2020 ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സിന് മാര്‍ക്കിടാന്‍ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ

|

റഡാറിന് സമാനമായി ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിംഗ് (ലിഡാര്‍). സ്വയം ഓടിക്കുന്ന കാറുകളില്‍ ഉപയോഗിച്ചുവരുന്ന ഈ സാങ്കേതികവിദ്യ ജിംനാസ്റ്റിക്‌സ് മത്സരങ്ങളുടെ വിധിയെഴുത്തിന് ഉപയോഗിച്ചേക്കും.

ഇതിനുള്ള ശ്രമങ്ങള്‍

ഇതിനുള്ള ശ്രമങ്ങള്‍

ജപ്പാന്‍ ആസ്ഥാനമായ ഫുജിറ്റ്‌സു എന്ന കമ്പനി ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജിംനാസ്റ്റിക്‌സ് മത്സരങ്ങളിലെ വിധിനിര്‍ണ്ണത്തിന് വിധികര്‍ത്താക്കള്‍ക്ക് സഹായമായി ലിഡാര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകളാണ് കമ്പനി പരീക്ഷിക്കുന്നത്. കാലക്രമേണ ഈ സംവിധാനം വിധിനിര്‍ണ്ണയത്തിന്റെ പൂര്‍ണ്ണച്ചുമതല ഏറ്റെടുക്കാനും സാധ്യതയുണ്ട്.

ചലനങ്ങള്‍

ചലനങ്ങള്‍

ജിംനാസ്റ്റിക്‌സ് മത്സരങ്ങളില്‍ ഞൊടിയിടയില്‍ സംഭവിക്കുന്ന ചലനങ്ങള്‍ കൃത്യമായി മനസ്സിലാക്കുക എന്നത് വിധികര്‍ത്താക്കളെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. വിലയിരുത്തലില്‍ വരുന്ന ചെറിയൊരു പാളിച്ച പോലും മത്സഫലത്തെ കാര്യമായി ബാധിക്കാം. അതുകൊണ്ട് തന്നെ മത്സരഫലത്തെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്.

പൂര്‍ണ്ണമായ 3D ചിത്രങ്ങള്‍

പൂര്‍ണ്ണമായ 3D ചിത്രങ്ങള്‍

ചലനങ്ങളുടെ വേഗത കുറച്ച് കൃത്യമായ വിലയിരുത്തലിന് കളമൊരുക്കാനാണ് ഫുജിറ്റ്‌സു ലിഡാര്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ശ്രമിക്കുന്നത്. ജിംനാസ്റ്റിക്‌സ് താരത്തില്‍ പൂര്‍ണ്ണമായ 3D ചിത്രങ്ങള്‍ തയ്യാറാക്കിയാണ് ഇത് സാധ്യമാക്കുന്നത്. ഇവ ഉപയോഗിച്ച് കൃത്യമായി മത്സരം വിലയിരുത്തി വിജയിയെ കണ്ടെത്താനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

രൂപകല്‍പ്പന

രൂപകല്‍പ്പന

വിധികര്‍ത്താക്കളെ സഹായിക്കാനുള്ള സംവിധാനമെന്ന നിലയിലാണ് ഇപ്പോള്‍ ഇതിന്റെ രൂപകല്‍പ്പന. എന്നാല്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വിധിനിര്‍ണ്ണയം പൂര്‍ണ്ണമായും ലിഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യുന്നതിനെ കുറിച്ചാണ് ഫുജിറ്റ്‌സു സ്വപ്‌നം കാണുന്നത്.

പുതിയ സംവിധാനം

പുതിയ സംവിധാനം

അടുത്തവര്‍ഷം നടക്കുന്ന ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ ലോകകപ്പില്‍ പുതിയ സംവിധാനം പരീക്ഷിക്കും. 2020-ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും ഇത് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.

image:indiatimes

Best Mobiles in India

Read more about:
English summary
This Self-Driving Car Technology Will Judge Gymnastics At 2020 Olympics, And Reduce Human Bias

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X