Just In
- 4 min ago
ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ
- 2 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 3 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- 4 hrs ago
സൊമാറ്റോയിൽ പിസ്സ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായിത് 95,000 രൂപ
Don't Miss
- Movies
സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
- News
നിർഭയ കേസിലെ പ്രതിയോട് ദയ വേണ്ട', ദയാഹർജി നൽകണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രത്തിന്റെ ശുപാർശ!
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Sports
ഇന്ത്യ vs വീന്‍ഡിസ്: ഇന്ത്യയെ വീഴ്ത്താനോ? വിന്‍ഡീസ് അത് മറന്നേക്കൂ!! പകരം ഇതിനു ശ്രമിക്കാന്‍ ലാറ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
- Lifestyle
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുവാനായി ആപ്പ് വികസിപ്പിച്ച് ഈ അധ്യാപകൻ
സാങ്കേതിക വിദ്യ അനുദിനം വളരുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്നത്. വളരുന്ന സാങ്കേതികതയോടപ്പം വിദ്യാഭ്യാസവും അത് മറ്റുള്ള വിദ്യാർത്ഥികൾക്ക് ദർശിക്കുന്നതിനുമായി അനവധി മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. ഡിജിറ്റൽ മേഖലയിലെ പുരോഗതി വിദ്യാഭ്യാസ പ്രക്രിയയെ ലളിതവും കൂടുതൽ കരുത്തുറ്റതുമാക്കുന്നു, മാത്രവുമല്ല, ഓൺലൈനായും നേരിട്ടും ഇന്ന് നമുക്ക് പഠിക്കാം. അത്തരത്തിൽ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുവാനായി പുതിയൊരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് കോട്ടോപ്പാടം സ്വദേശിയും തിരുവിഴാംകുന്ന് സിപിഎ യു.പി സ്‌കൂൾ അധ്യാപകനും എഡ്യൂക്കേഷൻ ടെക്‌നോളജി ക്ലബ്ബ് ജില്ലാ കൺവീനറുമായ ഹാരിസ് കോലോത്തൊടി.

ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ലഭ്യമാണ്
സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വാർത്തകളും ഓഫീസ് കാര്യങ്ങളും മൊബൈലിൽ നിന്നു തന്നെ ചെയ്യാനുള്ള സൗകര്യം, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, പാഠ ഭാഗവുമായി ബന്ധപ്പെട്ട ഓഡിയോ-വീഡിയോ സഹായികൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സന്ദേശ രേഖകൾ, സ്‌കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഫോമുകൾ, യൂസർ ഗൈഡുകൾ, ഫോൺ നമ്പറുകൾ, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനൽ ലൈവ് സംപ്രേക്ഷണം, ഡിക്ഷ്ണറി, ലൈബ്രറി തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ ഈ ആപ്പിലൂടെ ഉപയോഗപ്പെടുത്താനാകും.

എഡ്യൂക്കേഷൻ ടെക്‌നോളജി ക്ലബ്ബ്
http://www.schoolappkerala.in എന്ന വെബ് പേജിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുമെന്ന് ആപ്പ് രൂപ കല്പന ചെയ്ത ഹാരിസ് മാഷ് പറഞ്ഞു. മണ്ണാർക്കാട് ടീച്ചേഴ്‌സ് എന്ന ഓൺലൈൻ അധ്യാപക കൂട്ടായ്മയിൽ പങ്കാളികളാകുവാൻ കൂടുതൽ അധ്യാപകർ താൽപര്യം പ്രകടിപ്പിച്ചപ്പോഴാണ് ഇങ്ങനെയൊരാശയം ഹാരിസിൻറെ മനസ്സിൽ ഉദിച്ചത്. രണ്ടു വർഷം മാത്രം പിന്നിട്ടപ്പോൾ രണ്ടു ലക്ഷത്തിൽപരം വിദ്യാർത്ഥികളും വിദ്യാഭ്യാസ പ്രവർത്തകരും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു.

സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും വിദ്യാഭ്യാസ കാര്യങ്ങളും
അനുനിമിഷം വിജ്ഞാനം വർധിപ്പിക്കാനും രക്ഷിതാക്കൾക്ക് കുട്ടികളെ മുഴുവൻ നേരവും നിരീക്ഷിക്കാനും സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കാൻ കഴിയും. പുതിയ തലമുറയുടെ ഉത്തമമായ ഭാവിക്കായി കുട്ടികളുടെ താത്പര്യങ്ങൾക്കനുസൃതമായ നവ സാങ്കേതിക വിദ്യയുടെ മികവുറ്റ ഒരു പഠന ബോധന സാഹചര്യം ഒരുക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കിയ ഈ സംരംഭം വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഹാരിസ് മാഷും സഹ പ്രവർത്തകരും.

ഹാരിസ് കോലോത്തൊടി
ഇത്തരം ഒരു സംരംഭം കൊണ്ടുവന്ന് അതിന് വളരെയേറെ പ്രശംസ ലഭിച്ച സന്തോഷത്തിലാണ് ഹാരിസ്. എന്തിനേറെ, ഇത്തരം ഒരു പദ്ധതി കൊണ്ടുവന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ പ്രശംസിച്ചു. കുട്ടികളുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒന്നാണ് ഈ ആപ്പ്. കാര്യങ്ങൾ കൂടുതൽ സുഗമമായി നടന്നുപോകുവാൻ ഇത് വളരെ സഹായകരമാകും.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090