Home
News

കാര്യങ്ങൾ ഇനി പഴയതുപോലെ ആയിരിക്കില്ല! നെറ്റ്ഫ്ലിക്സ് സൗജന്യമായി കിട്ടുന്ന ജിയോ, എയർടെൽ പ്ലാനുകൾ

പുതിയ വർഷം ഒരുപാട് മാറ്റങ്ങൾ ഇന്ത്യയിലെ ടെലിക്കോം മേഖലയിൽ കൊണ്ടുവരും. അ‌ക്കൂട്ടത്തിൽ പ്ലാനുകളുടെ നിരക്കുകളും അ‌വയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളും അ‌ടിമുടി മാറും. നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ(വിഐ) എന്നീ സ്വകാര്യ കമ്പനികളുടെ പ്ലാനുകളുടെ നിരക്കുകൾ ഏതാനും മാസങ്ങൾക്കകം ഉയരാനാണ് സാധ്യത.

പ്ലാൻ നിരക്ക് കൂട്ടുന്നതോടൊപ്പം പുതിയ ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെട്ടേക്കാം. എങ്കിലും ആത്യന്തികമായ നഷ്ടം വരിക്കാർക്ക് തന്നെയായിരിക്കും. നിലവിൽ ലഭ്യമായിട്ടുള്ള ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുത്താൽ വരാൻ പോകുന്ന നിരക്ക് വർധനകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. അ‌തേപോലെ ഇപ്പോൾ ആസ്വദിച്ചുവരുന്ന അ‌ധിക ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാകാൻ ദീർഘകാല പ്ലാനുകളാണ് നല്ലത്.

നെറ്റ്ഫ്ലിക്സ് സൗജന്യമായി കിട്ടുന്ന ജിയോ, എയർടെൽ പ്ലാനുകൾ

ഇന്ന് ഇന്ത്യൻ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളിൽ നൽകുന്ന അ‌ധിക ആനുകൂല്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ. അ‌ധിക പണം ചെലവഴിക്കാതെ തന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ നേടാൻ സഹായിക്കുന്ന ചില പ്ലാനുകൾ നമുക്ക് ഇപ്പോൾ ലഭ്യമായിട്ടുണ്ട്.

വരുംമാസങ്ങളിൽ ടെലിക്കോം പ്ലാനുകളുടെ നിരക്ക് ഉയരുന്നതോടൊപ്പം നെറ്റ്ഫ്ലിക്സ് ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന പ്ലാനുകളുടെ നിരക്കുകളും പുതുക്കപ്പെടാൻ സാധ്യതയുണ്ട്. ഈ പ്ലാൻ പുതുക്കലിൽ ചെലവ് കൂടുകയല്ലാതെ കുറയാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ നിരക്ക് വർധനയ്ക്ക് മുമ്പ് തെരഞ്ഞെടുക്കാവുന്ന നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ജിയോ എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

നെറ്റ്ഫ്ലിക്സ് സൗജന്യമായി കിട്ടുന്ന ജിയോ, എയർടെൽ പ്ലാനുകൾ

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ: ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളിൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്ന പ്ലാനുകൾ അ‌ധികം ഉണ്ടായിരുന്നില്ല. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ.

കോടിക്കണക്കിന് വരിക്കാരുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സ് സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷൻ നേടണമെങ്കിൽ നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. പാസ്വേഡ് ഷെറിങ് തടഞ്ഞ് നിയന്ത്രണം കർശനമാക്കിയതോടെ പണമടയ്ക്കാതെ മറ്റ് വഴിയില്ലെന്ന നിലയിലാണ് പല ഉപയോക്താക്കളും. എന്നാൽ ജിയോയുടെ 1099 രൂപ, 1499 രൂപ പ്രീപെയ്ഡ് പ്ലാനുകൾ അധിക പണച്ചെലവില്ലാതെ തന്നെ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

1099 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ടെലിക്കോം ആനുകൂല്യങ്ങൾക്കൊപ്പം ഏറ്റവും കുറഞ്ഞ നിരക്കിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ലഭിക്കുന്നു എന്നതാണ് 1099 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ടെലിക്കോം ആനുകൂല്യങ്ങൾ.

നെറ്റ്ഫ്ലിക്സ് സൗജന്യമായി കിട്ടുന്ന ജിയോ, എയർടെൽ പ്ലാനുകൾ

84 ദിവസ വാലിഡിറ്റിയാണ് 1099 രൂപയുടെ ജിയോ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് ട്രൂ 5G സൗജന്യമായി ലഭിക്കുന്ന ജിയോ വെൽക്കം ഓഫറിന് ഈ പ്ലാൻ അ‌ർഹത നൽകുന്നു. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനൊപ്പം തന്നെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും അ‌ധിക ആനുകൂല്യമായി ഈ ജിയോ പ്ലാനിൽ ലഭ്യമാണ്.

1499 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോടെ ജിയോ അ‌വതരിപ്പിച്ച രണ്ടാമത്തെ പ്രീപെയ്ഡ് പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ.

40 ജിബി ബോണസ് ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. 84 ദിവസമാണ് പ്ലാൻ വാലിഡിറ്റി. 1499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ലഭിക്കുന്നു, ഇത് അവരുടെ സ്മാർട്ട്ഫോണല്ലാത്ത ഒരു ഡി​വൈസിൽ നെറ്റ്ഫ്ലിക്സ് കണ്ടന്റ് കാണാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യപ്രദമാണ്.

എയർടെൽ 1499 രൂപ പ്ലാൻ: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ​ഒരു എയർടെൽ പ്രീപെയ്ഡ് പ്ലാനാണ് ലഭ്യമായിട്ടുള്ളത്. 1499 രൂപയുടെ പ്ലാനാണത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ, നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഇതിൽ ലഭിക്കും. ഈ പ്ലാനിന്റെയും അതിന്റെ എല്ലാ ആനുകൂല്യങ്ങളുടെയും വാലിഡിറ്റി 84 ദിവസമാണ്.

More from GizBot

Best Mobiles in India

English summary
Both Jio and Airtel prepaid plans are available with optional Netflix subscription before the recharge rate hike, which is likely to happen in 2024. Jio's Rs 1099 and Rs 1499 prepaid plans offer Netflix services at no extra cost, while Airtel's Rs 1499 plan also offers Netflix subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X