വെള്ളത്തിലകപ്പെട്ടവര്‍ക്ക് രക്ഷയേകാന്‍ നീന്തും റോബോട്ടുകള്‍

By Super
|
വെള്ളത്തിലകപ്പെട്ടവര്‍ക്ക് രക്ഷയേകാന്‍ നീന്തും റോബോട്ടുകള്‍

കടലില്‍ കളിച്ചുരസിക്കാന്‍ പോകുന്നവര്‍ക്ക് ജീവന്‍രക്ഷാ സേവനവുമായി ഇനി റോബോട്ടുകളും രംഗത്തെത്തുന്നു. സ്വുമനോയ്ഡ് റോബോട്ടുകളാണ് ലൈഫ്ഗാര്‍ഡ് ചരിത്രം തന്നെ മാറ്റിക്കുറിക്കാന്‍ പോകുന്നത്.

ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ മോടോമു നകാഷിമയും സംഘവുമാണ് ഈ റോബോട്ടിന് പിന്നില്‍.

 

നീന്തലിനിടെ അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താന്‍ സ്വുമനോയ്ഡ് റോബോട്ടുകള്‍ക്കാകും. ഈ കഴിവിനാല്‍ തന്നെ ഭാവിയില്‍ ഇവയെ റോബോട്ട് ലൈഫ്ഗാര്‍ഡുകളായി ഉപയോഗിച്ചേക്കുമെന്ന് മോടോമു പ്രത്യാശ പ്രകടിപ്പിച്ചു. അപകടത്തില്‍ പെട്ടവരെ വേഗത്തില്‍ കണ്ടെത്താന്‍ 3ഡി സ്‌കാനറാണ് ഈ റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്.

കൂടാതെ 20 വാട്ടര്‍പ്രൂഫ്, കമ്പ്യൂട്ടര്‍ നിയന്ത്രിത മോട്ടോറുകളും ഇതിലുണ്ട്. മനുഷ്യന്റെ നീന്തല്‍ ചലനങ്ങളെ അതേ പടി പകര്‍ത്താന്‍ സ്വുമനോയ്ഡുകളെ ഈ മോട്ടോറുകള്‍ സഹായിക്കും.

സെക്കന്റില്‍ 0.64 വേഗതയില്‍ നീന്താന്‍ സ്വുമനോയ്ഡുകള്‍ക്കാകും എന്നതാണ് മറ്റൊരു പ്രത്യേകത. കമിഴ്ന്നും മലര്‍ന്നും നീന്താനും ഈ റോബോട്ടിന് സാധിക്കുന്നതാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X