വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യമാക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഏത് സ്മാര്‍ട്ട്‌ഫോണിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപായി വാട്ട്‌സ്ആപ് മാറി എന്നു പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. നിങ്ങള്‍ക്ക് ഒരു സുഹൃത്തിന് സന്ദേശം അയയ്ക്കണമെങ്കിലോ, ഒരു കൂട്ടം സുഹൃത്തുക്കള്‍ക്ക് സന്ദേശം അയയ്ക്കണമെങ്കിലോ ഇപ്പോള്‍ വാട്ട്‌സ്ആപാണ് പരക്കെ ഉപയോഗിക്കപ്പെടുന്നത്.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള 10 തരത്തിലുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍...!

മറ്റേതൊരു ആപിനെപ്പോലെയും നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ വാട്ട്‌സ്ആപിലും ചോരാവുന്നതാണ്. നിങ്ങളുടെ വാട്ട്‌സ്ആപ് ചാറ്റുകള്‍ സുരക്ഷിതവും ഭദ്രവും ആക്കുന്നതിനുളള ടിപ്‌സുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവും ആക്കുന്നതിനുളള 7 ടിപ്‌സുകള്‍...!

മൂന്നാം കക്ഷി ആപുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വാട്ട്‌സ്ആപ് പാസ്‌വേഡോ പിന്നോ ഉപയോഗിച്ച് ലോക്ക് ചെയ്യുക.

വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവും ആക്കുന്നതിനുളള 7 ടിപ്‌സുകള്‍...!

ആന്‍ഡ്രോയിഡില്‍ ഫയല്‍ എക്‌സ്‌പ്ലോറര്‍ ആപായ ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് ചിത്രങ്ങള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടാതെ നോക്കാവുന്നതാണ്.

വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവും ആക്കുന്നതിനുളള 7 ടിപ്‌സുകള്‍...!

വാട്ട്‌സ്ആപിലെ പ്രൊഫൈലില്‍ പ്രൈവസിയില്‍ ചെന്ന് നിങ്ങള്‍ക്ക് അവസാനമായി എത്തിയ സമയം ഓഫ് ആക്കാവുന്നതാണ്.

വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവും ആക്കുന്നതിനുളള 7 ടിപ്‌സുകള്‍...!

പ്രൈവസി മെനുവില്‍ പോയി നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം കോണ്‍ടാക്റ്റ്‌സ് ഓണ്‍ലി എന്നതാക്കി മാറ്റുക.

വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവും ആക്കുന്നതിനുളള 7 ടിപ്‌സുകള്‍...!

വാട്ട്‌സ്ആപ് അവരുടെ ഉപയോക്താക്കള്‍ക്ക് ഓഫറുകളോ, സന്ദേശങ്ങളോ അയയ്ക്കാത്തതുകൊണ്ട് ഇത്തരത്തില്‍ വരുന്ന ഏത് സന്ദേശവും സ്‌കാം ആണെന്ന് ഉറപ്പിക്കാവുന്നതാണ്.

വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവും ആക്കുന്നതിനുളള 7 ടിപ്‌സുകള്‍...!

വാട്ട്‌സ്ആപ് ഒരു നമ്പറില്‍ ഒരേ സമയം ഒരു ഡിവൈസില്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക എന്നതിനാല്‍, ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടനെ അതേ നമ്പറില്‍ പകരം ലഭിക്കുന്ന സിം ഉപയോഗിച്ച് മറ്റൊരു ഫോണില്‍ വാട്ട്‌സ്ആപ് ആക്ടിവേറ്റ് ചെയ്യുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് പഴയ ഫോണില്‍ ഉപയോഗിക്കുന്നത് തടയാനാകും.

വാട്ട്‌സ്ആപ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവും ആക്കുന്നതിനുളള 7 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയവ വാട്ട്‌സ്ആപിലൂടെ പങ്കിടുന്നത് സുരക്ഷിതമല്ല. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ ഏത് ആശയവിനിമയവും ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത ഉളളതിനാല്‍ ജാഗ്രത പാലിക്കുന്നത് ഉത്തമമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
tips to keep your WhatsApp chats private and safe.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot