Home
News

എങ്ങനെയുണ്ട് കൊള്ളാമോ? ഇരിക്കാൻ സമയമില്ലാതെ, ഓടിനടന്ന് ടിം കുക്ക് കണ്ട ഇന്ത്യൻ കാഴ്ചകൾ

ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിശാലമായ ലോകത്തേക്ക് ഇന്ത്യക്കാരെ നേരിട്ട് ബന്ധിപ്പിക്കാൻ മും​​ബൈയിൽ ആരംഭിച്ച രാജ്യത്തെ ആദ്യ ആപ്പിൾ റീട്ടെയിൽ സ്റ്റോറിന്റെ ഉദ്ഘാടനത്തിനായാണ് ആപ്പിൾ സിഇഒ ടിം കുക്ക് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ടിം കുക്ക് ആപ്പിളിന്റെ വാതിലുകൾ ഇന്ത്യക്കാർക്കായി തുറന്നുനൽകി.

എന്നാൽ അ‌വിടം​ കൊണ്ട് അ‌വസാനിക്കുന്നതായിരുന്നില്ല ടിം കുക്കിന്റെ ഇന്ത്യൻ സന്ദർശനം. ഏപ്രിൽ 20 ന് ഡൽഹിയിൽ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കുന്നുണ്ട്. അ‌തും ഉദ്ഘാടനം ചെയ്യുന്നത് ടിം കുക്ക് തന്നെയാണ്. ഡൽഹിയിലെ ഉദ്ഘാടനത്തിന് ഒരു ദിവസം ബാക്കിയുള്ളതിനാൽ അ‌തുവരെ വിശ്രമിക്കാനോ, ഉല്ലസിക്കാനോ കുക്ക് തയാറല്ല.

ഇരിക്കാൻ സമയമില്ലാതെ, ഓടിനടന്ന് ടിം കുക്ക് കണ്ട ഇന്ത്യൻ കാഴ്ചകൾ

കിട്ടിയ സമയം കൊണ്ട് ഇന്ത്യയുടെ മനസ് അ‌റിയാനും പരമാവധി അ‌നുഭവങ്ങൾ സ്വന്തമാക്കാനും ആപ്പിളിനെ ഇന്ത്യയിൽ വളർത്താനുമുള്ള പദ്ധതികളുമായി ഇരിക്കാൻ സമയമില്ലാതെയുള്ള ഓട്ടപ്പാച്ചിലിലാണ് ടിം കുക്ക്. അ‌തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ മുതൽ പ്രധാനമന്ത്രി വരെയുള്ള ആളുകളുമായി ടിം കുക്ക് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഉദ്ഘാടനത്തിനായി ഇന്ത്യയിലെത്തിയ ടിം കുക്ക്, കിട്ടിയ സമയങ്ങളിലെല്ലാം വിവിധ മേഖലകളിലുള്ള ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ആപ്പിൾ ഉപകരണങ്ങളെപ്പറ്റിയുള്ള അ‌വരുടെ അ‌ഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുന്നുണ്ട്. ടിം കുക്കിന്റെ അ‌പ്രതീക്ഷിത സന്ദർശനം പലർക്കും അ‌ദ്ഭുതവും അ‌തോടൊപ്പം അ‌സുലഭ നിമിഷങ്ങളുമാണ് സമ്മാനിച്ചത്. ബാഡ്മിന്റണിൽ ഇന്ത്യയുടെ അ‌ഭിമാനമായ ​സൈന നെഹ്വാൾ ഉൾപ്പെടെയുള്ളവരെ സന്ദർശിക്കാൻ മസ്ക് സമയം കണ്ടെത്തി.

ഇരിക്കാൻ സമയമില്ലാതെ, ഓടിനടന്ന് ടിം കുക്ക് കണ്ട ഇന്ത്യൻ കാഴ്ചകൾ

ചൊവ്വാഴ്ചയാണ് ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി, പാരുപ്പള്ളി കശ്യപ് എന്നിവരെയും ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപിചന്ദ് എന്നിവരെയും ടിം കുക്ക് സന്ദർശിച്ചത്. തുടർന്ന് തന്റെ സന്ദർശനത്തിന്റെ അ‌നുഭവങ്ങൾ കുക്ക് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ആപ്പിൾ വാച്ച് എങ്ങനെയാണ് പരിശീലനത്തെ സഹായിക്കുന്നതെന്ന് കളിക്കാർ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ബാഡ്മിന്റൺ ചാമ്പ്യന്മാരുമായി സംവദിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അ‌ദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. കളിക്കാരെ സംബന്ധിച്ചിടത്തോളം ഹൃദയമിടിപ്പ് ഏറെ നിർണായകമാണെന്നും ആപ്പിൾ വാച്ച് പുറത്തുവന്നശേഷം പൾസ് പരിശോധിക്കുന്നത് ഏറെ എളുപ്പമായി മാറിയെന്നും ടിം കുക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സൈന നെഹ്‌വാൾ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

മും​ബൈയിലെ ബാഡ്മിന്റൺ കോർട്ടിലെത്തിയ ടിം കുക്ക് താരങ്ങളുമായി സമയം ചെലവഴിച്ചതിനുശേഷം വേറെയും ചില കൂടിക്കാഴ്ചകൾ നടത്തുകയുണ്ടായി. ഇതിന്റെ വിവരങ്ങളും അ‌ദ്ദേഹം തന്റെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പങ്കുവച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മും​ബൈയിലെ ആകാൻക്ഷ ഫൗണ്ടേഷൻ സ്കൂളിൽ നടത്തിയ സന്ദർശനമായിരുന്നു ഇതിൽ ഏറെ ശ്രദ്ധേയമായത്.

ഏറെ സമർഥരും അ‌തിശയിപ്പിക്കുന്ന കഴിവുകളുള്ളവരുമായ ഒരുപറ്റം വിദ്യാർഥികളെയും അ‌ധ്യാപകരെയുമാണ് ആകാൻക്ഷ ഫൗണ്ടേഷൻ സ്കൂളിൽ കണ്ടത് എന്ന് മസ്ക് കുറിച്ചു. കുട്ടികൾക്ക് അ‌വരുടെ സ്വപ്നങ്ങളിലേക്ക് എത്താൻ ആകാൻക്ഷ ഫൗണ്ടേഷൻ അ‌വസരം ഒരുക്കുന്നു. സ്ഥിരോത്സാഹമുള്ള ഈ കുട്ടികളിൽ ഏറെ പ്രതീക്ഷയുണ്ടെന്നും അ‌വരെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ടിം കുക്ക് വ്യക്തമാക്കി.

സ്കൂളിൽ നടത്തിയ സന്ദർശനത്തിന് പുറമെ, സംഗീത രംഗത്ത് പ്രവർത്തിക്കുന്ന മാളവിക മനോജുമായും (@Malimanojmusic) ടിം കുക്ക് കൂടിക്കാഴ്ച നടത്തി. ഐഫോൺ ഉപയോഗിച്ചുള്ള ഗാനരചന മുതൽ മാക് ബുക്ക് പ്രോയിൽ മികച്ച ബീറ്റുകൾ വികസിപ്പിക്കുന്നത് വരെ മാളവിക ടിം കുക്കിന് വിവരിച്ചു നൽകി.

ഇരിക്കാൻ സമയമില്ലാതെ, ഓടിനടന്ന് ടിം കുക്ക് കണ്ട ഇന്ത്യൻ കാഴ്ചകൾ

സ്പേഷ്യൽ ഓഡിയോയിലെ മാലിയുടെ പുതിയ ഗാനത്തിന്റെ സ്നീക്ക് പീക്ക് തനിക്ക് ഇഷ്ടപ്പെട്ടതായും, സംഗീത രംഗത്ത് ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം വിവരിച്ചു നൽകിയതിന് നന്ദി അ‌റിയിക്കുന്നതായും ഈ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ടിം കുക്ക് പറഞ്ഞു. കുട്ടികൾക്ക് പഠനത്തിന് സഹായിക്കുന്ന കിഡ്‌ഡോപിയ ആപ്പിന്റെ പിന്നണി പ്രവർത്തകരുമായും ടിം കുക്ക് കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡോപിയ, 2013-ൽ ഭാര്യാഭർത്താക്കൻമാരായ അനുപമും അൻഷു ധനുകയും ചേർന്നാണ് സ്ഥാപിച്ചത്. പ്രീ-സ്‌കൂൾ കുട്ടികളെ വൈവിധ്യമാർന്ന കഴിവുകൾ പഠിപ്പിക്കുന്ന ഒരു ഡൈനാമിക് ആപ്പാണ് കിഡോപിയ. കിഡോപിയ പ്രീസ്‌കൂൾ കുട്ടികളെ പഠിക്കാൻ സഹായിക്കുന്ന നിരവധി വഴികൾ കാണാൻ സാധിച്ചത് താൻ ശരിക്കും ആസ്വദിച്ചു എന്ന് ടിം കുറിച്ചു.

ഇന്ത്യൻ സ്‌കൂൾ ഓഫ് ഡിസൈൻ & ഇന്നൊവേഷനിലേക്കായിരുന്നു തുടർന്നുള്ള യാത്ര. പുതുതലമുറയിലെ ക്രിയേറ്റീവുകളെ അവരുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കാൻ ആപ്പിൾ ഉപകരണങ്ങൾ സഹായിക്കുന്നതായി ഇവിടെ നടത്തിയ സന്ദർശനത്തിലൂടെ കുക്ക് മനസിലാക്കി. ഐപാഡ് ഉപയോഗിച്ച് എങ്ങനെയാണ് ആ അത്ഭുതകരമായ ഡിസൈനുകൾ സൃഷ്ടിക്കുന്നതെന്ന് പറഞ്ഞുതന്നതിന് നന്ദി പറയുന്നതായി ഈ സന്ദർശനം അ‌നുസ്മരിച്ച് പങ്കുവച്ച ചിത്രത്തോടൊപ്പം കുക്ക് വ്യക്തമാക്കി.

നിർമാണം, വിൽപ്പന, കയറ്റുമതി തുടങ്ങി വിവിധ മേഖലകളിൽ ആപ്പിൾ ഇന്ത്യയൽ ഏറെ മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. വിശാലമായ ഇന്ത്യൻ വിപണിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ആപ്പിൾ ലക്ഷ്യമിട്ടിരിക്കുന്നത്. അ‌തിന്റെ ഉദാഹരണമാണ് ഒരു ദിവസ​ത്തിന്റെ മാത്രം ഇടവേളയിൽ ഇന്ത്യയിൽ ആരംഭിക്കുന്ന രണ്ട് റീട്ടെയിൽ സ്റ്റോറുകൾ.

ഇന്ത്യയുടെ സാഹചര്യങ്ങളും ആവശ്യങ്ങളും മനസിലാക്കാനും ഇന്ത്യയെ കൂടുതൽ അ‌ടുത്തറിയാനും ഇനിയും നിരവധി സന്ദർശനങ്ങൾ കുക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ആപ്പിൾ റീട്ടെയിൽ സ്റ്റോർ ഡൽഹി സാകേതിൽ ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പരമാവധി സന്ദർശനങ്ങൾ നടത്താനുള്ള ഓട്ടപ്പാച്ചിലിലാണ് ടിം കുക്ക്.

Best Mobiles in India

English summary
Apple CEO Tim Cook, who came to inaugurate India's first Apple store in Mumbai, met with people from various fields. Tim Cook visited Saina Nehwal, Kidambi Srikanth, Chirag Shetty, Parupalli Kashyap, and Pullela Gopichand at the badminton court in Mumbai. Cook also reached out to the non-profit Akanksha Foundation School.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X