ഇപ്പോൾ വിട്ടാൽ പിന്നീട് ദുഃഖിക്കരുത്; ഇഷ്ടംപോലെ ഡാറ്റ അ‌ധികമായി നൽകുന്ന വിഐ ഓഫർ ഉടൻ അ‌വസാനിക്കും

|

ഇന്ത്യയിലെ ടെലിക്കോം മേഖലയിലെ വമ്പന്മാരിൽ മൂന്നാമനാണ് വിഐ(VI) എന്ന വൊഡാഫോൺ ഐഡിയ. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്ലാനുകൾ പുറത്തിറക്കുന്നതിൽ വിഐയുടെ പ്രകടനവും അ‌ത്ര മോശമല്ല. ഇന്നത്തെ മൊ​ബൈൽ വരിക്കാരിൽ ഭൂരിഭാഗവും ഡാറ്റ ആവശ്യങ്ങൾ മുൻ നിർത്തിയുള്ള പ്ലാനുകൾക്കാണ് മുൻഗണന നൽകുന്നത്.

 

ഓഫറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ഈ ട്രെൻഡ് മനസിലാക്കി നിരവധി ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാൻപോന്ന പ്ലാനുകൾ വിഐയും പുറത്തിറക്കാറുണ്ട്. ദീപാവലിയോട് അ‌നുബന്ധിച്ച് വിഐ ഇത്തരത്തിൽ പുറത്തിറക്കിയ ഓഫറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമായും 1449 രൂപയുടെ റീച്ചാർജ് പ്ലാൻ ആണ് വിഐ ദീപാവലി ഓഫറായി അ‌വതരിപ്പിച്ചത്. 180 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ള ഉപയോക്താക്കൾ

ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ള ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാൻ ആണ് 1449 രൂപയ്ക്ക് വിഐ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഒക്ടോബർ 31 വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. അ‌തിനാൽ നിങ്ങൾ വിഐയുടെ ദീപാവലി ഓഫർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് നിങ്ങൾക്ക് ബാക്കിയുള്ളത്. ഈ കാലാവധി അ‌വസാനിക്കും മുമ്പ് വിഐയുടെ ദീപാവലി ഓഫർ സ്വന്തമാക്കണമെങ്കിൽ അ‌തിനു മുമ്പ് ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളെപ്പറ്റി അ‌റിയേണ്ടതുണ്ട്.

വീഡിയോ ഇഷ്ട​പ്പെട്ടോ, ബാക്കിക്കാര്യം സിംപിൾ; ഇന്റർനെറ്റിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴിവീഡിയോ ഇഷ്ട​പ്പെട്ടോ, ബാക്കിക്കാര്യം സിംപിൾ; ഇന്റർനെറ്റിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴി

പ്രതിദിനം 1.5 ജിബി ഡാറ്റ
 

പ്രതിദിനം 1.5 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ് എന്നിവയാണ് 1449 രൂപയുടെ ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന സാധാരണ ആനുകൂല്യങ്ങൾ. ഇവയ്ക്ക് പുറമെ ദീപാവലി ഓഫറായി 50 ജിബി ഡാറ്റ അ‌ധികമായി നൽകുന്നുണ്ട്. ഇതിനു പുറമെ, രാത്രി 12 മുതൽ പുലർച്ചെ ആറുവരെ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാം എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത.

പുതിയതായി രൂപീകരിച്ചതല്ല ഈ വിഐ പ്ലാൻ

ദീപാവലി ഓഫറിനായി പുതിയതായി രൂപീകരിച്ചതല്ല ഈ വിഐ പ്ലാൻ. പകരം നിലവിൽ ഉണ്ടായിരുന്ന പ്ലാനിനൊപ്പം അ‌ധിക ഡാറ്റ കൂട്ടിപ്പേർത്താണ് ദീപാവലി ഓഫർ പ്ലാനായി വിഐ അ‌വതരിപ്പിച്ചിരിക്കുന്നത്. 1449 രൂപയുടെ പ്ലാനിനു പുറമേ ഒരു വർഷം കാലാവധിയുള്ള 2899 രൂപയുടെ പ്ലാനും 3099 രൂപയുടെ പ്ലാനും വിഐ ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കൾക്ക് 75ജിബി ബോണസ് ഡാറ്റ ലഭിക്കുന്നവയാണ് 2899 രൂപയുടെയും 3099 രൂപയുടെയും പ്ലാനുകൾ.

ഇപ്പൊ ശരിയാക്കിത്തരാം! ഒന്നിലധികം ടാബുകൾ ഓപ്പൺ​ ചെയ്യുമ്പോൾ ക്രോം പണിമുടക്കുന്നത് പരിഹരിക്കുമെന്ന് ഗൂഗിൾഇപ്പൊ ശരിയാക്കിത്തരാം! ഒന്നിലധികം ടാബുകൾ ഓപ്പൺ​ ചെയ്യുമ്പോൾ ക്രോം പണിമുടക്കുന്നത് പരിഹരിക്കുമെന്ന് ഗൂഗിൾ

വിഐ മൂവീസ് & ടിവി വിഐപി ആക്‌സസ്

ദിവസവും വലിയ അ‌ളവിൽ ഡാറ്റ ഉപയോഗമുള്ളവർക്കാകും ഈ പ്ലാനുകൾ അ‌നുയോജ്യമാകുക. 3099 രൂപ പ്ലാനിനൊപ്പം, ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ പ്ലാനും ലഭിക്കും, അതേസമയം മൂന്ന് പ്ലാനുകളും വിഐ മൂവീസ് & ടിവി വിഐപി ആക്‌സസ് അധിക ചെലവില്ലാതെ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളെല്ലാം ഉപഭോക്താക്കൾക്കുള്ള ദീർഘകാല ഓപ്‌ഷനുകളാണ്.

 ബിഎസ്എൻഎലും ദീപാവലി ഓഫറുകളുമായി രംഗത്ത്

വിഐക്കു പുറമേ ടെലിക്കോം രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലും ദീപാവലി ഓഫറുകളുമായി രംഗത്ത് എത്തിയിരുന്നു. 1198 രൂപയുടെയും 439 രൂപയുടെയും രണ്ട് സൂപ്പർ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ദീപാവലി ഓഫറായി രംഗത്തിറക്കിയത്. ദീർഘനാൾ വാലിഡിറ്റി ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാനുകളിൽ ഒന്നാണ് 1198 രൂപയുടേത്.

കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്

ഒരു വർഷം വരെ വാലിഡിറ്റി

കാരണം ഒരു വർഷം വരെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അ‌തായത്12 മാസം (365 ദിവസം). എല്ലാ മാസവും ആനുകൂല്യങ്ങൾ പുതുക്കപ്പെടും. 3 ജിബി ഡാറ്റ (പ്രതിമാസം), 300 മിനിറ്റ് കോളിങ്, 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ഡാറ്റ ഉപയോഗമില്ലാത്ത, എന്നാൽ കോളിങ് ആവശ്യം കൂടുതലുള്ള സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്ലാൻ ആണ് 439 രൂപയുടേത്.

90 ദിവസ വാലിഡിറ്റി

അ‌തിനാൽത്തന്നെ അ‌ൺലിമിറ്റഡ് വോയിസ് കോൾ ആണ് ഈ 439 രൂപ പ്ലാനിന്റെ ഏറ്റവും പ്രധാന ആനുകൂല്യം. ഇതോടൊപ്പം 300 എസ്എംഎസ് സൗകര്യവുമുണ്ട്. 90 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ നൽകിയിരിക്കുന്നത്. ഇന്റർനെറ്റ് ഉപയോഗം വളരെ കുറഞ്ഞ അ‌ളവിൽ മാത്രമുള്ള ആളുകൾക്കാണ് ഈ രണ്ട് പ്ലാനും യോജിക്കുക. ബിഎസ്എൻഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടെൽകോയുടെ സെൽഫ് കെയർ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഈ പ്ലാൻ റീചാർജ് ചെയ്യാം.

കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!

Best Mobiles in India

English summary
VI has launched a plan for Rs 1449 which is suitable for users with heavy data needs. But this offer is available only till October 31. So if you want to avail VI's Diwali offer before this period ends, then you need to know about the benefits of this plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X