2025 ന് ശേഷം ടിം കുക്ക് ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്നും രാജിവച്ചേക്കും
ഒടുവിൽ അത് സംഭവിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ആപ്പിളിൻറെ മേധാവി ടിം കുക്ക് പടിയിറങ്ങുവാനുള്ള തീരുമാനത്തിലാണെന്ന് റിപ്പോർട്ടുകൾ. വർഷങ്ങളായി ആപ്പിൾ ലോകത്തിലെ ഏറ്റവും മികച്ച ടെക്നോളജി കമ്പനിയായി പ്രവർത്തിക്കുന്നു. നിരവധി പതിറ്റാണ്ടുകളായി കമ്പനിയെ അതിൻറെ മേധാവി ടിം കുക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിലായിരുന്നു. പത്ത് വർഷത്തിലേറെയായി ചീഫ് എക്സികുട്ടീവ് ഓഫീസറായ ടിം കുക്ക് പുതിയ ആപ്പിൾ പ്രോഡക്റ്റുകൾ പുറത്തിറക്കുകയും കമ്പനിയുടെ മൊത്ത വരുമാനം ഏകദേശം മൂന്നിരട്ടിയായി 81.4 ബില്യൺ ഡോളറിലെത്തിക്കുകയും ചെയ്യ്തു.

എന്നാൽ, കുക്കിൻറെ കീഴിൽ വരുവാൻ സാധ്യതയുള്ള പിൻഗാമികളെക്കുറിച്ച് കമ്പനി ഇപ്പോൾ ചിന്തിക്കുന്നതിനാൽ ഈ സുവർണ്ണകാലം ടിം കുക്ക് പടിയിറങ്ങുമ്പോൾ അവസാനിക്കും. അടുത്ത 10 വർഷത്തേക്ക് താൻ ആപ്പിളിൽ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് കുക്ക് അടുത്തിടെ സൂചന നൽകിയിരുന്നു. ബ്ലൂംബെർഗിൻറെ മാർക്ക് ഗുർമാൻ ഈയിടെ പവർ ഓൺ വാർത്താക്കുറിപ്പിൽ ആപ്പിൾ സിഇഒ സ്ഥാനം ഒഴിയുന്നതിനുമുമ്പ് ഒരു പ്രധാന പ്രോഡക്റ്റ് വിഭാഗത്തിൽ പ്രവർത്തിക്കുമെന്ന് പറയുന്നു. കുക്കിൻറെ കാലാവധി അവസാനിക്കുന്നതിനുള്ള താൽക്കാലിക ടൈംലൈനും ഈ സമയപരിധി അനുസരിച്ച് ആപ്പിളിൻറെ കുടക്കീഴിൽ കൊണ്ടുവരാൻ സാധ്യതയുള്ള പ്രോഡക്റ്റും ഗുർമൻ ചൂണ്ടിക്കാണിക്കുന്നു.

ഈ പുതിയ ഉൽപ്പന്നം എന്തായിരിക്കുമെന്ന് സ്വന്തമായി ഊഹിച്ചേടുക്കുവാൻ സാധിക്കുന്ന ഒന്നായിരിക്കില്ല. ഒരു ഇലക്ട്രിക് കാർ കൊണ്ടുവരുവാൻ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്ന ആപ്പിൾ കാലക്രമേണ നിരവധി ഗവേഷണങ്ങളും വികാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഇത്രയും നേട്ടങ്ങളിൽ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം കുക്ക് അത്രയും കാലം കമ്പനിയിൽ ഉണ്ടായിരിക്കില്ല എന്നുള്ളതാണ്. ആപ്പിളിൻറെ പോർട്ട്‌ഫോളിയോ കൂടുതൽ അദ്ദേഹം ശ്രദ്ധ വിപുലമാക്കുവാൻ ചുരുങ്ങിയ കാലയളവിൽ കമ്പനിക്ക് കഴിയുന്നതാണ്.

തൻറെ പിൻഗാമിക്ക് ആപ്പിളിൻറെ സിഇഒ അധികാരം കൈമാറാൻ തീരുമാനിക്കുന്നതിനുമുമ്പ് ആപ്പിൾ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളെ കൊണ്ടുവരുവാൻ കുക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഗുർമാൻ പറയുന്നു. ഗുർമാൻറെ അഭിപ്രായത്തിൽ, അടുത്ത വർഷം ആപ്പിൾ ഒരു മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്, എആർ, വിആർ ഹാർഡ്‌വെയർ എന്നിവ വികസിപ്പിച്ചേക്കാം. 1998 മാർച്ചിൽ മുതിർന്ന വൈസ് പ്രസിഡന്റായി കുക്ക് ആപ്പിളിൽ ചേർന്നു. പിന്നീട് ലോകവ്യാപകമായുള്ള വിൽപന പ്രവർത്തനങ്ങളുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്യ്തു. പുതിയ റിപ്പോർട്ടില്‍ ആപ്പിൾ സിഇഒ ബാക്കി കാലയളവ് എങ്ങനെ ചിലവഴിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആപ്പിൾ കൂടുതൽ നേട്ടം കൈവരിച്ചത് ടിം കുക്ക് സിഇഒ സ്ഥാനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്താണ് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല.


Click it and Unblock the Notifications








