പുതിയ ഫേസ്ബുക്ക് ഫീച്ചര്‍ നിങ്ങളെ സ്‌റ്റോക്കറില്‍ നിന്നും രക്ഷിക്കും!

Written By:

ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ അത് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എങ്കില്‍ നിങ്ങള്‍ കുടുക്കിലും പെട്ടേക്കാം.

ഫേസ്ബുക്ക് ഇപ്പോള്‍ പുതിയൊരു സവിശേഷതയുമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യാക്കാരുടെ പ്രത്യേകം അഭ്യര്‍ത്ഥന മൂലമാണ് ഫേസ്ബുക്ക് ഈ ഫീച്ചര്‍ കൊണ്ടു വന്നിരിക്കുന്നത്.

മൊബൈല്‍ നമ്പര്‍ എങ്ങനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

പുതിയ ഫേസ്ബുക്ക് ഫീച്ചര്‍ നിങ്ങളെ സ്‌റ്റോക്കറില്‍ നിന്നും രക്ഷിക്കും!

ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ പലരും ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. അതില്‍ സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രങ്ങളാണ് കൂടുതലും ദുരുപയോഗപ്പെടുത്തുന്നത് എന്നും പരാതിയില്‍ പറയുന്നു.

ഫേസ്ബുക്ക് ഇന്ത്യയില്‍ നടത്തിയ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട്. അതായത് സ്ത്രീകളുടേയും കുട്ടികളുടേയും ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോകള്‍ അവരുടെ അനുവാദം ഇല്ലാതെ ഡൗണ്‍ലോഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും, കൂടാതെ അത് എഡിറ്റ് ചെയ്യുകയും ചെയ്യുന്നു.

ഫേസ്ബുക്കിന്റെ ഈ സുരക്ഷാ ഫീച്ചര്‍ ഇന്ത്യയിലാണ് ആദ്യമായി എത്തുന്നത്. അതിനു ശേഷമാണ് മറ്റു രാജ്യങ്ങളില്‍ ഇത് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഎസ്എന്‍എല്‍ 'സിക്‌സര്‍' അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍!

English summary
Soon after Facebook introduced a profile picture guard in India that will give users more control over who can download and share their pictures, several women users started protecting their display photos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot