നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ മികച്ച ചിത്രങ്ങള്‍ എടുക്കാനുളള 7 ലളിതമായ ടിപ്‌സുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ലോകത്തിന്റെ ജനപ്രിയ ക്യാമറകളായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതും, എപ്പോഴും കൊണ്ട് നടക്കാന്‍ സാധിക്കുന്നതും, വേഗത്തില്‍ ചിത്രങ്ങള്‍ എടുത്ത് പങ്ക് വയ്ക്കാന്‍ സാധിക്കുന്നതും സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളെ ആളുകള്‍ക്ക് പ്രിയങ്കരമാക്കുന്നു.

ബാറ്ററി പാക്കുകളെ മറക്കൂ; ജനലില്‍ ഒട്ടിക്കാവുന്ന സൗരോര്‍ജ ഔട്ട്‌ലറ്റ് എത്തുന്നു...!

പക്ഷെ ഏത് ഉപകരണത്തിനും, അത് ഉപയോഗിക്കുന്ന ആളുടെ വൈദഗ്ദ്ധ്യത്തിന് അനുസരിച്ച് മാറ്റില്‍ വ്യത്യാസം സംഭവിക്കാം. ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളില്‍ നിന്ന് മികച്ച ചിത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന ടിപ്‌സുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ മികച്ച ചിത്രങ്ങള്‍ എടുക്കാനുളള 7 ലളിതമായ ടിപ്‌സുകള്‍...!

ഇന്ന് ഇറങ്ങുന്ന പല സ്മാര്‍ട്ട്‌ഫോണുകളിലും ഉളള സവിശേഷതയാണ് ഹൈ ഡൈനാമിക്ക് റേഞ്ച് (എച്ച്ഡിആര്‍). പ്രകാശം വളരെ കൂടുതല്‍ തെളിച്ചമുളളതല്ലാതാക്കാനും, നിഴലുകള്‍ വളരെ കൂടുതല്‍ ഇരുണ്ടതല്ലാതാക്കാനും ഈ മോഡ് സഹായിക്കുന്നു. പ്രകാശത്തിന്റെ സമതുലിതാവസ്ഥ കാക്കുന്നതിനാല്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ മികച്ച ചിത്രങ്ങള്‍ എടുക്കാനുളള 7 ലളിതമായ ടിപ്‌സുകള്‍...!

വെറുതെ ഒരു ദൃശ്യത്തില്‍ ക്യാമറ വച്ച് ചിത്രം ആക്കുന്നതിന് പകരം കൃത്യമായ ഓബ്ജക്ട് കണ്ടെത്തി (പശ്ചാത്തലത്തിലോ, മുന്‍ഭാഗത്തോ) ഫോക്കസ് ചെയ്ത് ചിത്രങ്ങളാക്കുന്നത് മികച്ച ഇമേജുകള്‍ ലഭിക്കുന്നതിന് ഇടയാക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ മികച്ച ചിത്രങ്ങള്‍ എടുക്കാനുളള 7 ലളിതമായ ടിപ്‌സുകള്‍...!

നിമിഷങ്ങള്‍ക്കുളളില്‍ ക്യാമറാ സവിശേഷത പ്രാപ്തമാക്കുന്നതിന് ക്വിക്ക് ലോഞ്ച് സഹായിക്കുന്നു. ഉദാഹരണത്തിന് സാംസങിന്റെ എസ്6, എസ്6 എഡ്ജ് എന്നിവയില്‍ ഹോം ബട്ടണ്‍ ഇരട്ട ടാപ് ചെയ്ത് നിങ്ങള്‍ക്ക് ക്യാമറ ആക്‌സസ് ചെയ്യാവുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ മികച്ച ചിത്രങ്ങള്‍ എടുക്കാനുളള 7 ലളിതമായ ടിപ്‌സുകള്‍...!

ലാന്‍ഡ്‌സ്‌കേപ് മോഡില്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ സ്‌ക്രീനിലെ ബട്ടണില്‍ ടാപ് ചെയ്യുകയാണെങ്കില്‍ കൈകള്‍ ഇളകാന്‍ സാധ്യതയുളളതിനാല്‍, വോളിയം ബട്ടണുകളോ ക്യാമറയ്ക്കായി നീക്കി വച്ചിരിക്കുന്ന നിശ്ചിത ബട്ടണുകളോ ഉപയോഗിക്കാന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ മികച്ച ചിത്രങ്ങള്‍ എടുക്കാനുളള 7 ലളിതമായ ടിപ്‌സുകള്‍...!

ലാന്‍ഡ്‌സ്‌കേപ് ചിത്രങ്ങള്‍ എടുക്കാന്‍ മികച്ച സമയം എന്നത് സുവര്‍ണ നിമിഷങ്ങള്‍ എന്നറിയപ്പെടുന്ന സൂര്യോദയത്തിന് തുടര്‍ന്നുളള മണിക്കൂറുകളും, സൂര്യാത്മയത്തിന് മുന്‍പുളള മണിക്കൂറുകളും ആണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ മികച്ച ചിത്രങ്ങള്‍ എടുക്കാനുളള 7 ലളിതമായ ടിപ്‌സുകള്‍...!

മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഉളള ഗ്രിഡ് വ്യൂ പ്രാപ്തമാക്കി നിങ്ങളുടെ സബ്ജക്ട് ഇതിലെ രേഖകള്‍ കൂട്ടിമുട്ടുന്ന സ്ഥലത്ത് വരുത്താന്‍ ശ്രമിക്കുക. ഇത്തരം നിയമങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നില്ലെങ്കിലും, തുടക്കകാര്‍ക്ക് മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ ഇവ സഹായിക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ മികച്ച ചിത്രങ്ങള്‍ എടുക്കാനുളള 7 ലളിതമായ ടിപ്‌സുകള്‍...!

രണ്ട് വീടുകളുടെ ചുമരുകള്‍ക്കിടയിലൂടെയുളള പാത സാധാരണമാണ്. എന്നാല്‍ ഒരു കുട്ടി ഈ ചുമരുകള്‍കളിലൊന്നില്‍ നിന്ന് എത്തി നോക്കുന്നത് ചിത്രത്തിന് വേറിട്ട ഒരു ജീവന്‍ നല്‍കുന്നു. ഇത്തരത്തില്‍ ഒരു സംഭവം കൃത്യ സമയത്ത് പകര്‍ത്തുന്നതാണ് ഒരു നല്ല ചിത്രവും മികച്ച ചിത്രവും തമ്മിലുളള വ്യത്യാസം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Tips to Take Better Photos With Your Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot