Home
News

വീഡിയോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ നിന്നും വീണ് മൂന്ന് പ്രശസ്ത യുട്യൂബ് സാഹസികർക്ക് മരണം!

By Shafik

ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുട്യൂബിൽ ഏറെ ആരാധകരെ സൃഷ്ഠിച്ച് ഏറെ പ്രശസ്തനായ 30 വയസ്സ് മാത്രം പ്രായമുള്ള വ്‌ളോഗർ റൈക്കെർ ഗാംബിളിന് വെള്ളച്ചാട്ടത്തിൽ നിന്നും വീണ് ദാരുണമായ അന്ത്യം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഉള്ള വെള്ളച്ചാട്ടത്തിൽ നിന്നുമായിരുന്നു റൈക്കെർ അടക്കം മൂന്ന് പേർ താഴോട്ട് വീണ് മരണപ്പെട്ടത്.

മരണപ്പെട്ടത് High On Lifeന്റെ സാഹസികർ

മരണപ്പെട്ടത് High On Lifeന്റെ സാഹസികർ

High On Life എന്ന ഏറെ പ്രശസ്തമായ യുട്യൂബ് ട്രാവൽ ചാനലിലെ വ്‌ളോഗർ ആയിരുന്നു റൈക്കെർ. മരണപ്പെട്ട മൂന്ന് പേരിൽ ഒരാൾ റൈക്കെർ തന്നെയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയുണ്ടായി. മറ്റു രണ്ടുപേരുടെയും വിവരങ്ങൾ ഇനിയും പൊലീസിന് ലഭ്യമായിട്ടില്ല. വ്യാഴാഴ്ചയായിരുന്നു സംഭവം. റൈക്കെറിന്റെ കുടുംബം മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവിച്ചത്

സംഭവിച്ചത്

പോലീസ് പറയുന്നത് പ്രകാരം ഈ മൂന്ന് പേരും ബ്രിട്ടീഷ് കൊളംബിയയിലെ മൂന്നാമത്തെ ഏറ്റവും വലിയ വെള്ളച്ചാമായ ഷാനോൺ വെള്ളച്ചാട്ടത്തിന് മുകളിൽ പോകുകയായിരുന്നു. അവിടെ നീന്താൻ പറ്റുന്ന സഥലത്തുനിന്നും വെള്ളച്ചാട്ടത്തിന്റെ അറ്റത്തേക്ക് വന്നത് താഴെ വീഴാനും അത് മരണത്തിലേക്ക് നയിക്കാനും കാരണമായി.

മൂന്ന് പേരും സാഹസികർ

മൂന്ന് പേരും സാഹസികർ

500,000നു മേലെ സബ്സ്ക്രൈബേർസ് ഉള്ള യുട്യൂബിലെ ഏറെ പ്രശസ്തമായ ചാനലാണ് High On Life. 1.1 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവെഴ്‌സും ഈ ചാനലിനുണ്ട്. റൈക്കെർ തന്റെ ടീമിനൊപ്പം സാഹസികമായ പല യാത്രകളും ട്രെക്കിങ്ങും ക്ലിഫ് ഡൈവിംഗുകളും കയാക്കിങ്ങും അടക്കം പലതും ചെയ്യുന്നതാണ് ഈ ചാനൽ പുറത്തുവിടുന്ന ഓരോ വിഡിയോകളും. അത്തരത്തിലുള്ള ഒരു വീഡിയോയുടെ ഭാഗമായി എത്തിയതാവണം ഇവിടെയും എന്ന നിഗമനത്തിലാണ് പോലീസ്.

ചില ചിത്രങ്ങൾ

ചില ചിത്രങ്ങൾ

സാഹസികതയെ ഏറെ സ്നേഹിച്ചിരുന്ന ചെറുപ്പക്കാർക്ക് ഏറെ ആവേശമുണർത്തുന്നവയായിരുന്നു റൈക്കറിന്റെ വിഡിയോകൾ.

ക്ലിഫ് ഡൈവിംഗ് അടക്കം പലതും..

ക്ലിഫ് ഡൈവിംഗ് അടക്കം പലതും..

ക്ലിഫ് ഡൈവിംഗ് അടക്കം പലതും റൈക്കറിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. പലതും വലിയ വലിയ വെള്ളച്ചാട്ടങ്ങളിൽ നിന്നായിരുന്നു. പലപ്പോഴും മരണത്തെ മുഖാമുഖം കാണുന്ന തരത്തിലുള്ള രംഗങ്ങൾ ഈ വീഡിയോകളിൽ കാണാമായിരുന്നു.

മരണം ഇത്രയും ചെറുപ്പത്തിൽ

മരണം ഇത്രയും ചെറുപ്പത്തിൽ

ഇന്ത്യ, തായ്‌ലൻഡ് അടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പല ദേശീയ വന്യജീവി സങ്കേത കേന്ദ്രങ്ങളിലും സ്ഥിര സന്ദർശകൻ കൂടിയായിരുന്നു തന്റെ ഇത്രയും ചെറിയ പ്രായത്തിൽ തന്നെ മരണത്തിന് കീഴടങ്ങിയ ഈ ചെറുപ്പക്കാരൻ.

അനുശോചനാവുമായി സുഹൃത്തുക്കൾ

അനുശോചനാവുമായി സുഹൃത്തുക്കൾ

ഇതുപോലെ നിരവധി ചിതങ്ങളും വിഡിയോകളും നമുക്ക് കാണാൻ സാധിക്കും ഇദ്ദേഹത്തിന്റേതായി. മരണം സ്ഥിരീകരിച്ചപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ അനുശോചനമറിയിക്കുകയുണ്ടായി.

മരണത്തിന് കാരണമാക്കിയ വെള്ളച്ചാട്ടം

മരണത്തിന് കാരണമാക്കിയ വെള്ളച്ചാട്ടം

മരണത്തിന് കാരണമാക്കിയ വെള്ളച്ചാട്ടം. ഈ സ്ഥലമാണ് റൈക്കർ അടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വെള്ളച്ചാട്ടം.

സാഹസികതയുടെ കൂട്ടുകാരൻ

സാഹസികതയുടെ കൂട്ടുകാരൻ

ഈ യുവാവിന്റെ പല വീഡിയോകളും ഏറെ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു. പ്രത്യേകിച്ച് ക്ലിഫ് ഡൈവിംഗ് വിഡിയോകൾ. ഏറെ അപകടം നിറഞ്ഞ ചാട്ടങ്ങളായിരുന്നു പലതും.

ചാനൽ നിർത്തിയേക്കും

ചാനൽ നിർത്തിയേക്കും

റൈക്കറിന്റെയും സുഹൃത്തുക്കളുടെയും പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും കുടുംബത്തെയും ആകമാനം വിഷമത്തിലാക്കിയിരിക്കുകയാണ്. ഒപ്പം ചാനലിന്റെ അടച്ചുപൂട്ടലിലേക്കും ഇത് എത്തിയേക്കാം.

ഇദ്ദേഹത്തിന്റെ ചില സാഹസിക വിഡിയോകൾ

ഇദ്ദേഹത്തിന്റെ ചില സാഹസിക വിഡിയോകൾ

ഇദ്ദേഹത്തിന്റെ ചില സാഹസികത നിറഞ്ഞ വിഡിയോകൾ ചുവടെ കാണാം:

More from GizBot

Best Mobiles in India

English summary
Three adventurer YouTubers die in Canada waterfall.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X