ഫേസ്ബുക്കിനെ കടത്തിവെട്ടി ടിക് ടോക് ഇപ്പോൾ മുന്നിൽ

ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചു.

|

ചൈനീസ് സ്റ്റാർട്ടപ്പ് ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള സോഷ്യൽ വീഡിയോ അപ്ലിക്കേഷനായ ടിക് ടോക് ഫേസ്ബുക്കിനെ കടത്തിവെട്ടി ഇപ്പോൾ ഒന്നാമതായിരിക്കുകയാണ്.

ഫേസ്ബുക്കിനെ കടത്തിവെട്ടി ടിക് ടോക് ഇപ്പോൾ മുന്നിൽ

ടിക് ടോക്ക്

ടിക് ടോക്ക്

ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചു.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

സ്റ്റാറ്റിസ്റ്റയാണ് കണക്ക് പുറത്തുവിട്ടത്. 2016-ല്‍ പുറത്തിറങ്ങി വളരെ ചെറിയ സമയം കൊണ്ട് നേട്ടം കൈവരിച്ച ആപ്പാണ് ടിക് ടോക്ക്.

ടിക് ടോക്കിന് നിരോധനം

ടിക് ടോക്കിന് നിരോധനം

ലോകമെങ്ങും യുവാക്കളും മുതിര്‍ന്നവരും ടിക് ടോക്കില്‍ വിലസുമ്പോഴാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്.

വിലക്ക് പിന്‍വലിച്ചു

വിലക്ക് പിന്‍വലിച്ചു

പിന്നീട് കര്‍ശന ഉപാധികളോട് കൂടി വിലക്ക് പിന്‍വലിച്ചു. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ടിക് ടോക്ക് ജനപ്രിയമാകുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്

ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്

കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കല്ല മറിച്ച് ടിക് ടോക്കാണ്.

ടിക് ടോക്ക് ഡൗണ്‍ലോഡ്

ടിക് ടോക്ക് ഡൗണ്‍ലോഡ്

1.88 കോടി പേരാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതാകട്ടെ 1.76 കോടി പേരും. ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 41 ശതമാനം ഇന്ത്യയില്‍ നിന്നാണ്.

ഫേസ്ബുക്ക് ഡൗണ്‍ലോഡ്

ഫേസ്ബുക്ക് ഡൗണ്‍ലോഡ്

അതേസമയം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 21 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ഫേസ്ബുക്കിന്‍റേത് പോലെ ടിക് ടോക്കിന് വെബ് പതിപ്പില്ലാത്തത് ടിക് ടോക്കിന് ഗുണകരമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ടിക് ടോക്ക് വെബ് പതിപ്പില്ല

ടിക് ടോക്ക് വെബ് പതിപ്പില്ല

വെബ് പതിപ്പില്ലാത്തത് ടിക് ടോക്ക് ഡൗണ്‍ലോഡിന്‍റെ എണ്ണം വര്‍ധിക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ബൈറ്റ്ഡാൻസ്

ബൈറ്റ്ഡാൻസ്

കഴിഞ്ഞ വർഷം ഫേസ്ബുക്ക് ലാസ്സോ എന്ന ആപ്ലിക്കേഷൻ പുറത്തിറക്കി. ടിക്ക് ടോകുമായി മത്സരിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ആപ്‌ളിക്കേഷനിൽ ഹ്രസ്വ വീഡിയോകൾ സൃഷ്ടിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

Best Mobiles in India

English summary
In February, the wildly popular app announced crossing the one billion mark for worldwide installs on the App Store and Google Play, including its lite versions and regional variations. Then, on April 24, the Madras High Court lifted its three-week interim ban on TikTok, a significant break for the player since it has made no bones about its bullish intentions in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X