ഇഷ്ടികകള്‍ കൊണ്ട് റോഡ് പ്രിന്റ് ചെയ്യുന്ന യന്ത്രം

Posted By: Staff

ഭംഗിയ്ക്കു വേണ്ടിയാണ് സാധാരണ ഇഷ്ടികകള്‍ ഉപയോഗിച്ച്  റോഡുകള്‍ തയ്യാറാക്കുന്നത്.  ഗതാഗതം വളരെയധികം കുറഞ്ഞ വഴികളാണ് ഇത്തരത്തില്‍ ഇഷ്ടികകളാല്‍ മൂടുന്നത്. ഇത്തരം റോഡുകള്‍ നിര്‍മ്മിയ്ക്കുന്നവരെ കണ്ടിട്ടുണ്ടോ. ശരിയ്ക്കും വല്ലാത്ത കഷ്ടപ്പാടുള്ള ഒരു ജോലിയാണത്. നടുവിന്റെയും, മുട്ടിന്റെയുമൊക്കെ ഇടപാട് തീരും. സമയവും ധാരാളം ആവശ്യമാണ്.  മറ്റെന്തിലും എന്ന പോലെ സാങ്കേതികവിദ്യയെ ഈ രംഗത്തേയ്ക്കും എത്തിച്ചിരിയ്ക്കുകയാണ് ഡച്ച് കമ്പനിയായ വാങ്കു ബിവി. ടൈഗര്‍ സ്റ്റോണ്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ഇവരുടെ കട്ടനിരത്തല്‍ യന്ത്രമാണ് ഈ ജോലി വളരെ അനായാസം നിര്‍വ്വഹിയ്ക്കുന്നത്.

പൂര്‍ണമായും ഓട്ടോമാറ്റിക് ഒന്നുമല്ല ഈ യന്ത്രം. പക്ഷെ രണ്ടോ മൂന്നോ ജോലിക്കാരെ മാത്രമേ ആവശ്യമുള്ളു. അവര്‍ക്കാണെങ്കില്‍ മുമ്പത്തെ പോലെ കുനിഞ്ഞുകിടന്ന് ഇഷ്ടിക ഒട്ടിക്കേണ്ട ജോലിയുമില്ല.കാരണം കട്ട നിരത്തി റോഡുണ്ടാക്കുന്നത് യന്ത്രമാണ്. കട്ടകള്‍ യന്ത്രത്തിലേയ്ക്ക് എത്തിയ്ക്കുകയും, അതിനെ നിയന്ത്രിയ്ക്കുകയുമാണ് തൊഴിലാളികളുടെ ജോലി. ഇതുപയോഗിച്ച് ഒരുദിവസം ഏകദേശം 300 ചതുരശ്ര മീറ്റര്‍ റോഡ് നിര്‍മ്മിയ്ക്കാനാകുമെന്നാണ് കമ്പനി പറയുന്നത്.

പലതരത്തിലുള്ള പാറ്റേണുകളില്‍ റോഡ് സൃഷ്ടിയ്ക്കാന്‍ ഈ യന്ത്രത്തിനാകും. ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പമുള്ള ഈ യന്ത്രം അധികം ശബ്ദവും പുറപ്പെടുവിയ്ക്കാറില്ല.

ഈ യന്ത്രത്തെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ചുവടെയുള്ള ചിത്രങ്ങള്‍ നോക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot