വിഐ സിം ഉണ്ടോ, ഒരു മാസത്തേക്ക് രാത്രികൾ അൺലിമിറ്റഡ് സന്തോഷത്താൽ നിറയ്ക്കാം!
ഇന്ത്യൻ ടെലിക്കോം രംഗത്തെ പ്രധാനികളിലൊന്നാണ് വോഡഫോൺ ഐഡിയ ലിമിറ്റഡ് (VIL). വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് വിഐ ഉള്ളത് എങ്കിലും കേരളത്തിൽ വിഐക്ക് ധാരാളം വരിക്കാരുണ്ട്. ബിഎസ്എൻഎല്ലിന്റെ എന്നപോലെ വിഐയുടെയും ശക്തികേന്ദ്രങ്ങളിൽ ഒന്നും പ്രധാന വരുമാന സ്രോതസുകളിലൊന്നുമാണ് കേരളം. തങ്ങളുടെ വരിക്കാർക്കായി വിഐ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ചില പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികൾ നൽകാത്ത വിധത്തിലുള്ള മികച്ച ആനുകൂല്യങ്ങൾ സഹിതമാണ് എത്തുന്നത്. അത്തരത്തിലൊരു മികച്ച വിഐ പ്രതിമാസ പ്ലാൻ ഇന്ന് പരിചയപ്പെടാം.
ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ധാരാളം പ്രതിമാസ പ്ലാനുകളൊന്നും ലഭ്യമല്ല. 30 ദിവസത്തിൽ താഴെ വാലിഡിറ്റിയിലാണ് ഒരു മാസത്തേക്കുള്ള പ്ലാനുകൾ എത്തിയിരുന്നത്. അതിൽ കൂടുതലും 28 ദിവസ വാലിഡിറ്റയിൽ ഉള്ളവ ആയിരുന്നു. ഒരു മാസ വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കമ്പനികൾ അത്തരം പ്ലാനുകൾ അവതരിപ്പിക്കാൻ മുമ്പ് തയാറായിരുന്നില്ല.

കാരണം പ്രതിമാസ പ്ലാനുകൾ ലഭ്യമായാൽ ഒരു വർഷം 12 തവണ മാത്രം ഉപയോക്താക്കൾക്ക് റീച്ചാർജ് ചെയ്താൽ മതി. എന്നാൽ 28 ദിവസ വാലിഡിറ്റിയിലുള്ള പ്ലാനുകൾ നൽകിയാൽ വർഷം മുഴുവൻ ആനുകൂല്യങ്ങൾ ലഭിക്കാൻ 13 തവണ റീച്ചാർജ് ചെയ്യേണ്ടിവരും. കമ്പനികളുടെ ഈ തന്ത്രത്തിനെതിരേ നിരവധി ആളുകൾ രംഗത്തെത്തി.
തുടർന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉത്തരവ് പ്രകാരമാണ് ഇന്ന് കാണുന്ന നിലയിൽ പ്രതിമാസ പ്ലാനുകൾ ലഭ്യമാത്. പ്രതിമാസ വാലിഡിറ്റിയും 30 ദിവസത്തെ സേവന വാലിഡിറ്റിയുമുള്ള ഒരു പ്ലാനെങ്കിലും ടെലിക്കോം കമ്പനികൾ നിർബന്ധമായും ലഭ്യമാക്കിയിരിക്കണം എന്നാണ് ട്രായ് ആവശ്യപ്പെട്ടത്.

ട്രായിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളും 30 ദിവസത്തെ വാലിഡിറ്റിയിൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എങ്കിലും അതിൽ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ ഓഫറുമായി എത്തുന്ന പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത് വിഐ മാത്രമാണ്. 379 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില.
379 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 379 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാനിൻ്റെ സർവീസ് വാലിഡിറ്റി 1 മാസമാണ്.
ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങി വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ബിങ് ഓൾ നൈറ്റ് ഓഫർ ഉപയോഗിച്ച് വിഐ വരിക്കാർക്ക് രാത്രി 12 മുതൽ പുലർച്ചെ 6 മണി വരെ (12 AM- 6 AM) ഉള്ള സമയത്ത് അൺലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാം.

ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ പ്രതിദിന ഡാറ്റയുടെ അളവിൽപ്പെടില്ല. ഇത് കൂടാതെ വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യവും ഉപയോക്താവിന് കൂടുതൽ നേട്ടം സമ്മാനിക്കുന്നു. എങ്ങനെയെന്നാൽ പ്രവൃത്തിദിവസങ്ങളിൽ നാം ഉപയോഗിക്കാതെ ബാക്കിവരുന്ന പ്രതിദിന ഡാറ്റ ശേഖരിക്കപ്പെടുകയും അത് വീക്കെൻഡിൽ ഉപയോഗിക്കാൻ ലഭ്യമാകുകയും ചെയ്യും. റീച്ചാർജിനായി മുടക്കുന്ന തുക പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഈ ആനുകൂല്യം ഏറെ സഹായിക്കും.
ഇവ കൂടാതെ ഈ പ്ലാനിനൊപ്പമുള്ള ഡാറ്റ ഡിലൈറ്റ്സ് ഓഫർ ഉപയോഗിച്ച് എല്ലാ മാസവും 2GB വരെ എമർജൻസി ഡാറ്റ ക്ലെയിം ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഒരു മാസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അതായത് ഈ പ്ലാൻ ഉപയോഗിച്ച് ജനുവരി 1-ന് ആണ് റീചാർജ് ചെയ്യുന്നത് എങ്കിൽ, അടുത്ത മാസം ഒന്നാം തീയതി, അതായത് ഫെബ്രുവരി 1-ന് വീണ്ടും റീചാർജ് ചെയ്യണം.


Click it and Unblock the Notifications








