Home
News

ട്രാഫിക് പോലീസില്‍ നിന്നും രക്ഷനേടാനൊരു ഗൂഗിള്‍ മാപ്പ് ഫീച്ചര്‍

ഇന്ത്യന്‍ നഗരത്തിലാകമാനം സ്പീഡ് ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഏതുമയവും പോലീസിനെ പേടിച്ചുവേണം വാഹനമോടിക്കാന്‍. നിയമലംഘനം നടത്തിയാല്‍ പിഴ ഉടന്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇതില്‍ നിന്നും രക്ഷനേടാന്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്.

ട്രാഫിക് പോലീസില്‍ നിന്നും രക്ഷനേടാനൊരു ഗൂഗിള്‍ മാപ്പ് ഫീച്ചര്‍

കഴിഞ്ഞ രണ്ടു വര്‍ഷമായി സ്പീഡ് ലിമിറ്റും സ്പീഡ് ക്യാമറ റിപ്പോര്‍ട്ടിംഗും കണക്കിലെടുത്താണ് പുത്തന്‍ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത 40 രാജ്യങ്ങളില്‍ മാത്രമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഇന്ത്യയുമുണ്ട്. മൈാബൈല്‍ സ്പീഡ് ക്യാമറ, മറ്റുള്ള ക്യാമറകള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സ്പീഡ് കുറച്ച് വാഹനമോടിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.

വേസ് നാവിഗേഷന്‍ ആപ്പില്‍ ഈ ഫീച്ചര്‍ നേരത്തെ അവതരിപ്പിച്ചിരുന്നതാണ്. എന്നാല്‍ 2013ല്‍ ഈ ആപ്പിനെ ഗൂഗിള്‍ സ്വന്തമാക്കി. വേസ് ആപ്പില്‍ ഉപയോഗിച്ചിരുന്ന അതേ രീതിയില്‍ തന്നെയാണ് ഗൂഗിള്‍ മാപ്പ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. സ്പീഡ് ലിമിറ്റ് ചെയ്ത് വാഹനമോടിക്കേണ്ട സ്ഥലം വരുമ്പോള്‍ ഗൂഗിള്‍ മാപ്പ് ആപ്പ് മുന്‍കരുതല്‍ നല്‍കും.

ഇതിനെല്ലാമുപരിയായി പുതുതായി ഏതെങ്കിലും സ്ഥലങ്ങളില്‍ സ്പീഡ് ക്യാമറ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ മാപ്പിലേക്ക് നേരിട്ടു റിപ്പോര്‍ട്ട് ചെയ്യാനും സൗകര്യമുണ്ട്. ആപ്പില്‍ നല്‍കിയിട്ടുള്ള + ഐക്കണ്‍ ഉപയോഗിച്ചാണ് പുതിയ ക്യാമറ ആഡ് ചെയ്യേണ്ടത്. ആപ്പിന്റെ വലതുവശത്താണ് ഐക്കണ്‍ കാണാനാവുക.

നാവിഗേഷന്‍ ഓണായിരിക്കുന്ന സമയത്ത് മുന്‍കരുതലെന്നോണം സ്പീഡ് ക്യാമറ ഐക്കണാകും നല്‍കുക. ഈ ഫീച്ചര്‍ ഇന്ത്യയില്‍ ലഭ്യമാക്കിയ കാര്യം വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിവുള്ളൂ. എന്നാല്‍ ഈ ഫീച്ചര്‍ ചെറിയ രീതിയില്‍ ലഭ്യമാക്കിവരുന്നതേയുള്ളൂ. അധകം വൈകാതെ എല്ലാ ഉപയോക്താക്കളിലേക്കുമെത്തും.

ട്രെയിന്‍ വിവരങ്ങള്‍ യഥാസമയം അറിയാനായി വേറൊരു ഗൂഗിള്‍ മാപ്പ് സംവിധാനവും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഘട്ടമെന്നോണം ഇന്ത്യയിലെ തെരഞ്ഞെടുത്ത പത്തു സ്ഥലങ്ങളിലെ ട്രെയിന്‍ വിവരങ്ങള്‍ മാത്രമാകും ഉള്‍പ്പെടുത്തുക.

Best Mobiles in India

English summary
This new Google Maps feature will save you from traffic cops
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X