വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

Written By:

1961-ലാണ് മാസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ഒരുപറ്റം കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ ഒരേസമയം തന്നെ ഒന്നിലധികം ആളുകള്‍ക്ക് കമ്പ്യൂട്ടര്‍ റിസോഴ്‌സുകള്‍ പങ്കിടാന്‍ സാധിക്കുന്ന ഒരു സിസ്റ്റം സൃഷ്ടിച്ചത്. തുടര്‍ന്ന്, എംഐടി സംഘം ഉപയോക്താക്കള്‍ക്ക് പരസ്പരം സന്ദേശങ്ങളിടാന്‍ സാധിക്കുന്ന ഒരു സംവിധാനവും വികസിപ്പിച്ചു.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

തുടര്‍ന്നിങ്ങോട്ട് വാട്ട്‌സ്ആപിന്റേയും, സ്‌നാപ്ചാറ്റിന്റേയും അതിശയിപ്പിക്കുന്ന പ്രശസ്തിയിലേക്ക് മെസേജിങ് സങ്കേതം വളരുകയായിരുന്നു. ഇതിന്റെ നാള്‍വഴി പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

മെയ് 1962-ല്‍ എംഐടി ആദ്യ കമ്പ്യൂട്ടര്‍ അധിഷ്ഠിത മെസേജിങ് സിസ്റ്റം വികസിപ്പിക്കുന്നു.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ഏപ്രില്‍ 1973-ല്‍ മോട്ടറോളയുടെ മാര്‍ട്ടി കൂപര്‍ ആദ്യ സെല്‍ഫോണ്‍ കോള്‍ നടത്തുന്നു.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

1973 ആഗസ്റ്റിലാണ് കാലിഫോര്‍ണിയ ബെര്‍ക്ക്‌ലിയിലെ കമ്മ്യൂണിറ്റി മെമ്മറി ആദ്യ കമ്പ്യൂട്ടര്‍ ബുളളറ്റിന്‍ ബോര്‍ഡ് സിസ്റ്റമായി മാറുന്നത്.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ചിക്കാഗൊയിലെ കമ്മ്യൂണിറ്റി ബുളളറ്റിന്‍ ബോര്‍ഡ് സിസ്റ്റം (ബിബിഎസ്) ഫെബ്രുവരി 1978-ലാണ് തുടങ്ങുന്നത്. 1980-കള്‍ മുതല്‍ 1990-കളുടെ പകുതി വരെ ഇത് പ്രശസ്തിയുടെ ഉച്ചസ്ഥായിലായിരുന്നു.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

1990-ലാണ് വേള്‍ഡ് വൈബ് വെബ് ഓണ്‍ലൈനില്‍ ആവുന്നത്.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ഡിസംബര്‍ 1992-ലാണ് എസ്എംഎസ് കണ്ടുപിടിച്ചത്.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ഐസിക്യു മെസഞ്ചര്‍ നവംബര്‍ 1996-ല്‍ എത്തി. അതോടൊപ്പം എഒഎല്‍ മെയ് 1997-ല്‍ എഐഎം അവതരിപ്പിച്ചു. തൊട്ടുപുറകേ 1998 മാര്‍ച്ചില്‍ യാഹൂ മെസഞ്ചര്‍ എത്തി. ജൂലൈ 1999-ല്‍ എംഎസ്എന്‍ മെസഞ്ചര്‍ അവതരിപ്പിക്കപ്പെട്ടു.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ടെക്സ്റ്റ് മെസേജിനൊപ്പം ഫോട്ടോ പങ്കിടാന്‍ സാധിക്കുന്ന എംഎംഎസ് 2002-ലാണ് വരുന്നത്. ആഗസ്റ്റ് 2002-ല്‍ ഐചാറ്റ് ലോഞ്ച് ചെയ്യപ്പെട്ടു. ആഗസ്റ്റ് 2003-ല്‍ സ്‌കൈപ്പ് അവതരിപ്പിച്ചു.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ഇന്ന് കാണുന്ന രൂപത്തിലുളള യഥാര്‍ത്ഥ മെസേജിങ് സംവിധാനത്തിന്റെ മാതൃകയിലുളള ബ്ലാക്ക്‌ബെറി മെസഞ്ചര്‍ ലോഞ്ച് ചെയ്യുന്നത് 2005-ലാണ്. ആഗസ്റ്റ് 2005-ല്‍ തന്നെ ഗൂഗിള്‍ ടോക്ക് എത്തി. തുടര്‍ന്ന് ജൂണ്‍ 2007-ല്‍ ഐഫോണ്‍ എത്തുകയായിരുന്നു.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ഒക്ടോബര്‍ 2009-ലാണ് വാട്ട്‌സ്ആപ് സ്ഥാപിച്ചത്. പിന്നീട് പരീക്ഷണ നിരീക്ഷണ ശേഷങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 2011-ല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചു.

എഫിമെറല്‍മെസേജിങ് അവതരിപ്പിച്ചുകൊണ്ട് സ്‌നാപ്ചാറ്റ് രംഗത്ത് എത്തുന്നത് മെയ് 2012-ല്‍ ആണ്. ഡിസംബര്‍ 2013-ല്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പനയെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി മറികടന്നു. ഫെബ്രുവരി 2013-ല്‍ റാക്കുടെന്‍ വൈബര്‍ സ്വന്തമാക്കി.

ഏപ്രില്‍ 2014-ല്‍ സോഷ്യല്‍ മീഡിയാ ഭീമന്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന മെസേജിങ് ആപായ വാട്ട്‌സ്ആപ് തങ്ങളുടേതാക്കി. വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ച ചൂണ്ടുന്നത് ഈ നാള്‍വഴിക്ക് അടുത്ത കാലത്തൊന്നും അവസാനമുണ്ടാകില്ല എന്നാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Timeline: How Messaging Has Grown In The Computer Age.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot