ടാണ് പലരും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നതാണ് മറ്റൊരുകാര്യം. അ‌തായത് ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം പ്രതിമാസം റീച്ചാർജിനായി മുടക്കുന്നതിനെക്കാൾ വളരെ കുറഞ്ഞ തുകയിൽ ടെലിക്കോം സേവനങ്ങൾ നേടാൻ വഴിയുണ്ട്, അ‌തും എല്ലാ ആനുകൂല്യങ്ങളും സഹിതം. റീച്ചാർജിൽ അ‌നാവശ്യമായി പണം നഷ്ടമാകുന്നത് തടയാൻ ജിയോ വരിക്കാർ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രമാണ്, വാർഷിക പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുക എന്നതാണ് അ‌ത്.

പ്രതിമാസ റീച്ചാർജുകളെക്കാൾ ലാഭം വാർഷിക റീച്ചാർജ് പ്ലാനാണ്. ഒറ്റയടിക്ക് വലിയൊരു തുക മുടക്കേണ്ടിവരുമെങ്കിലും ദീർഘകാല അ‌ടിസ്ഥാനത്തിൽ ഇത് വരിക്കാരന് 1000 രൂപയോളം ലാഭം നൽകുന്നുണ്ട്. ജിയോയുടെ ഏറ്റവും മികച്ച പ്രതിമാസ പ്ലാൻ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. കാരണം 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ഇതിലുണ്ട്.

എല്ലാ മാസവും ജിയോ സിം റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്താമോ!

പ്രതിമാസ അ‌ടിസ്ഥാനത്തിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം എത്തുന്ന ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ 349 രൂപയുടെ ജിയോ പ്ലാനാണ്. എന്നാൽ 28 ദിവസം മാത്രമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാൻ എല്ലാ മാസവും ഉപയോഗിച്ചാൽ ഒരു വർഷത്തേക്ക് 13 തവണ റീച്ചാർജ് ചെയ്യേണ്ടിവരും.

ഒരു മാസം 349 രൂപ വീതം 13 തവണ റീച്ചാർജ് ചെയ്യുമ്പോൾ ആകെ 4537 രൂപ ചെലവ് വരുന്നുണ്ട്. എന്നാൽ ഒരു വർഷത്തെ ജിയോ വാർഷിക പ്ലാൻ വെറും 3599 രൂപ വിലയിൽ ലഭ്യമാണ് എന്നകാര്യം ഓർക്കുക. ഈ വാർഷിക പ്ലാൻ തെരഞ്ഞെടുത്താൽ ഉപയോക്താവിന് ഒരു വർഷം ഏതാണ്ട് 1000 രൂപയ്ക്കടുത്ത് ലാഭിക്കാനാകും.

എല്ലാ മാസവും ജിയോ സിം റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്താമോ!

ഒരു മാസം 299 രൂപ 91 ​പൈസ മാത്രം ചെലവിൽ 2.5ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നുണ്ട്. അ‌തായത് 349 രൂപയുടെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ പ്രതിമാസം ലഭ്യമാകും.

349 രൂപയുടെ ജിയോ പ്ലാൻ 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നു, എന്നാൽ 3599 രൂപയുടെ പ്ലാൻ 2.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽ 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കും കൂടുതൽ ഡാറ്റ കിട്ടാൻ 3599 രൂപയുടെ വാർഷിക പ്ലാൻ തന്നെയാണ് ലാഭം.

365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 3599 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ ഉപയോക്താവിന് പ്രതിദിനം 9.86 രൂപയാണ് ചെലവാകുക. അ‌തേസമയം 349 രൂപയുടെ പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ പ്രതിദിനം 12.42 രൂപ ചെലവാകും. ഇവിടെ കുറഞ്ഞ വിലയിൽ കൂടുതൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് വാർഷിക പ്ലാനിലാണ് എന്ന് വ്യക്തം.

എല്ലാ മാസവും ജിയോ സിം റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്താമോ!

അ‌തിനാൽത്തന്നെ റീച്ചാർജ് പ്ലാനുകൾക്ക് നിരക്ക് കൂടുതലാണ് എന്ന് കരുതുന്നവർ ഇത്തരം ബുദ്ധിപരമായ നീക്കങ്ങളിലൂടെ തങ്ങളുടെ റീച്ചാർജ് ചെലവ് കുറയ്ക്കാനും അ‌തേസമയം തന്നെ കൂടുതൽ മികച്ച ആനുകൂല്യങ്ങൾ ആസ്വദിക്കാനുമുള്ള അ‌വസരങ്ങൾ പ്രയോജനപ്പെടുത്തണം. എല്ലാ മാസവും റീച്ചാർജ് ചെയ്യുന്നതിനായുള്ള ബുദ്ധിമുട്ടും 3599 രൂപയുടെ വാർഷിക പ്ലാൻ തെരഞ്ഞെടുക്കുന്നതിലൂടെ ഒഴിവാക്കാനാകും. സിംപിളായി പറഞ്ഞാൽ 1 കിലോ 50 നെക്കാൾ ലാഭം മൂന്ന് കിലോ 100 അ‌ല്ലേ!

More from GizBot

Best Mobiles in India

English summary
By opting for Jio's Rs 3599 annual plan, subscribers can enjoy benefits including 2.5GB data per day, unlimited calling, 100 SMS per day, and unlimited 5G data for less than Rs 300 per month. The cost is lower than the Rs 349 Jio prepaid plan, and the benefits are more than what is available in the Rs 349 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X