Home
News

കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം നല്‍കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് കുസാറ്റ്

കര്‍ഷകര്‍ക്ക് നിലവിലുള്ളതിന്റെ ഇരട്ടി വരുമാനം ഉറപ്പുനല്‍കുന്ന സാങ്കേതികവിദ്യയുമായി ദേശീയ ഗ്രാമവികസന- പഞ്ചായത്ത് രാജ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐആര്‍ഡിപിആര്‍). കുളത്തില്‍ പ്രത്യേകം കൂടുകളില്‍ മീനുകളെ വളര്‍ത്തുന്ന ബാക്ക്‌യാര്‍ഡ് റീ- സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട്.

കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം നല്‍കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച്

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് (കുസാറ്റ്) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. മീന്‍ വളര്‍ത്തുന്നതിന് വളരെ കുറച്ച് വെള്ളം മതിയെന്നതാണ് ഈ സാങ്കേികവിദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ഒന്നിലധികം ഇനം മീനുകളെ ഒരു കുളത്തില്‍ വളര്‍ത്തുകയും ചെയ്യാം. 'സംയോജിത കൃഷി രീതികളിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

നാഷണല്‍ ഫിഷറീസ് ഡെലവപ്‌മെന്റ് ബോർഡ്

നാഷണല്‍ ഫിഷറീസ് ഡെലവപ്‌മെന്റ് ബോർഡ്

ആദായകരമായ കൃഷി രീതികള്‍ യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.' എന്‍ഐആര്‍ഡിപിആര്‍ ഡയറക്ടര്‍ ജനറല്‍ വൈ. ആര്‍. റെഡ്ഡി പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഫിഷറീസ് ഡെലവപ്‌മെന്റ് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ എന്‍ഐആര്‍ഡിപിആറിന്റെ റൂറല്‍ ടെക്‌നോളജി പാര്‍ക്കില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മീന്‍ വളര്‍ത്തല്‍ ആരംഭിച്ചു കഴിഞ്ഞു.

അക്വാകള്‍ച്ചര്‍

അക്വാകള്‍ച്ചര്‍

തിലാപ്പിയ, കരിമീന്‍ തുടങ്ങിയ മീനുകളാണ് ഇതില്‍ കൂടുതലായി വളര്‍ത്തുന്നത്. 120 ദിവസം കൊണ്ട് തിലാപ്പിയ വിളവെടുക്കാം. അതായത് വര്‍ഷത്തില്‍ മൂന്നുതവണ വരെ ഇത് കൃഷി ചെയ്യാനാകും. ഇതുവഴി പ്രതിമാസം 25,750 രൂപ വരെ വരുമാനം ലഭിക്കും. ബാക്ക് യാര്‍ഡ് റീ- സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം ഉപയോഗിച്ച് കര്‍ഷകര്‍ക്ക് അധികവരുമാനം നേടാന്‍ സാധിക്കും.

മത്സ്യകൃഷി

മത്സ്യകൃഷി

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും ഈ സംവിധാനം ഉപയോഗിച്ച് മീന്‍ വളര്‍ത്താമെന്നതിനാല്‍ താത്പര്യമുള്ള ആര്‍ക്കും മീന്‍  വളര്‍ത്തല്‍ ആരംഭിക്കാമെന്ന മെച്ചവുമുണ്ട്. കുളത്തില്‍ നിന്നുള്ള വെള്ളം കൃഷിസ്ഥലത്ത് ഉപയോഗിക്കാവുന്നതാണ്. അതുവഴി രാസവളപ്രയോഗം ഒരുപരിധി വരെ കുറയ്ക്കാം. മത്സ്യകൃഷിയില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും റൂറല്‍ ടെക്‌നോളജി പാര്‍ക്കില്‍ എന്‍ഐആര്‍ഡിപിആര്‍ പരിശീലനം നല്‍കും.

More from GizBot

Best Mobiles in India

English summary
The system, an intensive fish culture pond, enables high density stocking of fish in cages. This would allow off-setting of the load by stocking different varieties and sizes of fish in smaller cages in a pond, the institute said in a statement.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X