ഈ ലൈറ്റര്‍ സിഗററ്റ് കത്തിക്കാന്‍ മാത്രമല്ല, പുകവലി നിര്‍ത്താനും സഹായിക്കും

Posted By:

ലൈറ്ററുകള്‍ സാധാരണയായി എന്തിനാണ് കൊണ്ടുനടക്കുന്നത്?... സിഗററ്റ് കത്തിക്കാന്‍... എന്നാല്‍ ക്വിറ്റ് ബിറ്റ് എന്ന ഈ ലൈറ്റര്‍ സിഗററ്റിന് തീകൊളുത്തുന്നതോടൊപ്പം പുകവലി നിര്‍ത്താനും സഹായിക്കും. എങ്ങനെയെന്നല്ലേ?...

നിങ്ങളുടെ പുകവലി സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ട്രാക് ചെയ്ത് അതിലൂടെ വലി കുറച്ചുകൊണ്ടുവരാനും സാവധാനത്തില്‍ നിര്‍ത്താനും സഹായിക്കുകയാണ് ഈ ലൈറ്റര്‍ ചെയ്യുക. ഒരു ഫിറ്റ്‌നസ് ട്രാക്കറിന്റെ സമാനമായ പ്രവര്‍ത്തനം.

ഓരോ തവണ സിഗററ്റ് കത്തിക്കുമ്പോഴും അത് ലൈറ്ററില്‍ രേഖപ്പെടുത്തും. നിശ്ചിത സമയത്തിനുള്ളില്‍ എത്ര സിഗററ്റ് വലിച്ചു, അവസാനം പുകവലിച്ചിട്ട് എത്ര സമയമായി തുടങ്ങിയ വിവരങ്ങളെല്ലാം ലൈറ്റര്‍ ലഭ്യമാക്കും. പുകവലി കുറയ്ക്കണമെന്നുള്ളവര്‍ക്ക് വലിക്കുന്നതിനായി നിശ്ചിത സമയം സെറ്റ് ചെയ്തുവയ്ക്കാനും പറ്റും.

വലിക്കുന്ന സിഗററ്റിന്റെ എണ്ണം കുറച്ചതിലൂടെ എത്ര രൂപ ദിവസവും ലാഭിക്കാന്‍ കഴിഞ്ഞു എന്ന വിവരവും ലൈറ്റര്‍ ലഭ്യമാക്കും. പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണെങ്കിലും ഹാര്‍ഡ്‌വെയര്‍ സഹിതം ഉള്ള ഒരുപകരണം ആദ്യമായാണ് വരുന്നത്.

കുജി, ഖോഫ്രാനി എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ക്വിറ്റ്ബിറ്റ് ക്രൗഡ് ഫണ്ടിങ്ങിലൂടെ 50,000 ഡോളര്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട് ലൈറ്ററിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഓരോ തവണ സിഗററ്റ് കത്തിക്കുമ്പോഴും അത് ലൈറ്ററില്‍ രേഖപ്പെടുത്തും

 

#2

നിശ്ചിത സമയത്തില്‍ അല്ലെങ്കില്‍ ദിവസത്തില്‍ ആകെ എത്ര സിഗററ്റ് വലിച്ചു എന്നും ലൈറ്ററിലൂടെ അറിയാന്‍ സാധിക്കും.

 

#3

വലി കുറയ്ക്കണമെന്നുള്ളവര്‍ക്ക് നിശ്ചിത സമയം ലൈറ്ററില്‍ സെറ്റ് ചെയ്തു വയ്ക്കാം. അതിനു മുമ്പ് സിഗററ്റ് കത്തിക്കാന്‍ ശ്രമിച്ചാല്‍ വാണിംഗ് തരും.

 

#4

സിഗററ്റ് വലിയുടെ എണ്ണം കുറച്ചവര്‍ക്ക് അതിലൂടെ ഒരു ദിവസം എത്ര രൂപ ലാഭിക്കാന്‍ സാധിച്ചു എന്ന കണക്ക് ലൈറ്റര്‍ ലഭ്യമാക്കും.

 

#5

പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ലൈറ്റര്‍ സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാം.

 

#6

പുകവലി കുറയ്ക്കണമെന്നുള്ളവര്‍ക്ക് അതിനു സഹായകമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലൈറ്ററിന്റെ ഉദ്ദേശം. കിക്‌സ്റ്റാര്‍ട്ടര്‍ പ്രൊജക്റ്റിലൂടെ 50,000 ഡോളര്‍ നേടാനാണ് ലൈറ്ററിന്റെ ശില്‍പികള്‍ ലക്ഷ്യമിടുന്നത്.

 

 

#7

കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot