എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ "അവശ്യം" ശ്രദ്ധിക്കേണ്ടത്...!

Written By:

സ്മാര്‍ട്ട്‌ഫോണുകളിലും ക്യാമറകളിലും നമ്മള്‍ മെമ്മറി വികസിപ്പിക്കുന്നതിന് സാധാരണയായി ഉപയോഗിക്കാറുളളത് എസ്ഡി കാര്‍ഡുകളാണ്. ഇന്റേണല്‍ മെമ്മറി കൂടാതെ അധിക ഡാറ്റകളും ഫയലുകളും സൂക്ഷിക്കുന്നതിനായി എസ്ഡി കാര്‍ഡുകളെയാണ് ആശ്രയിക്കാറുളളത്.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

എന്നാല്‍ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ ചെലുത്തുന്നത്, കാര്‍ഡിനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായകരമാണ്. ഇവയെന്തന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കാര്‍ഡ് ഡിലിറ്റ് ആകുകയോ, എറര്‍ കാണിക്കുകയോ ചെയ്താല്‍ കാര്‍ഡിന്റെ ഉപയോഗം ഉടനടി നിര്‍ത്തുക.

 

2

കാര്‍ഡില്‍ നിന്ന് ചില ഫയലുകള്‍ ഡിലിറ്റ് ആയാല്‍ റിക്കവറി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അവ വീണ്ടെടുക്കാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കാര്‍ഡ് വീണ്ടും ഉപയോഗിച്ചാല്‍ ഫയലുകള്‍ ഓവര്‍ റൈറ്റ് ചെയ്യപ്പെടാവുന്നതാണ്.

 

3

കാര്‍ഡ് ഫോണുകളില്‍ നിന്നോ, മറ്റ് ഡിവൈസുകളില്‍ നിന്നോ അടര്‍ത്തി മാറ്റുമ്പോള്‍, ശരിയായ രീതി പിന്തുടരാന്‍ ശ്രമിക്കുക.

 

4

മെമ്മറി കാര്‍ഡുകള്‍ ഒരു ഡിവൈസില്‍ കുത്തി നിറയ്ക്കുമ്പോള്‍ ചില കാര്‍ഡുകള്‍ എറര്‍ മെസേജ് കാണിക്കാന്‍ സാധ്യതയുണ്ട്.

 

5

ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ വലിയ മെമ്മറിയുളള ഒറ്റ കാര്‍ഡ് ഉപയോഗിക്കുന്നതിന് പകരം, പകുതി മെമ്മറിയുളള രണ്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

 

6

ഉദാഹരണത്തിന് ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ 128ജിബിയുടെ ഒറ്റ കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍, കാര്‍ഡ് എറര്‍ ആകുകയാണെങ്കില്‍ നിങ്ങളുടെ എല്ലാ ഫോട്ടോകളും നഷ്ടമാകാന്‍ സാധ്യതയുണ്ട്.

 

7

നിങ്ങളുടെ കാര്‍ഡിലുളള എല്ലാ ഫയലുകളും കളയാന്‍ തീരുമാനിക്കുകയാണെങ്കില്‍, കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുകയാണ് നല്ലത്.

 

8

കാര്‍ഡിലുളള എല്ലാ ഫയലുകളും ഒരുമിച്ച് ഡിലിറ്റ് ചെയ്യുമ്പോള്‍, ചിലപ്പോള്‍ കാര്‍ഡ് എറര്‍ ആവാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്.

 

9

എസ്ഡി കാര്‍ഡില്‍ നിന്ന് ഒരു ഫയല്‍ മറ്റൊരു മെമ്മറിയിലേക്ക് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍, മൂവ് ഓപ്ഷനു പകരം കോപ്പി ഓപ്ഷന്‍ ഉപയോഗിക്കുകയാണ് നല്ലത്.

 

10

ക്യാമറയില്‍ നിന്ന് മെമ്മറി കാര്‍ഡ് നീക്കം ചെയ്യുന്നതിന് മുന്‍പ് ക്യാമറ ഓഫ് ചെയ്യാന്‍ ശ്രമിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Tips for Using and Caring for Memory Cards.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot