Home
News

ജിയോടെലി ഒഎസ് സാാാർ... കുതിക്കാനൊരുങ്ങി ആദ്യ ജിയോടെലി ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട് ടിവി

ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്കിടയിൽ വൻ വിപ്ലവം തീർക്കാൻ ജിയോടെലി ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട് ടിവിയായ
തോംസൺ 43QLED വിപണിയിലെത്തി. ഏറെ കാലത്തെ ചർച്ചകൾക്കും റിപ്പോർട്ടുകൾക്കും ശേഷമാണ് Thomosn 43QLED വിപണിയിലെത്തിയിരിക്കുന്നത്. പുതിയ 43 ഇഞ്ച് എയർ സ്ലിം ഡിസൈൻ ടിവിയായ തോംസൺ 43 ഇഞ്ച് ക്യുഎൽഇഡി ടിവി 4 കെ ഡിസ്‌പ്ലേ, ബെസൽ-ലെസ് ഡിസൈൻ, ഡോൾബി വിഷൻ എച്ച്ഡിആർ 10+, ഡോൾബി അറ്റ്‌മോസ്, ഡോൾബി ഡിജിറ്റൽ പ്ലസ്, ഡിടിഎസ് ട്രൂസറൗണ്ട് തുടങ്ങി ഫീച്ചറുകളുണ്ട്. 40W ഡോൾബി ഓഡിയോ സ്റ്റീരിയോ ബോക്സ് സ്പീക്കറുകൾ, 2 ജിബി റാം, 8 ജിബി റോം, ഡ്യുവൽ ബാൻഡ് (2.4 + 5 ജിഗാഹെർട്‌സ്), വൈ-ഫൈ, ഗൂഗിൾ ടിവി തുടങ്ങി നിരവധി അധിക ഫീച്ചറുകളും ഇതിലുണ്ട്.

ഹലോ ജിയോ, യൂട്യൂബ് തുറക്കുക, അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ് തുറക്കുക എന്നിങ്ങനെയുള്ള ലളിതമായ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഇനി ടിവി കാണാം. വിവിധ ആപ്പുകളിലുടനീളം ഉള്ളടക്കം തിരയാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നതാണ് എഐ വോയിസ് അസിസ്റ്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.

ജിയോടെലി ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട് ടിവി വിപണിയിൽ

ടിവി ഷോകളുള്ള നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ ഹോട്ട്സ്റ്റാർ, സീ5, ആപ്പിൾ ടിവി, സോണി ലിവ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയുൾപ്പെടെ 10,000ത്തിലധികം ആപ്പുകളിലേക്കും ഗെയിമുകളിലേക്കും ആക്‌സസ് നൽകുന്നു. തോംസൺ 43 ഇഞ്ച് ക്യുഎൽഇഡി ടിവിയുടെ വില ഫിളിപ്പ് കാർട്ടിൽ 18,999 രൂപയാണ്.

തോംസൺ 43 ഇഞ്ച് ക്യുഎൽഇഡി ടിവിക്ക് 1366 x 768 പിക്സൽ റെസല്യൂഷനും 550 നിറ്റ്സ് ബ്രൈറ്റ്നസും ഉണ്ട്. ഗൂഗിൾ ആൻഡ്രോയിഡ് ടിവി നൽകുന്ന ഇത് നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ഡിസ്നി+ഹോട്ട്സ്റ്റാർ, പ്രൈം വിഡിയോ എന്നിവയിലേക്കും ആക്‌സസ്‌ നൽകുന്നുണ്ട്.

മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ബിൽറ്റ്-ഇൻ വൈ-ഫൈ, ഡോൾബി ഡിജിറ്റൽ പ്ലസ് സൗണ്ട് ടെക്നോളജി എന്നിവ ഉപയോഗിച്ച് ഇത് 40W ആഎംഎസ് ഔട്ട്പുട്ടും നൽകുന്നുണ്ട്.

ഉപയോക്താക്കൾക്ക് മുൻഗണനകൾക്കനുസൃതമായി പുതിയ ഷോകളും സിനിമകളും കണ്ടെത്താൻ ഇതിലൂടെ സാധിക്കും. കാലക്രമേണ പുതിയ അപ്ഡഷൻ കൊണ്ടുവരുമെന്നും ജിയോടെലി ഒഎസ് അധികൃതർ അറിയിച്ചു.

തത്സമയ ക്രിക്കറ്റ് മത്സരമോ ഒളിമ്പിക്സോ കാണുമ്പോൾ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാനും ടിക്കറ്റുകൾ വാങ്ങാനും ക്യാമറ ആംഗിളുകൾ മാറ്റാനും തോംസൺ 43 ഇഞ്ച് ക്യുഎൽഇഡി ടിവിയിൽ സാധ്യമാകുന്നുണ്ട്. ഒരൊറ്റ റിമോട്ട് ഉപയോഗിച്ച് ടിവി ചാനലുകൾ, ഒടിടി ആപ്പുകൾ, ക്ലൗഡ് ഗെയിമിംഗ് എന്നിവയ്ക്കിടയിൽ മാറാൻ പോലും ഉപയോക്താക്കൾക്ക് കഴിയും.

ലോഞ്ച് ഓഫർ എന്ന നിലയിൽ ജിയോഹോട്ട്സ്റ്റാറിനും ജിയോസാവനും മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷനും ജിയോ ഗെയിംസിലേക്കുള്ള ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്വിഗ്ഗിയിൽ 499 രൂപയിൽ കൂടതലായി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഒരു മാസത്തേക്ക് 150 രൂപ ഡിസ്‌കൗണ്ടും നൽകുന്നുണ്ട്.

റിലയൻസിന്റെ നാൽപത്തിയേഴാമത് വാർഷിക പൊതു യോഗത്തിൽ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി നിർമിത ബുദ്ധി (എഐ-ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ജനാധിപത്യവൽക്കരിക്കുന്ന ഈ വമ്പൻ പദ്ധതി പ്രഖ്യാപിച്ചത്.

ഒപ്പം ജിയോ ഹോം ഐഒടിയും വിനോദവും ലൈവ് ടിവിയുമെല്ലാം ഒന്നുചേരുന്ന ഒരു ഇക്കോ സിസ്റ്റവും പ്രഖ്യാപിക്കുകയും ചെയ്തു. ഭാവിയിൽ ജിയോടെലി ഒഎസുള്ള സ്മാർട്ട് ടിവികളുടെ എണ്ണം കൂട്ടാൻ മറ്റ് OEM (Television Original Equipment Manufacturers) പങ്കാളിത്തം വിപുലീകരിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജിയോ സ്ഥിരീകരിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Super Plastronics Pvt Ltd (SPPL) has launched the Thomosn 43 QLED, featuring JioTele OS with 400+ free live TV channels, universal search, and AI-driven content recommendations. The 43-inch QLED TV includes HDR support, 40W Dolby Audio, and 2GB RAM with 8GB storage for smooth performance. It alos offers single remote operation with voice search and quick access to popular OTT apps, making it an affordable yet feature-rich option for Indian consumers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X