Home
News

വർഷത്തിൽ ഒന്ന് എന്ന കണക്കിൽ മൂന്ന് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾകൂടി ഇന്ത്യയിലേക്ക് വരുന്നു!

ആപ്പിൾ തങ്ങളുടെ മൂന്ന് റീട്ടെയിൽ സ്റ്റോറുകൾ കൂടി ഇന്ത്യയിൽ ആരംഭിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. നിലവിൽ രണ്ട് ആപ്പിൾ സ്റ്റോറുകളാണ് ഇന്ത്യയിലുള്ളത്. മും​ബൈയിലെ ആപ്പിൾ ബികെസി, ഡൽഹിയിലെ ആപ്പിൾ സാകേത് എന്നിവയാണ് അ‌വ. രണ്ട് മാസം മുമ്പാണ് ഇവ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.

ഏപ്രിൽ 18 ന് ഉദ്ഘാടനം ചെയ്യപ്പെട്ട മും​ബൈയിലെ ആപ്പിൾ ബികെസി ആണ് ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ. ഒരു ദിവസത്തെ ഇടവേളയിൽ ഏപ്രിൽ 20 ന് ഡൽഹിയിൽ രാജ്യത്തെ രണ്ടാമത്തെ ആപ്പിൾ റീട്ടെയിൽ സ്റ്റോർ ആയി ആപ്പിൾ സാകേതും ഉദ്ഘാടനം ചെയ്യപ്പെട്ടു.

മൂന്ന് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾകൂടി ഇന്ത്യയിലേക്ക്

ഈ രണ്ട് ആപ്പിൾ സ്റ്റോറുകളും ചേർന്ന് ഒരു മാസം 50 കോടിക്കടുത്ത് വരുമാനവുമായി പുതിയ റെക്കോഡുകൾ സ്ഥാപിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം ആപ്പിൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയും പുറത്ത് വന്നിരിക്കുന്നത്.

ഏഷ്യൻ മേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ആപ്പിൾ തയാറെടുക്കുന്നതായും ഈ നീക്കത്തിന്റെ ഭാഗമായി ഏഷ്യ- പസഫിക് മേഖലയിലുടനീളം 15 പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാൻ ആപ്പിൾ ലക്ഷ്യമിടുന്നതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ 15 പുതിയ ഔട്ട്ലെറ്റുകളിൽ മൂന്നെണ്ണം ഇന്ത്യയിൽ ആണെന്ന് റിപ്പോർട്ട് അ‌വകാശപ്പെടുന്നു.

മൂന്ന് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾകൂടി ഇന്ത്യയിലേക്ക്

എന്നാൽ ഈ മൂന്ന് ആപ്പിൾ സ്റ്റോറുകളും ഒരേസമയം ആയിരിക്കില്ല ആരംഭിക്കുക. 2025, 26, 27 വർഷങ്ങളിലായി ഓരോ സ്റ്റോർ വീതം നിലവിൽ വരും. മുംബൈയുടെ പ്രാന്തപ്രദേശമായ ബോറിവാലിയിൽ തങ്ങളുടെ മൂന്നാമത്തെ സ്റ്റോർ തുറക്കാനുള്ള ചർച്ചയിലാണ് ആപ്പിൾ എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025-ൽ ആണ് ഈ സ്റ്റോർ പ്രവർത്തനം ആരംഭിക്കുക.

2026 ൽ തുറക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയിലെ നാലാമത്തെ ആപ്പിൾ സ്റ്റോർ രാജ്യ തലസ്ഥാനത്താണ് എത്തുക. ന്യൂ ഡൽഹിയിലെ ഡിഎൽഎഫ് പ്രൊമെനേഡ് മാൾ ആണ് നിലവിൽ ആപ്പിൾ സ്റ്റോറിനായി കണ്ടുവച്ചിരിക്കുന്നത്. മും​ബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സ് സൈറ്റിൽ സ്ഥിതിചെയ്യുന്ന ആപ്പിൾ ബികെസി കഴിഞ്ഞാൽ, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ആപ്പിൾ സ്റ്റോറായിരിക്കും ഇത്.

2027-ൽ, ഒരു സ്റ്റോർ കൂടി തുറക്കാൻ ആപ്പിൾ പദ്ധതിയിടുന്നു, അതും മുംബൈയിൽ ആയിരിക്കും. മു​ബൈയിലെ കടൽത്തീരത്തുള്ള വോർലി പ്രദേശമാണ് ഇതിനായി ആപ്പിൾ കണ്ടുവച്ചിരിക്കുന്നത്. അ‌തായത് മൂന്ന് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ കൂടി ഇന്ത്യയിലേക്ക് എത്തുമെങ്കിലും എല്ലാ ഔട്ട്‌ലെറ്റുകളും ഒരേ സമയം എത്തില്ല.

ഓഫ്‌ലൈൻ സ്റ്റോറുകളുടെ വിപുലീകരണമാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് പറയുന്നു. യുഎസിലെയും യൂറോപ്പിലെയും ആപ്പിൾ സ്റ്റോറുകൾ നവീകരിക്കുന്നതിനൊപ്പം ഏഷ്യൻ മേഖലയിലും പിടിമുറുക്കാൻ ആപ്പിൾ കണക്കുകൂട്ടുന്നു. ഇന്ത്യൻ വിപണിയുടെ വലിപ്പവും വിശാലമായ സാധ്യതകളും ആപ്പിളിനെ ഏറെ ആകർഷിക്കുന്നുണ്ട്. ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ നേടിയ റെക്കോഡ് വരുമാനം ആപ്പിളിന്റെ കണക്കുകൂട്ടലുകൾക്കും അ‌പ്പുറമായിരുന്നു.

എങ്കിലും 2027 വരെ ഓരോ വർഷവും ഇന്ത്യയ്ക്ക് ഒരു പുതിയ എക്‌സ്‌ക്ലൂസീവ് ആപ്പിൾ സ്റ്റോർ വീതം ലഭിക്കുമെന്ന് റിപ്പോർട്ട് അ‌വകാശപ്പെടുന്നു. അ‌തേസമയം ബാംഗ്ലൂർ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മറ്റ് നഗരങ്ങൾക്കൊന്നും ആപ്പിൾ സ്റ്റോർ ലഭിക്കാത്തത് അൽപ്പം നിരാശപ്പെടുത്തുന്നുണ്ട്. ഈ മൂന്ന് സ്റ്റോറുകൾ കൂടി എത്തിയാൽ മും​ബൈയ്ക്ക് മൂന്നും ഡൽഹിക്ക് രണ്ടും ആപ്പിൾ സ്റ്റോറുകൾ ഉണ്ടാകും.

മൂന്ന് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾകൂടി ഇന്ത്യയിലേക്ക്

അ‌തും ഇന്ത്യയിൽ ചുവടുറപ്പിക്കാനുള്ള ആപ്പിളിന്റെ നീക്കങ്ങൾക്ക് ശക്തിപകരുന്നുണ്ട് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകൾ പ്രതിമാസം 22, 25 കോടി രൂപവീതം സമ്പാദിക്കുന്നുണ്ട്. അ‌തായത് മാസം 50 കോടിയോളം രൂപ റീട്ടെയിൽ വിൽപ്പനയിലൂടെ ആപ്പിൾ ഇന്ത്യയിൽ നിന്ന് വരുമാനം നേടുന്നു.

രാജ്യത്തെ മറ്റ് ഇലക്‌ട്രോണിക്‌സ് സ്‌റ്റോറുകൾ നേടുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് ഈ ആപ്പിളിന്റെ പ്രതിമാസ വരുമാനത്തുകയെന്നാണ് റിപ്പോർട്ട്. അതിനാൽ, പുതിയ സ്റ്റോറുകൾ തുറക്കാൻ കമ്പനി ആലോചിക്കുന്നതിന്റെ ഒരു കാരണം വരുമാനത്തിലെ ഈ വളർച്ചയാകാം എന്ന് കരുതപ്പെടുന്നു. ആപ്പിൾ ഡി​വൈസുകൾക്ക് ഉയർന്ന വിലയാണ് എന്നതും വരുമാനത്തുക ഉയരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Best Mobiles in India

English summary
Apple is reportedly preparing to open three more retail stores in India. Currently, there are two stores in India, namely Apple BKC and Apple Saket. Apart from this, Bloomberg reports that Apple will open retail stores in 2025, 2026, and 2027, with two in Mumbai and one in Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X