ഡൽഹിയിൽ ടിക്ടോക് താരം വെടിയേറ്റ് മരിച്ചു

മോഹിത് മോർ (27) എന്ന ചെറുപ്പകാരനാണ് ഈ അതിക്രൂരമായ കൃത്യത്തിന് ഇരയായത്, രാത്രി 5:15-നാണ് ഈ കൃത്യം അരങ്ങേറിയത്. ധർമപുര പരിസരത്ത് തൻറെ വീടിനടുത്തുള്ള ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ സുഹൃത്തിനെ

|

രാജ്യത്തിൻറെ തലസ്ഥാനത്ത് ഗുണ്ടകൾ തമ്മിലുള്ള പകപോക്കലിൻറെ പ്രശ്‌നങ്ങൾ നടന്ന് ദിവസങ്ങൾക്ക് ശേഷം, ടിക്‌ടോകിലും, ഇസ്റാഗ്രാമിലും പോസ്റ്റുകൾ പ്രസിദ്ധികരിക്കുന്നതിൽ ശ്രദ്ധ നേടിയ ഒരു ഫിറ്റ്നസ് ഇൻസ്ട്രക്റ്റർ ചൊവ്വാഴ്ച്ച വെടിയേറ്റ് മരിച്ചു; മൂന്ന് പേർ ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്, പോലീസ് പറഞ്ഞു.

ഡൽഹിയിൽ ടിക്ടോക് താരം വെടിയേറ്റ് മരിച്ചു

മോഹിത് മോർ

മോഹിത് മോർ

മോഹിത് മോർ (27) എന്ന ചെറുപ്പകാരനാണ് ഈ അതിക്രൂരമായ കൃത്യത്തിന് ഇരയായത്, രാത്രി 5:15-നാണ് ഈ കൃത്യം അരങ്ങേറിയത്. ധർമപുര പരിസരത്ത് തൻറെ വീടിനടുത്തുള്ള ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ സുഹൃത്തിനെ കണ്ടുമുട്ടുവാനായി പോകുമ്പോഴാണ് ഈ സംഭവം.

വെടിയുതിർക്കുകയായിരുന്നു

വെടിയുതിർക്കുകയായിരുന്നു

"കടയിൽ നിന്ന് തന്റെ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു മോഹിത് മോർ, പെട്ടന്ന് കടയ്ക്കുള്ളിലേക്ക് കടന്നുകയറി വന്ന മൂന്ന് പേർ മോഹിത് മോറിൻറെ നേർക്ക് വെടിയുതിർക്കുകയായിരുന്നു, മൊത്തത്തിൽ 13 വെടിയുണ്ടകളാണ് മോഹിത് മോറിന് നേരെ പ്രയോഗിച്ചത്. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സോഫയുടെ പുറത്തേക്കായിരുന്നു വെടിയേറ്റ മോഹിത് മോർ വീണുകിടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴ് വെടിയുണ്ടകളാണ് മോഹിത് മോറിൻറെ ശരീരത്തിൽ നിന്നും ലഭിച്ചത്.", പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

"ഇവരിൽ ഒരാൾ കറുത്ത ഹെൽമറ്റ് ധരിച്ചിരുന്നു, ഒരു സ്‌കൂട്ടറിലാണ് ഇവർ എത്തിയത്. കുറ്റകൃത്യത്തിനു ശേഷം തിരക്കേറിയ വീതികുറഞ്ഞ തെരുവിൽ ഇവർ ഓടി മറയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു", പോലീസ് കൂട്ടിച്ചേർത്തു.

ടിക്ടോക്

ടിക്ടോക്

മോഹിത് മോർ ടിക്ടോക്കിൽ നിരവധി വിഡിയോകൾ കൊണ്ടുവരുന്ന ഒരാളാണ്, ഇയാൾക്ക് 5 ലക്ഷം സബ്സ്ക്രൈബർമാർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്, കൂടാതെ 3,000 ഫോള്ളോവെഴ്‌സും ഉണ്ട്. മോഹിത് തൻറെ ഫിറ്റ്നസ് വീഡിയോകളാണ് ടിക്ടോകിൽ പോസ്റ്റ് ചെയ്യുന്നത്.

ഡൽഹി പോലീസ്

ഡൽഹി പോലീസ്

"ഞങ്ങൾ പ്രതികളെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. ഇത് വ്യക്തിപരമായ ശത്രുതയുടെയും പണത്തെ ചൊല്ലിയുള്ള തർക്കത്തിന്റെയും പ്രശ്നം തന്നെയാണ് ഇത്", ഓഫീസർ പറഞ്ഞു.

"ഞങ്ങൾ മോഹിതിൻറെ ടിക്ക് ടോക്കും ഇൻസ്റ്റാഗ്രാം അക്കൗണ്ടും കമന്റുകളും മറ്റും പരിശോധിക്കുകയും സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരായി ആരെങ്കിലും ശത്രുത പുലർത്തുന്നുണ്ടോ എന്നറിയുന്നതിനായി കോൾഡീറ്റെയിൽസ് റെക്കോർഡ് (സിഡിആർ) പരിശോധിക്കുന്നുണ്ട്", പോലീസ് പറഞ്ഞു.

Best Mobiles in India

English summary
When Mohit Mor was busy talking with his friend inside the shop, three armed persons barged inside the shop and indiscriminately fired 13 bullets on him. Mohit Mor fell on a sofa kept inside the shop. He was rushed to near-by hospital where he was declared brought dead. Mohit Mor suffered 7 bullets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X