Home
News

''വെളുപ്പിന് 5 ന് എണീറ്റ് ആളുകളുടെ അ‌ഭിപ്രായങ്ങൾ വായിച്ചാണ് ദിവസം ആരംഭിക്കുന്നത്''- പ്രചോദനമായി ടിം കുക്ക്

കണ്ടും കേട്ടും അ‌നുഭവിച്ചും നേടുന്ന ജീവിതാനുഭവങ്ങൾക്ക് മനുഷ്യന്റെ ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്താൻ കഴിയും. സ്വന്തം അ‌നുഭവങ്ങളിൽ മാത്രമല്ല, ചുറ്റും കാണുന്നവരുടെ ജീവിതങ്ങളിലും നമുക്കുള്ള ജീവിതപാഠങ്ങളുണ്ട്. മുന്നോട്ടുപോകാൻ എന്ത് ചെയ്യണം എന്ന് അ‌റിയാതെ നിൽക്കുന്ന ഘട്ടങ്ങളിൽ നമ്മെ പ്രചോദിപ്പിക്കാൻ കഴിയുന്ന ജീവിതങ്ങൾ നമുക്കുചുറ്റുമുണ്ട്.

അ‌വരുടെ ജീവിത വിജയത്തിന്റെ കാരണങ്ങൾ മനസിലാക്കുന്നത് നമുക്കും ഒരുഘട്ടത്തിൽ ഉപകാരപ്പെ​ട്ടേക്കാം. ​ഒരുപാട് പ്രതിഭാശാലികളായ മനുഷ്യരാൽ സമ്പന്നമാണ് ഈ ലോകം. അ‌തിനാൽത്തന്നെ നമുക്കുള്ള ജീവിതപാഠങ്ങളും സമ്പന്നമാണ്. സ്വന്തം മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ളവരുടെ ജീവിതത്തെക്കുറിച്ച് അ‌റിയുന്നത്, ഒരു പാഴ് വേലയോ, സമയം കളയലോ ആയി കാണേണ്ടതില്ല.

പ്രചോദനമായി ടിം കുക്ക്

ഇന്ന് ലോകമാകെ ഉപയോക്താക്കളുള്ള വമ്പൻ ബിസിനസ് സാമ്രാജ്യമാണ് ആപ്പിളിന്റേത്. ഐഫോൺ, എയർപോഡ്, ആപ്പിൾടിവി, ആപ്പിൾ സ്മാർട്ട് വാച്ച്, മാക്, എയർടാഗ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ആപ്പിൾ പുറത്തിറക്കുന്നു. ഈ ഉപകരണങ്ങൾ എല്ലാം തന്നെ അ‌താത് മേഖലകളിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ലോകത്തെവിടെയും ആപ്പിൾ ഉപകരണങ്ങൾക്ക് വൻ ജനപ്രീതിയുണ്ട്.

ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടും വർഷങ്ങൾകൊണ്ട് ആപ്പിൾ നേടിയെടുത്ത വിശ്വാസ്യതയും ആണ് ആപ്പിൾ ഉത്പന്നങ്ങളെ ലോകത്തെ ഒന്നാം നമ്പറുകാരാക്കി മാറ്റിയത്. എന്നാൽ ആപ്പിളിന്റെ തലപ്പത്തിരുന്ന് മാർഗനിർദേശം നൽകി നയിച്ചവർക്കും ആപ്പിളിന്റെ ഈ പ്രശസ്തിയിലും ജനസമ്മതിയിലും ഒരു വലിയ പങ്കുണ്ട്. ആപ്പിളിനെ നയിച്ചവരിൽ സ്റ്റീവ്ജോബ്സ് കഴിഞ്ഞാൽ ഏറ്റവുമധികം എടുത്തുപറയേണ്ട പേരാണ് ഇപ്പോഴത്തെ സിഇഒ ടിം കുക്കിന്റേത്.

ആപ്പിളിന്റെ ഉത്പന്നങ്ങളെ ലോകമാകെ എത്തിക്കുന്നതിൽ കുക്കിന്റെ സംഭാവനകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1998 ൽ ആപ്പിളിന്റെ വേൾഡ്​വൈഡ് ഓപ്പറേഷനുകളുടെ ചുമതലയുള്ള സീനിയർ ​വൈസ്പ്രസിഡന്റായി കുക്ക് ചുമതലയേറ്റു. തുടർന്ന് ദീർഘവീക്ഷണമുള്ള പ്രകടനം കാഴ്ചവച്ച കുക്ക് ആപ്പിൾ ഉത്പന്നങ്ങളുടെ വിതരണ ശൃംഖല കാര്യക്ഷമമാക്കി മാറ്റി.

പ്രചോദനമായി ടിം കുക്ക്

പ്രവർത്തനപാടവത്തിന്റെ കരുത്തിൽ, സ്റ്റീവ് ജോബ്സിന് ശേഷം ആപ്പിളിനെ നയിക്കാൻ നിയോഗം ലഭിച്ചത് ടിം കുക്കിനായിരുന്നു. 2011 ൽ സിഇഒ ആയി ചുമതല ഏറ്റെടുത്ത കുക്ക് ആപ്പിളിന്റെ വരുമാനവും ലാഭവും ഇരട്ടിയാക്കി. ആപ്പിളിനെ ഇന്ന് കാണുന്ന ആപ്പിളാക്കിമാറ്റിയതിൽ ടിം കുക്കിന്റെ ഭരണസാരഥ്യം വലിയ പങ്കുവഹിച്ചു.

ആപ്പിൾ പോലെയൊരു കമ്പനിയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കാൻ ടിം കുക്കിന്റെ ജീവിത വീക്ഷണങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അ‌ത് അ‌ദ്ദേഹം പലപ്പോഴും പങ്ക് വച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ വീഡിയോ അ‌ഭിമുഖത്തിൽ താൻ പിന്തുടർന്ന് വന്ന ദിനചര്യയെപ്പറ്റി അ‌ദ്ദേഹം നടത്തിയ പരാമർശം ഇപ്പോൾ ലോകമാകെ ​വൈറലായി മാറിയിരിക്കുകയാണ്.

ദിവസവും പുലർച്ചെ എണീക്കുന്ന താൻ രാവിലെ 5ന് ഉപയോക്താക്കളുടെ റിവ്യൂവും മെയിലുകളും വായിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത് എന്ന് അ‌ദ്ദേഹം പറഞ്ഞു. ആപ്പിളിന്റെ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും ആളുകളുടെ ജീവിതത്തിൽ നല്ലരീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് അ‌റിയുന്നത് തന്നെ ഏറെ പ്രചോദിപ്പിക്കാറുണ്ട് എന്ന് അ‌ദ്ദേഹം വ്യക്തമാക്കി.

ആളുകളുടെ അ‌ഭിപ്രായങ്ങളും അ‌ഭിനന്ദനങ്ങളും ആ ദിവസം മുഴുവൻ ഉർജത്തോടെ പ്രവർത്തിക്കാൻ സഹായിക്കുകയും കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ ആളുകൾക്ക് നൽകാൻ പ്രചോദിപ്പിക്കുകയും ചെയ്യും. ഐഫോൺ 14 ലെ ക്രാഷ്ഡിറ്റക്ഷൻ ഫീച്ചർ തന്റെ ജീവൻ രക്ഷിച്ചതായി കാട്ടി ഒരാൾ അ‌യച്ച ഇ-മെയിൽ തനിക്ക് ഏറെ സന്തോഷം പകർന്നുവെന്ന് അ‌ദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

പ്രചോദനമായി ടിം കുക്ക്

അ‌ടിയന്തരഘട്ടങ്ങളിൽ സഹായകമാകുന്ന സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളും ആപ്പിൾ വാച്ചുകളുമൊക്കെ ആളുകളുടെ ജീവൻ രക്ഷിക്കുന്നത് ഏറെ സന്തോഷകരമായ വാർത്തയാണ്. ഏതൊരു സംരംഭകനും തന്റെ ഉത്പന്നത്തെപ്പറ്റി ഉപഭോക്താവ് എന്താണ് കരുതുന്നത് എന്നും നോക്കിക്കാണുന്നത് എന്നും മനസിലാക്കിയിരിക്കണം എന്നാണ് കുക്കിന്റെ അ‌ഭിപ്രായം. നെഗറ്റീവ് അ‌ഭിപ്രായങ്ങളും ആളുകളിൽനിന്ന് ഉണ്ടാകും. അ‌ത് ആത്മവിശ്വാസത്തെ ബാധിക്കില്ലെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

ആപ്പിൾ പോലെ ടെക്നോളജി രംഗത്തെ ഏറ്റവും വലിയ ഒരു കമ്പനിയുടെ തലവനായിട്ടും ഒരു ദിനചര്യപോലെ പതിവായി ആളുകളുടെ അ‌ഭിപ്രായങ്ങൾ അ‌റിയാൻ കുക്ക് സമയം നീക്കിവയ്ക്കുന്നു എന്നത് നിരവധി ആളുകളിൽ ആശ്ചര്യം സൃഷ്ടിച്ചു. ഈ പതിവ് അ‌ദ്ദേഹത്തിലെ മികച്ച സംരംഭകന്റെ ഗുണമാണ് വ്യക്തമാക്കുന്നത് എന്നാണ് ആളുകൾ അ‌ഭിപ്രായപ്പെടുന്നത്.

തങ്ങൾ അ‌യയ്ക്കുന്ന മെയിലുകൾ ആപ്പിളിന്റെ സിഇഒ തന്നെ നേരിട്ട് വിലയിരുത്താറുണ്ട് എന്നതിൽ ഉപയോക്താക്കൾക്കും അ‌ഭിമാനിക്കാം. സാധാരണ ഗതിയിൽ മറ്റൊരു കമ്പനിയിലും ഇത്തരമൊരു സംഭവം നടക്കുന്നതായി അ‌ധികം പുറത്തുവന്നിട്ടില്ല. ഇത്തരം നല്ല ഗുണങ്ങളാണ് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കുക്കിന് സഹായകമാകുന്നത് എന്നാണ് വിലയിരുത്തൽ. കുക്കിന്റെ ഈ ശീലം ഏതൊരാൾക്കും പ്രചോദമായി സ്വീകരിക്കാൻ പര്യാപ്തമാണ്.

എത്ര വലിയ ആളാണെങ്കിലും അ‌തൊക്കെ മാറ്റിവച്ച് മറ്റുള്ളവരുടെ അ‌ഭിപ്രായങ്ങൾ കേൾക്കാനും അ‌വരെ മനസിലാക്കാനും സമയം കണ്ടെത്തുക എന്നത് അ‌ത്ര ചെറിയ കാര്യമല്ല. തന്റെ ഇ- മെയിൽ വിലാസം മറച്ചുവയ്ക്കാതെ പൊതുജനങ്ങൾക്ക് അ‌ത് ലഭ്യമാക്കാൻ ടിം കുക്ക് കാണിച്ച മനസും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

Best Mobiles in India

English summary
Apple CEO Tim Cook revealed that he wakes up every morning at 5 a.m. and starts the day by reading user reviews and emails. He stated that knowing that Apple's technology and products are making a positive impact on people's lives motivates him greatly.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X