ആപ്പിളിനെ വട്ടംകറക്കുന്ന 19 കാരന്‍!!!

Posted By:

മിക്ക സ്മാര്‍ട്ട്‌ഫോണുകളും ഇറങ്ങുന്നതിനു മുമ്പേ പരസ്യമാവാറുണ്ട്. പലതും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്നതാണ്. അതില്‍ കുറെയൊക്കെ സത്യമാവാറുമുണ്ട്. എന്നാല്‍ ആപ്പിളിന്റെ കാര്യത്തില്‍ സ്ഥിതി മറിച്ചാണ്.

പുതിയ ഫോണുകള്‍ പണിപ്പുരയിലിരിക്കുമ്പോഴേ അതിന്റെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ പുറത്താവുകയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ ഒരു കൗമാരക്കാരനും. പഠിച്ചപണി പതിനെട്ടു പയറ്റിയിട്ടും ആപ്പിളിന് ഇത് തടയാന്‍ കഴിയുന്നില്ല.

ഓസ്‌ട്രേലിയക്കാരനായ സോണി ഡിക്‌സണ്‍ എന്ന പത്തൊമ്പതുകാരനാണ് കഥാനായകന്‍. ഇദ്ദേഹത്തിന് സ്വന്തമായൊരു വെബ്‌സൈറ്റുണ്ട്. അതിലാണ് ഇറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഫോണുകളുടെ വിവരങ്ങള്‍ നേരത്തെ ഇടംപിടിക്കുന്നത്. ചിത്രങ്ങള്‍ സഹിതമാണ് യുവാവ് ഇത് പ്രസിദ്ധപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഡിക്‌സന്റെ sonnyDickson.com എന്ന വെബ്‌സൈറ്റിന് വന്‍ പ്രചാരവുമാണ്.

ആപ്പിള്‍ ഐ ഫോണ്‍ 5 സി, 5 എസ്., 5 എസ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയുടെയെല്ലാം ചിത്രങ്ങള്‍ ഡിക്‌സണ്‍ ഇത്തരത്തില്‍ വെബസൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഈ ചിത്രങ്ങളെല്ലാം ചൈനയുടെ ആപ്പിള്‍ ഫാക്റ്ററിയില്‍ നിന്ന് ലഭിക്കുന്നതാണെന്നാണ് ഡിക്‌സണ്‍ അവകാശപ്പെടുന്നത്. ആപ്പിള്‍ ഫാക്റ്ററിയില്‍ ഇദ്ദേഹത്തിന് ചില സുഹൃത്തുക്കളുണ്ട്. അവരില്‍നിന്നാണ് ചിത്രങ്ങള്‍ ലഭിക്കുന്നത്. പണം നല്‍കിയും അല്ലാതെയും ഇത്തരം ചിത്രങ്ങള്‍ ഡിക്‌സണ്‍ സംഘടിപ്പിക്കാറുണ്ട്.

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഏതാനും ആപ്പിള്‍ ഫോണുകളുടെ ചിത്രങ്ങളും വിവരങ്ങളും താഴെകൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

iPhone 5S Fingerprint Scanners

ആപ്പിള്‍ ഐഫോണ്‍ 5S ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

iPhone 5S

ഐഫോണ്‍ 5 S

iPad Mini2 and iPad 5 Rear Shells Pictured Side by side

ഐപാഡ് മിനി 2, ഐപാഡ് 5 എന്നിവയുടെ പുറംഭാഗം

iPad 5 Back Panel

ഐ പാഡ് 5-ന്റെ പിന്‍വശം

iPad Mini 2 Back Housing

ഐപാഡ് മിനി 2

Grey or Graphite iPhone 5S

ഐഫോണ്‍ 5 S

Red iPhone 5C

 

ചുവപ്പു നിറത്തിലുള്ള ഐ ഫോണ്‍ 5 C

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിളിനെ വട്ടംകറക്കുന്ന 19 കാരന്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot