Just In
- 1 hr ago
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- 4 hrs ago
എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ കൈവിടാത്ത ബിഎസ്എൻഎൽ; സാധാരണക്കാർക്കുള്ള പ്രിയ പ്ലാൻ ഇതാ
- 17 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 19 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
Don't Miss
- Movies
ആര്യയെ മോഷ്ടിച്ച് നേരെ കോടതിയിലേക്ക് പോയി; കല്യാണം അവിടെ വച്ചായിരുന്നു, മിശ്ര വിവാഹത്തെ കുറിച്ച് നോബി മർക്കോസ്
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- News
കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
ഗ്രാമങ്ങളുടെ ജീവനാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ബിഎസ്എൻഎൽ(BSNL) മൊബൈൽ റീച്ചാർജ് പ്ലാനുകളെപ്പറ്റി പറയുമ്പോൾ ഏതാണ്ട് ഒരേ സ്വരത്തിൽ ആളുകൾ അതിന്റെ വേഗതയെ വിമർശിക്കാറുണ്ട്. മറ്റ് ടെലിക്കോം കമ്പനികളൊക്കെ 5ജി സേവനങ്ങൾ വരെ നൽകാൻ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ സർക്കാർ ഉടമസ്ഥതിയിലുള്ള സ്ഥാപനമായിട്ടും രാജ്യമാകെ നെറ്റ്വർക്ക് ശൃംഖല ഉണ്ടായിട്ടും 4ജി സേവനം നൽകാൻ സാധിക്കാത്തത് പിടിപ്പുകേടായാണ് ആളുകൾ വിമർശിക്കുന്നത്.

ഉദ്യോഗസ്ഥരുടെയും ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും നീക്കങ്ങളാണ് സ്ഥാപനത്തെ തകർത്തത് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ ഉയരുന്ന വിമർശനങ്ങൾ ഏറെക്കുറെ ശരിയുമാണ്. എന്നാൽ അതിനിടയിൽ ബിഎസ്എൻഎൽ എന്ന സ്ഥാപനം നടത്തുന്ന ചില മികച്ച സേവനങ്ങളും കാണേണ്ടതുണ്ട്. മൊബൈൽ പ്ലാനുകൾ മാത്രമല്ല. നിരവധി ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നു.

ജിയോ, എയർടെൽ തുടങ്ങിയ ടെലിക്കോം വമ്പന്മാർ തങ്ങളുടെ കമ്പനികൾക്ക് ലാഭമുള്ള മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ ബിഎസ്എൻഎൽ ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ എത്തിച്ചു നൽകുന്ന തിരക്കിലാണ്. കുറഞ്ഞ നിരക്കിൽ നിരവധി ആനുകൂല്യങ്ങളോടു കൂടിയ പ്ലാനാണ് ഫൈബർ ബ്രോഡ്ബാൻഡ് മേഖലയിൽ ബിഎസ്എൻഎൽ നൽകിവരുന്നത്.

ഹോം വൈ-ഫൈ അല്ലെങ്കിൽ ഘർ കാ വൈ-ഫൈ എന്ന് വിളിക്കപ്പെടുന്ന പ്ലാൻ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഇന്റർനെറ്റും കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളിലാണ് ബിഎസ്എൻഎലിന്റെ ബ്രോഡ്ബാൻഡ് വിഭാഗം ഇൻർനെറ്റും അതിനായി മികച്ച പ്ലാനുകളും എത്തിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും ഈ പ്ലാൻ ലഭ്യമല്ല എന്നത് ശ്രദ്ധിക്കുക.

399 രൂപയുടെ ഹോം വൈഫൈ പ്ലാൻ
399 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ 30 എംബിപിഎസ് വേഗതയിൽ 1000 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റ ഉപയോഗ പരിധി കഴിഞ്ഞാൽ, വേഗത 4 എംബിപിഎസ് ആയി കുറയുന്നു. പരിധിയില്ലാത്ത ഡാറ്റ ഡൗൺലോഡ്, സൗജന്യ ലോക്കൽ, എസ്ടിഡി കോളുകൾ എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

ഗോവ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ദാമൻ ദിയു എന്നിവയുൾപ്പെടെയുള്ള സർക്കിളുകളിൽ ഈ പ്ലാൻ ലഭ്യമാണ്. ചില സർക്കിളുകളിൽ ഈ പ്ലാൻ മറ്റൊരു പേരിലും വരുന്നു, തിരഞ്ഞെടുത്ത കാലയളവ് വരെ മാത്രമേ പ്ലാൻ ലഭ്യമാകൂ. രാജസ്ഥാൻ, പഞ്ചാബ്, യുപി വെസ്റ്റ്, യുപി ഈസ്റ്റ്, ഉത്തരാഖണ്ഡ് സർക്കിളുകളിൽ ഈ പ്ലാൻ ഹോം വൈ-ഫൈ അല്ലെങ്കിൽ ഘർ കാ വൈ-ഫൈ എന്ന് വിളിക്കപ്പെടുന്നു, പശ്ചിമ ബംഗാളിൽ, ഫൈബർ 399 സിഎസ്377എന്ന പേരിൽ നിങ്ങൾക്ക് ഇതേ പ്ലാൻ ലഭിക്കും. കേരളത്തിലെ ചില ജില്ലകളിലെ ഉൾനാടൻ ഗ്രാമീണ മേഖലകളിലും ബിഎസ്എൻഎലിന്റെ ഈ ബ്രോഡ്ബാൻഡ് പ്ലാൻ ലഭ്യമാണ്.

അതേസമയം, നിങ്ങൾ മറ്റ് ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കായി തിരയുകയാണെങ്കിൽ, 75-ഫൈബർ ബേസിക് പ്ലാനുകൾ പരിശോധിക്കാം. 75 ദിവസത്തെ വാലിഡിറ്റിയിൽ ഇന്റർനെറ്റ്, കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യേക പ്ലാനുകൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനത്തിൽ ബിഎസ്എൻഎൽ അവതരിപ്പിച്ചതാണ്. ഫ്രീഡം 75-ഫൈബറിനു കീഴിൽ ലഭ്യമായ പ്ലാനുകൾ പരിചയപ്പെടാം.

275 രൂപ പ്ലാൻ
ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് 300 എംബിപിഎസ് വേഗതയിൽ നിന്ന് 3300 ജിബി ഡാറ്റയും എസ്ടിഡി അല്ലെങ്കിൽ ലോക്കൽ നെറ്റ്‌വർക്കിലൂടെ അൺലിമിറ്റഡ് കോളിംഗും ലഭിക്കും.
775 രൂപ പ്ലാൻ
ഉപയോക്താക്കൾക്ക് 2000ജിബി ഡാറ്റ വരെ 150 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും അൺലിമിറ്റഡ് കോളിംഗും ഒടിടി ആനുകൂല്യങ്ങളും ലഭിക്കും. Disney Plus Hotstar, SonyLIV, Zee5, മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവയിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470