നിരോധനം കാറ്റിൽ പറത്തി ടിക് ടോക് സജീവം, രാജ്യത്ത് 12 കോടി ഉപഭോക്താക്കൾ

|

ടിക് ടോക് നിരോധിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ വര്‍ദ്ധനയാണ് കാണുവാൻ സാധിക്കുന്നത്. സുപ്രീം കോടതി നടപടിയെത്തുടര്‍ന്നാണ് രാജ്യത്ത് ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്.

നിരോധനം കാറ്റിൽ പറത്തി ടിക് ടോക് സജീവം, രാജ്യത്ത് 12 കോടി ഉപഭോക്താക്കൾ

ടിക് ടോക്
 

ടിക് ടോക്

റിപ്പോർട്ടുകൾ അനുസരിച്ച് ടിക് ടോക് ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും ഐഓഎസ് ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തെങ്കിലും മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് 12 ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും സംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ, ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ഇത് ടിക് ടോക്കിന്റെ നിരോധനത്തിന് കാരണമായി.

ടിക് ടോക് നിരോധനം

ടിക് ടോക് നിരോധനം

ഇന്ത്യക്കാരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ആപ്പായ ടിക് ടോക് നിലവിൽ തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ഡൗൺലോഡ് ചെയ്യപ്പെടുന്നത്.

 തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ ഡൗൺലോഡ്

തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ ഡൗൺലോഡ്

നിരോധനത്തിനു ശേഷം ഗൂഗിള്‍ സെര്‍ച്ച് ട്രെൻഡിങിലും ടിക് ടോക് ഡൗൺലോഡ് മുന്നിലെത്തിയിട്ടുണ്ട്. പ്രതിമാസം രാജ്യത്ത് 12 കോടി സജീവ ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളതെന്നാണ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്ന കണക്ക്.

ഗൂഗിള്‍ സെര്‍ച്ച് ട്രെൻഡിങ്
 

ഗൂഗിള്‍ സെര്‍ച്ച് ട്രെൻഡിങ്

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ടിക് ടോകിന്‍റെ 50 കോടി ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ആളുകൾ ടിക് ടോക്കിനെ കൈവിടാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്. എപികെ മിറര്‍ എന്ന തേഡ്പാര്‍ട്ടി ആപ്പ്‌സ്റ്റോറില്‍ നിന്നും പുറത്തുവരുന്ന കണക്കുകള്‍ ഇതിന് ഉദാഹരണമാണ്.

ഭൂരിഭാഗവും ഇന്ത്യയില്‍

ഭൂരിഭാഗവും ഇന്ത്യയില്‍

ടിക് ടോക്ക് നിരോധനത്തിന് ശേഷം എപികെ മിററില്‍ നിന്നുള്ള ടിക് ടോക്ക് ഡൗണ്‍ലോഡില്‍ വലിയ വര്‍ധനവുണ്ടായെന്നും അതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണെന്നുമാണ് എപികെ മിറര്‍ സ്ഥാപകനായ ആര്‍ട്ടെം റുസ്സകോവ്‌സ്‌കി പറയുന്നത്.

സുപ്രീം കോടതി ഉത്തരവ്

സുപ്രീം കോടതി ഉത്തരവ്

ഏപ്രില്‍ 16 ന് ഡൗണ്‍ലോഡുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചുവെന്നും ഏപ്രില്‍ 17 ആയതോടെ സാധാരണ ഡൗണ്‍ലോഡുകളേക്കാള്‍ 12 ഇരട്ടിയായി അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles
Best Mobiles in India

Read more about:
English summary
APKMirror founder Artem Russakovskii told the publication that they witnessed nearly five-fold traffic increase on the platform's TikTok listing on April 16, the day it was banned in the country. It further rose to about 12-fold the usual traffic on the following day, Russakovskii added.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more