ആപ്പിള്‍ വാച്ച് ജീവന്‍ രക്ഷിച്ച കൗമാരക്കാരന്‍ ഇതാ..!

Written By:

ആപ്പിള്‍ വാച്ചുകള്‍ വിപണിയില്‍ പരാജയമാണെന്ന റിപ്പോര്‍ട്ടുകള്‍ നമ്മള്‍ രണ്ട് മാസം മുന്‍പ് കണ്ടിരുന്നു. എന്നാല്‍ ആപ്പിള്‍ വാച്ച് മറ്റൊരു മഹത്തായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

ഒരു കൗമാരക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ആപ്പിള്‍ വാച്ച് ഇടയായിത്തീര്‍ന്നിരിക്കുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ വാച്ച്

അമേരിക്കയിലെ മാസാച്ചുസെറ്റ്‌സ് ടാബൊര്‍ അക്കാഡമിയിലെ 17-കാരനായ പോള്‍ ഹൂളി ജൂനിയറിന്റെ ജീവിതമാണ് ആപ്പിള്‍ വാച്ച് രക്ഷിച്ചത്.

 

ആപ്പിള്‍ വാച്ച്

ഫുട്‌ബോള്‍ കളിക്കാരനായ പോള്‍ പരിശീലനം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

 

ആപ്പിള്‍ വാച്ച്

പോളിന്റെ കൈയില്‍ ഉണ്ടായിരുന്ന ആപ്പിള്‍ വാച്ചില്‍ ഹൃദയമിടിപ്പ് അനിയന്ത്രിതമായ തോതില്‍ വര്‍ധിക്കുന്നതായി കാണിക്കുകയായിരുന്നു.

 

ആപ്പിള്‍ വാച്ച്

ശരീരം ശാന്തമാകുന്നതിനുളള വ്യായാമങ്ങള്‍ക്കും അല്‍പ്പ സമയത്തെ മയക്കത്തിനും ശേഷവും ആപ്പിള്‍ വാച്ചിലെ ഹാര്‍ട്ട് റേറ്റ് മോണിറ്ററില്‍ ഹൃദയമിടിപ്പ് വര്‍ധിച്ച് തന്നെ കാണപ്പെട്ടു.

 

ആപ്പിള്‍ വാച്ച്

പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിയ പോള്‍ ഹൃദയവും വൃക്കയും കരളും തകരാറിലായതായി കണ്ടെത്തി.

 

ആപ്പിള്‍ വാച്ച്

പേശികളില്‍ നിന്ന് രക്തത്തിലേക്ക് എന്‍സൈമുകളും പ്രോട്ടീനുകളും പടരുന്ന റാബ്‌ഡൊമയൊളിസിസ് എന്ന രോഗമായിരുന്നു പോളിന്.

 

ആപ്പിള്‍ വാച്ച്

സംഭവം അറിഞ്ഞ ഉടനെ ആപ്പിള്‍ തലവന്‍ ടിം കുക്ക് പോളിനെ ഫോണില്‍ ബന്ധപ്പെട്ടു.

 

ആപ്പിള്‍ വാച്ച്

കുക്ക് പോളിന് പുതിയ ഐഫോണ്‍ ആദര സൂചകമായി നല്‍കുകയും ആപ്പിളില്‍ 7000 ഡോളര്‍ വരെ ശബളമായി നല്‍കുന്ന ഇന്റേണ്‍ഷിപ് ജോലിക്ക് ക്ഷണിക്കുകയും ചെയ്തു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Tim Cook offers fan an internship after Apple Watch saved his life.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot