Just In
- 7 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 10 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 15 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 17 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
30 ദിവസത്തെ ആവശ്യങ്ങൾ നടത്തിത്തരും, പക്ഷേ ചിലവ് അൽപ്പം കൂടും; പരിചയപ്പെട്ടിരിക്കേണ്ട 3 ബിഎസ്എൻഎൽ പ്ലാനുകൾ
5ജി സ്പീഡും 4ജി സ്പീഡുമൊന്നും വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും മുടക്കുന്ന കാശിന് മുതലാകുന്ന മൂല്യം തിരിച്ചുതരുന്നതിൽ ബിഎസ്എൻഎൽ ( BSNL ) പ്ലാനുകൾ എന്നും ഒരു പടി മുന്നിലാണ്. ഉപയോക്താക്കൾക്ക് അനുയോജ്യമായ പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിലും ബിഎസ്എൽഎൽ ഒട്ടും പിന്നിലല്ല. ''ബൊഫോഴ്സിന്റെ അൾട്രാ മോഡൽ മിഷ്യൻഗണ്ണു മുതൽ നമ്മുടെ നാടൻ മലപ്പുറം കത്തിവരെ ഇതിലുണ്ട്'' എന്ന നാടോടിക്കാറ്റ് സിനിമയിലെ പവനായിയുടെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ, 30 ദിവസ വാലിഡിറ്റി മുതൽ 365 ദിവസ വാലിഡിറ്റിവരെയുള്ള ഒരു പിടി കിടിലൻ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൽഎലിന്റെ പ്ലാൻ പെട്ടിയിലുമുണ്ട്.

കൂടാതെ വിവിധ നിരക്കുകളിൽ ആളുകൾക്ക് ഉപയോഗത്തിനും പോക്കറ്റിലെ പണത്തിനും അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന ഡാറ്റ പ്ലാനുകൾ വേറെയും. ഇങ്ങനെ പ്ലാനുകളുടെ കാര്യത്തിൽ സമ്പന്നത പുലർത്തുന്ന ബിഎസ്എൻഎല്ലിന്റെ 30 ദിവസ വാലിഡിറ്റി ലഭ്യമാകുന്ന മൂന്ന് കിടിലൻ പ്ലാനുകളെ പരിചയപ്പെടാം. 269 രൂപ, 299 രൂപ, 398 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക. ചെലവ് അൽപ്പം കൂടുമെങ്കിലും മുടക്കുന്ന കാശിന്റെ മൂല്യം കിട്ടുന്ന ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

269 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
പ്രതിദിനം 2ജിബി ഡാറ്റയാണ് ബിഎസ്എൻഎല്ലിന്റെ 269 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്നത്. കൂടാതെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും , ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇഷ്ടമുള്ള പാട്ട് സൗജന്യമായി കോളർ ട്യൂണായി സെറ്റ് ചെയ്യാനുള്ള 'ബിഎസ്എൻഎൽ ട്യൂൺ' സൗകര്യവും കമ്പനി ഈ പ്ലാനിനൊപ്പം നൽകുന്നുണ്ട്.

ഇതിനെല്ലാം പുറമേ വരിക്കാർക്ക് Eros Now എന്റർടൈൻമെന്റ്, ചലഞ്ചസ് അരീനയിൽ നിന്നുള്ള ഗെയിമുകൾ, Lystn പോഡ്‌കാസ്റ്റ് സേവനങ്ങൾ, ഹാർഡി മൊബൈൽ ഗെയിം സേവനം, ലോക്ധുൻ, സിംഗ് എന്നിവയിലേക്കുള്ള ആക്‌സസും 269 രൂപയുടെ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
30 ദിവസത്തെ കാലാവധിയാണ് ബിഎസ്എൻഎൽ 299 രൂപയുടെ പ്ലാനിലൂടെ ലഭിക്കുക. ഇതു കൂടാതെ ഈ പ്ലാനിന്റെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഓരോ ദിവസവും 3 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നു. പ്രതിദിനം ഉപയോഗിക്കാവുന്ന പരമാവധി ഡാറ്റയുടെ പരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും എന്നത് ഓർത്തിരിക്കണം. മറ്റ് അധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.

398 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് ഡാറ്റയുമായാണ് 398 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. പ്രതിദിനം നിശ്ചിത അളവ് ഡാറ്റ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നുള്ള നിബന്ധനകളോ നിയന്ത്രണങ്ങളോ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ഡാറ്റ ഉപയോഗിക്കാം എന്നർഥം. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്.

കൂടാതെ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്ക് പുറമെ സബ്‌സ്‌ക്രൈബർമാർക്ക് പ്രതിദിനം 100 എസ്എംഎസും നിങ്ങൾക്ക് ലഭിക്കും. കൂടുതൽ അധിക ആനുകൂല്യങ്ങളൊന്നും 398 രൂപയുടെ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നില്ല. ഉപയോക്താക്കളുടെ മനസിന് തൃപ്തി നൽകുന്ന വിധമുള്ള വിവിധ പ്ലാനുകൾ അവതരിപ്പിക്കാറുണ്ട് എങ്കിലും 4ജി ഡാറ്റ നൽകാനാകാത്തത് ബിഎസ്എൽഎലിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

എങ്കിലും അടുത്തവർഷം ആദ്യത്തോടെ 4ജി സേവനങ്ങളും ആഗസ്റ്റ് 15 നോട് അനുബന്ധമായി 5ജി സേവനങ്ങളും രാജ്യത്ത് നൽകാനുള്ള തീവ്രശ്രമത്തിലാണ് കമ്പനിയിപ്പോൾ. 5ജി സേവനങ്ങൾ അവതരിപ്പിക്കാനായാൽ പൊതുമേഖലയിലുള്ള ടെലിക്കോം കമ്പനി എന്ന നിലയിൽ നിരവധി പേരെ ആകർഷിക്കാൻ ബിഎസ്എൽഎലിന് കഴിഞ്ഞേക്കും. കൊള്ളലാഭം ലക്ഷ്യമിടാതെയുള്ള പ്ലാനുകൾ അവതരിപ്പിക്കാനുള്ള ബിഎസ്എൻഎലിന്റെ പ്രതിബദ്ധതയും ആളുകൾക്ക് സഹായകമാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470