ചാര്‍ജ് തീര്‍ന്ന ക്ലോക് ബാറ്ററികള്‍ വെറുതെ കളയണ്ട; മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം

Posted By:

നിങ്ങളുടെ ക്ലോക്കിലേയും റിമോട് കണ്‍ട്രോളിലേയും ബാറ്ററികളുടെ ചാര്‍ജ് തീര്‍ന്നാല്‍ എന്താണു ചെയ്യുക. സാധാരണയായി എല്ലാവരും വലിച്ചെറിയും. എന്നാല്‍ ഇനി അതുവേണ്ട. സൂക്ഷിച്ചു വച്ചാല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം.

തായ്‌വാനീസ് കമ്പനിയായ വിറ്റാമില്‍ക്, BBDO പ്രോക്‌സിമിറ്റി എന്ന സ്ഥാപനവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സംവിധാനമാണ് ഇത്. ചാര്‍ജ് കഴിഞ്ഞ 1500 പെന്‍സില്‍ സെല്‍ ബാറ്ററികള്‍ ഉപയോഗിച്ച് 140 സ്മാര്‍ട്‌ഫോണുകള്‍ വരെ പൂര്‍ണമായി ചാര്‍ജ് ചെയ്യാമെന്നാണ് ഈ കമ്പനികള്‍ തെളിയിക്കുന്നത്.

<center><center><center><center><iframe width="100%" height="390" src="http://www.youtube.com/embed/2uwznkk_uAc" frameborder="0" allowfullscreen></iframe></center></center></center></center>

ഇതെങ്ങനെയെന്നല്ലേ?. സാധാരണായായി നമ്മള്‍ ചാര്‍ജ് കഴിഞ്ഞു എന്നു കരുതി മാറ്റുന്ന ബാറ്ററികളില്‍ ചെറിയ അളവില്‍ ചാര്‍ജ് അവശേഷിക്കാറുണ്ട്. ഈ ചാര്‍ജ് പൂര്‍ണമായി വിനിയോഗിക്കുകയാണ് പുതിയ സംവിധാനം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

തീരെ കുറഞ്ഞ ചാര്‍ജുള്ള 1500 ബാറ്ററികള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ സാമാന്യം നല്ല അളവില്‍ പവര്‍ ലഭിക്കും. ഇത് സംയോജിപ്പിച്ച് സ്മാര്‍ട് ഫോണുകളിലേക്കു കടത്തിവിടുകയാണ് ചെയ്യുന്നത്.

നഗരങ്ങളിലെ ഷോപ്പിംഗ് മാള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ ഇത് ഏറെ ഗുണകരമാണ്. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദമായി അറിയാന്‍ മുകളില്‍ കൊടുത്ത വീഡിയോ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot