സ്വന്തമായി സ്മാർട്ട്‌ഫോൺ വികസിപ്പിക്കുന്നതിന് പദ്ധതിയിട്ട് ടിക്ക് ടോക്ക് ഉടമ ബൈറ്റ്ഡാൻസ്

|

ടിക് ടോക്കിന്റെ പിന്നിലുള്ള ബൈറ്റ്ഡാൻസിന്റെ സ്ഥാപകനായ ഹാങ് യിമിംഗ് ഒരു ഫോൺ നിർമ്മിക്കണമെന്ന് പണ്ടേ സ്വപ്നം കാണുന്നുണ്ടായിരുന്നു. ഇപ്പോൾ, ചില പുതിയ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി, ടിക്ക് ടോക്ക് സ്മാർട്ട്ഫോൺ വികസിപ്പിക്കുവാൻ തയാറെടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് സ്വന്തമായി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കുന്ന വാർത്ത കമ്പനി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

 സ്വന്തമായി സ്മാർട്ട്‌ഫോൺ വികസിപ്പിക്കുന്നതിന് പദ്ധതിയിട്ട് ടിക്ക് ടോക

 

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ സ്മാര്‍ടിസന്‍ ടെക്‌നോളജിയുമായി കൈകോർത്താണ് ബൈറ്റ് ഡാന്‍സ് സ്വന്തം സ്മാർട്ട്ഫോണുകള്‍ നിര്‍മിക്കാന്‍ മുൻകൈയെടുക്കുന്നത്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ സ്മാർട്ടിസനുമായുള്ള മുമ്പത്തെ കരാറിന്റെ തുടർച്ചയായി, സ്വന്തം ഹാൻഡ്‌സെറ്റ് വികസിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് ബൈറ്റ്ഡാൻസ് തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

ടിക് ടോക്ക്

ടിക് ടോക്ക്

റിപ്പോർട്ടുകൾ പ്രകാരം, ഏഴ് മാസമായി സ്മാർട്ഫോൺ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഫോണില്‍ ആന്‍ഡ്രോയിഡ് ആയിരിക്കുമോ മറ്റേതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കുമോ എന്ന് വ്യക്തമല്ല. ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളും വിവരങ്ങളും ടിക് ടോക്ക് വ്യക്തമാക്കിയിട്ടില്ല. മ്യൂസിക്കലി ആപ്പിനെ ഏറ്റെടുത്താണ് ബൈറ്റ്ഡാന്‍സ് ടിക് ടോക്ക് എന്ന പേരില്‍ ചെറുവീഡിയോകള്‍ക്കായി പുതിയ സേവനം ആരംഭിച്ചത്.

ബൈറ്റ്ഡാന്‍സ്

ബൈറ്റ്ഡാന്‍സ്

ഇത് ആഗോള തലത്തില്‍ വലിയ വിജയമാണ്. ഇത് കൂടാതെ ഫ്‌ളിപ്ചാറ്റ് എന്ന പേരില്‍ ഒരു മെസേജിങ് സേവനവും ടിക് ടോക്ക് ആരംഭിച്ചിട്ടുണ്ട്. ആപ്ലിക്കേഷനുകളിൽ നിന്നും സോഫ്റ്റ്വെയറുകളിൽ നിന്നും ഹാർഡ്‌വെയറിലേക്ക് ഉൽപ്പന്നങ്ങൾ വ്യാപിപ്പിക്കാൻ ബൈറ്റ്ഡാൻസ് ശ്രമിക്കുമ്പോൾ ഈ വർഷം ആദ്യം നടത്തിയ ഒരു കരാറിനെ ത്തുടർന്നാണ് നിരവധി സ്മാർട്ട്‌ഫോൺ അനുബന്ധ പേറ്റന്റുകൾ എന്നിവ കൂടാതെ തന്നെ ബൈറ്റ്ഡാന്‍സിന് കുറച്ച്‌ സ്മാർട്ടിസാൻ തൊഴിലാളികളെ കൂടി ലഭിച്ചു എന്നുള്ളതാണ്.

 വീഡിയോ സ്ട്രീമിങ് രംഗത്തേക്ക്
 

വീഡിയോ സ്ട്രീമിങ് രംഗത്തേക്ക്

ഒപ്പം വീഡിയോ സ്ട്രീമിങ് രംഗത്തേക്ക് കടക്കാനും ബൈറ്റ്ഡാന്‍സ് പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയ്‌ക്ക് പിന്നാലെ നാലാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി ടിക് ടോക്ക് അത്ഭുതകരമായ തോതിൽ വളർന്നു. കമ്പനിയുടെ സമീപകാല എ.ഐ.ഐ മ്യൂസിക് സ്റ്റാർട്ടപ്പ് ജുക്ക്ഡെക്ക് വാങ്ങിയതു പോലെ, ടിക് ടോക്ക് അതിൻറെ ഉള്ളടക്ക സൃഷ്ടിക്കൽ ഉപകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുന്നു.

ചൈനീസ് നിർമ്മിത സോഷ്യൽ മീഡിയ

ചൈനീസ് നിർമ്മിത സോഷ്യൽ മീഡിയ

കൂടാതെ, ഇന്ത്യ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ ഉപയോക്താക്കളെ വേഗത്തിൽ സ്വീകരിച്ച ഒന്നാണ് ടിക്ടോക്, സ്വന്തം രാജ്യത്തിന് പുറത്ത് കൂടുതൽ ഉപയോക്താക്കളുള്ള ചൈനീസ് നിർമ്മിത സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ടിക്ക് ടോക്ക് ഒന്നാമത്തെത്തി. 2019 ലെ ക്യു 1-ൽ ഇത് 88.6 ദശലക്ഷം പുതിയ ഉപയോക്താക്കൾ വന്നുചേർന്നു. ഇപ്പോൾ 10 ഇന്ത്യൻ ഭാഷകളിൽ ഈ ആപ്ലിക്കേഷൻ ഇതിനകം ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
The creator of a hugely popular video-sharing app has announced it is branching out into making smartphones.cBesides TikTok, ByteDance owns several popular AI-based video and news apps, such as Slack alternative Lark, video-chat app Flipchat, and news aggregator Toutiao, but TikTok is by far its most popular offering.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X