Home
News

"ബാറ്ററി ഊറ്റൽ" അവസാനിപ്പിക്കുന്നു; ഗൂഗിൾ ക്രോം നല്ല കുട്ടിയായി

ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോം അതുപയോ​ഗിക്കുന്ന ഡിവൈസുകളുടെ ബാറ്ററിയും മെമ്മറിയുമൊക്കെ ഊറ്റുന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. എന്നാൽ പരാതികൾ വ്യാപകമായതോടെ ഈ ചീത്തപ്പേര് അവസാനിക്കാൻ അടുത്തിടെ കമ്പനി തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മെമ്മറി സേവർ, എനർജി സേവർ എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകൾ ഗൂഗിൾ പുറത്തിറക്കിയത്.

ഡിവൈസിന്റെ ബാറ്ററി ലൈഫ് കൂട്ടാനും ക്രോം വെബ് ബ്രൌസറിന്റെ പെർഫോമൻസ് മെച്ചപ്പെടുത്താനും പുതിയ ഫീച്ചറുകൾ സഹായിക്കും. മെമ്മറി, എനർജി സേവർ മോഡുകൾ ക്രോമിന്റെ മാക്, വിൻഡോസ്, ലിനക്സ്, ക്രോംബുക്ക്സ് വേരിയന്റുകൾക്ക് നേരത്തെ തന്നെ ( 2022 ഡിസംബർ ) ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ എല്ലാ ക്രോം യൂസേഴ്സിനുമായി ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.ഈ രണ്ട് പുതിയ ഫീച്ചറുകളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക (New Google Chrome Feature).

Chrome : ഗൂഗിൾ ക്രോം മെമ്മറി സേവർ മോഡ്

ആക്റ്റീവ് അല്ലാത്ത ക്രോം ടാബുകളിൽ നിന്നും ഓട്ടോമാറ്റിക്കായി മെമ്മറി ഫ്രീ ആക്കാൻ പുതിയ മെമ്മറി സേവർ ഫീച്ചർ സഹായിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. മറ്റ് പേജുകളിലേക്കും ആപ്ലിക്കേഷനുകളിലേക്കും കൂടുതൽ റിസോഴ്സുകൾ ( വിഭവങ്ങൾ - ഇവിടെ മെമ്മറി ) എത്തുന്നതിനും ഈ ഫീച്ചർ സഹായിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.

ഇൻ-ആക്റ്റീവ് ആയ ടാബുകൾ അൺലോഡ് ചെയ്യുന്നതിലൂടെ കമ്പ്യൂട്ടർ മെമ്മറി സേവ് ചെയ്യാൻ മെമ്മറി ഫീച്ചർ സഹായിക്കുന്നു. അതായത് നിങ്ങളുടെ ബ്രൌസറിൽ നിരവധി ടാബുകൾ ഓപ്പൺ ആണെന്ന് കരുതുക. ചിലത് നിങ്ങൾ ഉപയോഗിക്കുന്നുമുണ്ടാകില്ല. ഈ സാഹചര്യത്തിൽ ഉപയോഗിക്കാത്ത ടാബുകൾ കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ നിന്നും ഓട്ടോമാറ്റിക്കായി നീക്കം ചെയ്യും. യൂസർ വീണ്ടും ആ ടാബിലേക്ക് പോകുകയാണെങ്കിൽ ക്രോം ആ ടാബുകൾ വീണ്ടും ഓട്ടോമാറ്റിക്കായി റീലോഡ് ചെയ്ത് കമ്പ്യൂട്ടറിന്റെ മെമ്മറിയിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്യും.

എന്നാൽ എല്ലാ വെബ്സൈറ്റുകൾക്കും ഈ ഫീച്ചർ ബാധകമാക്കണമെന്ന് യൂസേഴ്സ് ആഗ്രഹിക്കുന്നുണ്ടാകില്ല. പ്രത്യേകിച്ചും ലൈവ് ആയി ഡാറ്റ അപ്ഡേറ്റ് ആകുന്ന വെബ്സൈറ്റുകൾ. ഈ വെബ്സൈറ്റുകൾ ഓപ്പൺ ആയിരിക്കുന്ന ടാബുകളെ മെമ്മറി സേവർ മോഡിൽ നിന്ന് ഒഴിവാക്കാനും യൂസേഴ്സിന് കഴിയും. കസ്റ്റമൈസേഷനുള്ള ഈ സൌകര്യം വഴി നേരത്തെ പറഞ്ഞ വിധത്തിലുള്ള വെബ്സൈറ്റുകൾ എപ്പോഴും കമ്പ്യൂട്ടർ മെമ്മറിയിൽ തന്നെ ലോഡ് ആവുന്നുവെന്ന് ഉറപ്പിക്കാൻ കഴിയും.

ആകെ മൊത്തത്തിൽ ക്രോം യൂസ് ചെയ്യുന്ന മെമ്മറിയുടെ അളവ് കുറച്ച് പെർഫോമൻസ് മെച്ചപ്പെടുത്തുകയാണ് മെമ്മറി സേവർ മോഡ് ചെയ്യുന്നത്. ഒപ്പം ബ്രൌസിങ് എക്സ്പീരിയൻസ് കൂടുതൽ നന്നാവുമെന്നും ഗൂഗിൾ അവകാശപ്പെടുന്നുണ്ട്. മെമ്മറി സേവർ വഴി ക്രോം ഉപയോഗിക്കുന്ന മെമ്മറിയുടെ അളവിൽ 30 ശതമാനം വരെ കുറയും. ലാഭിക്കുന്ന മെമ്മറി മറ്റ് കാര്യങ്ങൾ ഉപയോഗിക്കാമെന്നും ഗൂഗിൾ പറയുന്നു. ക്രോം വേർഷൻ v110നൊപ്പം പുതിയ ഫീച്ചറുകൾ യൂസേഴ്സിന് ലഭിക്കും. വരും ആഴ്ചകളിൽ തന്നെ പുതിയ അപ്ഡേറ്റിനൊപ്പം ഫീച്ചറുകൾ യൂസേഴ്സിന് ലഭ്യമാകും.

ഗൂഗിൾ ക്രോം എനർജി സേവർ മോഡ്

മെമ്മറി സേവർ മോഡിന് സമാനമായി നിങ്ങളുടെ ഡിവൈസിന്റെ ബാറ്ററി ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിനായി ഗൂഗിൾ വികസിപ്പിച്ച ഫീച്ചറാണ് എനർജി സേവർ മോഡ്. ഒരു തവണ ആക്റ്റിവേറ്റ് ചെയ്യപ്പെട്ടാൽ ബ്രൌസറിന്റെ ബാക്ക്ഗ്രൌണ്ട് ആക്റ്റിവിറ്റി ലിമിറ്റ് ചെയ്യപ്പെടും. അത് പോലെ തന്നെ ചില ആനിമേഷനുകൾ, വീഡിയോ ഫ്രെയിം റേറ്റ്സ്, സ്മൂത്ത് സ്ക്രോളിങ് ഫീച്ചർ എന്നിവയെല്ലാം ഡിസേബിൾ ആക്കും. ഇത് വഴി ബാറ്ററി ചാർജ് സംരക്ഷിക്കാൻ കഴിയും. ഫീച്ചർ സെറ്റ് ചെയ്യുന്നതിനുള്ള രണ്ട് ഓപ്ഷനുകളും ഗൂഗിൾ നൽകുന്നുണ്ട്.

= ബാറ്ററി 20 ശതമാനമോ അതിൽ കുറവോ ആകുമ്പോൾ മോഡ് ഓൺ ആകുന്ന രീതി
= കമ്പ്യൂട്ടർ ചാർജിനിടാത്തപ്പോൾ മോഡ് ഓൺ ആകുന്ന രീതി

എനർജി സേവർ മോഡും മെമ്മറി സേവർ മോഡും ഓൺ ചെയ്യുന്നതെങ്ങനെ

എനർജി സേവർ മോഡും മെമ്മറി സേവർ മോഡും ഡിഫോൾട്ടായി തന്നെ ആക്റ്റിവേറ്റഡ് ആയിരിക്കും. എന്നാലും ഫീച്ചറുകൾ ആക്റ്റിവേറ്റ് ആക്കുന്നതും ഡീ ആക്റ്റിവേറ്റ് ആക്കുന്നതും എങ്ങനെയെന്ന് അറിഞ്ഞിരിക്കണം. ഈ ഫീച്ചറുകൾ ഓൺ ആക്കുന്നതും ഓഫ് ആക്കുന്നതും എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

  • ഇതിനായി ആദ്യം ക്രോം ബ്രൌസർ ഓപ്പൺ ചെയ്ത് സെറ്റിങ്സിലേക്ക് പോകുക
  • ലെഫ്റ്റ് സൈഡ് ബാറിൽ ഉള്ള പെർഫോമൻസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • മെമ്മറി സേവർ അല്ലെങ്കിൽ എനർജി സേവർ മോഡ് ഓൺ / ഓഫ് ചെയ്യുക

More from GizBot

Best Mobiles in India

English summary
Chrome, Google's web browser, draining the battery and memory of the devices using it is not a new phenomenon. But recently, the company has decided to put an end to this bad reputation. Later, Google released new features like memory saver and energy saver.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X