ഇന്ത്യക്കാര്‍ക്ക് വേണ്ടി ടിക് ടോകിന്റെ പുതിയ സുരക്ഷാ ഫീച്ചര്‍
കഴിഞ്ഞ കുറച്ചുകാലമായി ടിക് ടോക് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഉപയോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളായിരുന്നു പലപ്പോഴും ടിക് ടോകിനെ വിവാദങ്ങളില്‍ ചാടിച്ചത്. ഇതിന് പരിഹാരമെന്നോണം കമ്പനി പുതിയ സുരക്ഷാ ഫീച്ചറായ ഡിവൈസ് മാനേജ്‌മെന്റ് അവതരിപ്പിച്ചു. അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രണം ഉപയോക്താവിന്റെ കൈ-കളിലെത്തുമെന്നതാണ് ഫീച്ചറിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യയില്‍ ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 200 ദശലക്ഷമാണ്.

'ടിക് ടോക് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡിവൈസ് മാനേജ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.' കമ്പനിയുടെ സമൂഹമാധ്യമ കുറിപ്പ് പറയുന്നു. മുന്‍പത്തേതിനെക്കാള്‍ മികച്ച രീതിയില്‍ അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇനി ഉപയോക്താക്കള്‍ക്ക് സാധിക്കും. ടിക് ടോക് ആപ്പിന്റെ സഹായത്തോടെ മറ്റ് ഉപകരണങ്ങളില്‍ നിന്ന് തങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യാനും സെഷനുകള്‍ അവസാനിപ്പിക്കാനുമുള്ള സൗകര്യം ഫീച്ചര്‍ നല്‍കുന്നു.

ടിക് ടോക്
ഡിവൈസ് മാനേജ്‌മെന്റ് ഫീച്ചറിന് മുമ്പ് ടിക് ടോക് 13 സുരക്ഷാ ഫീച്ചറുകള്‍ പുറത്തിറക്കിയിരുന്നു. ഇവയില്‍ അധികവും ഇന്ത്യന്‍ ഉപയോക്താക്കളെ മുന്നില്‍ക്കണ്ട് വികസിപ്പിച്ചവയാണ്. ഏജ് ഗേറ്റ്, റെസ്ട്രിക്ടഡ് മോഡ്, സ്‌ക്രീന്‍ ടൈം മാനേജ്‌മെന്റ്, കമന്റ്‌സ് ഫില്‍റ്റര്‍, സേഫ്റ്റി സെന്റര്‍ മുതലായവ ഇക്കൂട്ടത്തില്‍പ്പെടുന്നു. 'സുരക്ഷിതമായി തങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഈ ഫീച്ചറുകള്‍ ഉപയോക്താക്കളെ സഹായിക്കും.' ടിക് ടോക് വ്യക്തമാക്കി.

13 സുരക്ഷാ ഫീച്ചറുകള്‍
സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി ടിക് ടോക് ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. സുരക്ഷാ ഫീച്ചറുകളുടെ പ്രവര്‍ത്തനം ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു വീഡിയോകളുടെ ലക്ഷ്യം. നിലവില്‍ ടിക് ടോക്കിന് 14 സുരക്ഷാ ഫീച്ചറുകളാണുള്ളത്.

സുരക്ഷിതവും മാതൃകാപരവുമായ ആപ്പ്
'സുരക്ഷിതവും മാതൃകാപരവുമായ ആപ്പ് അനുഭവം ഇന്ത്യയിലെ 200 ദശലക്ഷം ഉപഭോക്താക്കള്‍ക്കും ഉറപ്പുനല്‍കുന്നതിനായി ഇന്‍-ആപ്പ് ടൂളുകളും വീഡിയോകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഫീച്ചര്‍ ബുദ്ധിപൂര്‍വ്വം സുരക്ഷിതമായി തങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും.' പുതിയ ഫീച്ചറിനെ കുറിച്ചുള്ള കമ്പനി പറയുന്നു.


Click it and Unblock the Notifications








