ലോകത്തിന്റെ ഏത് ഭാഗത്തും വൈ-ഫൈ കൂടാതെ സൗജന്യമായി ചാറ്റ് ചെയ്യാവുന്ന സിം ഇതാ...!

Written By:

നിരക്കുകളില്ലാതെ ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന ലോകത്തിലെ ആദ്യ സിം അവതരിപ്പിച്ചു. ചാറ്റ്‌സിം എന്ന് പേരിട്ടിരിക്കുന്ന ഈ ഉല്‍പ്പന്നം ഷാങ്ഹായിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് അവതരിപ്പിച്ചത്.

ഫീച്ചര്‍ ഫോണുകളുടെ "കുലപതി" നോക്കിയ അടുത്ത കൊല്ലം വീണ്ടുമെത്തും...!

ഇതിന്റെ പ്രത്യേകതകളും, കൂടുതല്‍ വിവരങ്ങളും അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്ത് എവിടെ വേണമെങ്കിലും സൗജന്യമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപുകളില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഈ സിം പ്രവര്‍ത്തിക്കുന്നതിന് വൈഫൈയുടെ ആവശ്യകത പോലും ഇല്ല.

 

വാട്ട്‌സ്ആപ്, ടെലിഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍, വീചാറ്റ് തുടങ്ങിയ ഒട്ടനവധി തല്‍ക്ഷണ മെസേജിങ് ആപുകളില്‍ ചാറ്റ്‌സിം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്.

 

തല്‍ക്ഷണ മെസേജിങ് ആപുകളില്‍ വോയിസ് കോളുകള്‍ നടത്താന്‍ സാധിക്കുന്ന ആദ്യ ഇന്‍സ്റ്റന്റ് മെസേജിങ് സിം ആണ് ചാറ്റ്‌സിം.

 

ഫോട്ടോകളും, വീഡിയോകളും, വികാരങ്ങളും ഉയര്‍ന്ന വേഗതയില്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നമാണ് ചാറ്റ്‌സിം എന്ന് ചാറ്റ്‌സിം സിഇഒ മാനുവല്‍ സനെല്ലാ പറയുന്നു.

 

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് തങ്ങളുടെ സഹ ജീവനക്കാരുമായും, ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നതിന് ഈ ഉല്‍പ്പന്നം വളരെയധികം സഹായകരമാണ്.

 

മികച്ച ഇന്‍സ്റ്റന്റ് മെസേജിങ് ആപുകളും, വളരെ ഉയര്‍ന്ന വേഗതയിലുളള നെറ്റ്‌വര്‍ക്കുകളും നിങ്ങളുടെ വേണ്ടപ്പെട്ടവരുമായി എപ്പോഴും ബന്ധപ്പെടാന്‍ സഹായിക്കുന്നു. ഇത് ചാറ്റ്‌സിം താങ്ങാവുന്ന വിലയില്‍ വാഗ്ദാനം ചെയ്യുകയാണെന്ന് സിഇഒ മാനുവല്‍ സനെല്ലാ ചൂണ്ടിക്കാണിക്കുന്നു.

 

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ചാറ്റ്‌സിം സ്വന്തമാക്കാവുന്നതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കമ്പനി ഉല്‍പ്പന്നം അയയ്ക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This Sim Lets Users Chat Anywhere for Free: Even Without Wi-Fi.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot