ഇത് അത്ഭുതക്കണ്ണാടി; തനിയെ ഫോട്ടോയെടുക്കും... ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്യും

Posted By:

ഉപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സെല്‍ഫികള്‍. സ്വന്തം ഫോട്ടോ സ്വയം എടുക്കുന്ന ഏര്‍പ്പാടാണ് ഇത്. എന്നാല്‍ ചിത്രം സ്വയം പകര്‍ത്തുന്നതുകൊണ്ടുതന്നെ ഇത് എപ്പോഴും അപൂര്‍ണമായിരിക്കുകയും ചെയ്യും.

ഇതിനു പരിഹാരമായി പുതിയ കണ്ണാടി വരുന്നു. തനിയെ ഫോട്ടോയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യും എന്നതാണ് കണ്ണാടിയുടെ പ്രത്യേകത. അതായത് കണ്ണാടിക്കു മുന്നില്‍ ചെന്നു ഒരുങ്ങി, ഇഷ്ടമുള്ള പോസില്‍ നില്‍ക്കുക. കണ്ണാടി തനിയെ ഫോട്ടോ പകര്‍ത്തി അത് നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യും. എങ്ങനെയുണ്ട് സംഗതി...

ഐസ്ട്രാറ്റജി ലാബ്‌സ് എന്ന കമ്പനിയാണ് ഈ കണ്ണാടി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരു ടു വെ മിററും (അതായത് സുതാര്യമായ കണ്ണാടി) മാക് മിനിയും വെബ്കാമും LED ലൈറ്റുകളുമാണ് ഇത് സാധ്യമാക്കുന്നത്. ദി സെല്‍ഫ് എന്‍ഹാന്‍സിംഗ് ലൈവ് ഫീഡ് ഇമേജ് എഞ്ചിന്‍ (S.E.L.F.I.E) എന്നാണ് ഇതിന് കമ്പനി നല്‍കിയിരിക്കുന്ന പേര്.

S.E.L.F.I.E എങ്ങനെ പ്രവര്‍ത്തിക്കുന്നു

സുതാര്യമായ കണ്ണാടിക്കു പിറകില്‍ മാക്മിനിയും വെബ്കാമും LED ലൈറ്റുകളും സ്ഥാപിക്കും. മാക് മിനിയിലുള്ള ഫേസ് റെക്കഗ്നിഷന്‍ സോഫ്റ്റ് വെയര്‍ ആണ് ഫോട്ടോ എടുക്കാന്‍ സഹായിക്കുന്നത്. അതായത് ആരെങ്കിലും കണ്ണാടിക്കു മുന്നില്‍ എത്തിയാല്‍ സോഫ്റ്റ് വെയര്‍ അത് മനസിലാക്കും. ഫോട്ടോ ക്ലിക് ചെയ്യുന്ന സമയം കൃത്യമായി LED ലൈറ്റുകള്‍ സൂചിപ്പിക്കും. അതിനനുസരിച്ച് തയാറായി നിന്നാല്‍ മതി.. വെബ്കാം ക്ലിക് ചെയ്യും.

ഫോട്ടോ എടുത്തുകഴിഞ്ഞാല്‍ നിങ്ങളുടെ വാട്ടര്‍മാര്‍ക് സഹിതം മാക്മിനിയിലെ സോഫ്റ്റ് വെയര്‍ അത് ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യും. ഈ സെല്‍ഫി കണ്ണാടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദമായി അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="390" src="//www.youtube.com/embed/DuxFFDPN_EQ" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot