അന്യഗ്രഹജീവികളെ കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ട്? ഉത്തരവുമായി പ്ലാനറ്ററി സയന്റിസ്റ്റ് അലന്‍ സ്റ്റേണ്‍

|

1950-ല്‍ ഉച്ചഭക്ഷണസമയത്ത് ഭൗതികശാസ്ത്രജ്ഞനായ എന്റിക്കോ ഫെര്‍മി തന്റെ സഹപ്രവര്‍ത്തകരോട് ഒരു ചോദ്യമുന്നയിച്ചു, 'എല്ലാവരും എവിടെയാണെന്നാണ് നിങ്ങള്‍ കരുതുന്നത്?' അന്യഗ്രഹജീവികളെ കറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബുദ്ധികൂര്‍മ്മതയുള്ള സാങ്കേതികമായി ഏറെ മുന്നേറിയ അന്യഗ്രഹജീവികള്‍ പ്രപഞ്ചം കീഴടക്കുമെന്ന് ഫെര്‍മി ഉറച്ചുവിശ്വസിച്ചിരുന്നു.

 

സൂചന പോലും

സൂചന പോലും

വര്‍ഷങ്ങളോളം തിരഞ്ഞിട്ടും അന്യഗ്രഹജീവികളുടെ സൂചന പോലും കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഉത്തരമില്ലാതെ അവശേഷിക്കുന്ന ഈ ചോദ്യം ഫെര്‍മി പാരഡോക്‌സ് എന്ന് അറിയപ്പെടുന്നു. നിരവധി ശാസ്ത്രജ്ഞന്മാര്‍ ഇതുമായി ബന്ധപ്പെട്ട നിരവധി സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് പ്ലാനറ്ററി സയന്റിസ്റ്റായ അലന്‍ സ്റ്റേണ്‍.

ഗ്രഹത്തിന് അകത്താണ്

ഗ്രഹത്തിന് അകത്താണ്

ഭൂമിയിലേതില്‍ നിന്ന് വ്യത്യസ്തമായി സൗരയൂഥത്തിലെ മിക്ക ഗ്രഹങ്ങളിലും സമുദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഗ്രഹത്തിന് അകത്താണ്. എന്നാല്‍ ഭൂമിയില്‍ ഇവ പുറത്ത് സ്ഥിതി ചെയ്യുന്നു. ജലത്തിന്റെ സാന്നിധ്യം ജീവന്റെ വളര്‍ച്ച് ആവശ്യമാണ്. മറ്റ് ഗ്രഹങ്ങളില്‍ സാങ്കേതികമായി വളര്‍ച്ചനേടിയ ജീവികളുണ്ടെങ്കില്‍ അവയെ ഭൂമിയുമായി ബന്ധപ്പെടുന്നതില്‍ നിന്ന് തടയുന്നത് സമുദ്രത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഭീമന്‍ പാറകളും ഐസിന്റെ സാന്നിധ്യവുമായിരിക്കും. മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രകള്‍ അവര്‍ ആരംഭിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാമെന്ന് അലന്‍ സ്റ്റേണ്‍ പറയുന്നു.

അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.
 

അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.

അകത്ത് സമുദ്രത്തോട് കൂടിയ നിരവധി ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനുള്ള ഒരു തെളിവും ശാസ്ത്രലോകത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഫെര്‍മിയുടെ പാരഡോക്‌സിന് നിരവധി ഉത്തരങ്ങള്‍ ഇതിനോടകം ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് ശരിയെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

 

 

ഈ വിഷയത്തില്‍

ഈ വിഷയത്തില്‍

അന്യഗ്രഹജീവികള്‍ക്ക് പുറംലോകവുമായി ആശയവിനിമയത്തിന് താത്പര്യമുണ്ടാകില്ല, അവ പെട്ടെന്ന് നശിച്ച് പോയിട്ടുണ്ടാകാം, അന്യഗ്രഹജീവികള്‍ എണ്ണത്തില്‍ കുറവായിരിക്കാം എന്നിങ്ങനെ പോകുന്നു സിദ്ധാന്തങ്ങള്‍. ഈ വിഷയത്തില്‍ അലന്‍ സ്‌റ്റേണ്‍ പ്രസിദ്ധീകരിക്കുന്ന പുതിയ പ്രബന്ധം അന്യഗ്രഹജീവികളെ കുറിച്ചുള്ള അന്വേഷണം ഒരുപടി കൂടി മുന്നോട്ട് കൊണ്ടുപോകുമെന്ന് കരുതാം.

Best Mobiles in India

Read more about:
English summary
This planetary scientist has a new idea for why we haven't heard from aliens yet

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X