21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ

By Shafik
|

തനിക്ക് സമ്മാനമായി ലഭിച്ച ഒരു കംപ്യൂട്ടറായിരുന്നു 21 വയസ്സുള്ള കണ്ണൂരുകാരനായ ജവാദിന്റെ ജീവിതം മൊത്തം മാറ്റി മറിച്ചത്. ഇന്ന് ഈ ചെറുപ്പക്കാരൻ വർഷത്തിൽ 2 കോടിയിലേറെ വരുമാനമുള്ള ഒരു കമ്പനിയുടെ ഉടമയാണ്. സ്വന്തമായി ഒരു വീട്, ബിഎംഡബ്ള്യൂ കാർ തുടങ്ങി എല്ലാം തന്നെ ഇയാൾക്കുണ്ട്. ഇതിന് എല്ലാം കാരണം ഗൂഗിളും. കണ്ണൂരിൽ നിന്നുമുള്ള ഈ വിജയകഥ ഏതൊരു ചെറുപ്പക്കാരനെയും ആവേശം കൊള്ളിക്കുന്നതാണ്. ഭാവിയിലേക്കുള്ള ചെറുപ്പത്തിന്റെ ചിന്തകളിലേക്ക് വെളിച്ചം വീശുന്നതാണ്.

 
21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ

source

TNM Online Solutions എന്ന ഐടി കമ്പനിയുടെ ഉടമയായ ജവാദിന്റെ ജീവിതം ഇത്ര പെട്ടന്ന് തന്നെ മാറി മറിഞ്ഞെങ്കിൽ അതൊരു സുപ്രഭാതത്തിൽ സംഭവിച്ചതായിരുന്നില്ല. കഠിന പ്രയത്നവും വിജയിക്കണം എന്നുള്ള ആത്മാർത്ഥമായ മനസ്സും അതിനു പിന്നിലുണ്ടായിരുന്നു.

തുടക്കം

തുടക്കം

ചെറുപ്പം മുതലേ ജവാദ് ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു, വെബ്സൈറ്റുകളുടെ രൂപകൽപ്പന, അവ പ്രവർത്തിക്കുന്ന ശൈലി.. അങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ. അവയെ കുറിച്ച് കൂടുതലായി അറിയാൻ അത് ആ പയ്യനെ പ്രേരിപ്പിച്ചു. സ്കൂൾ വിട്ടു കഴിഞ്ഞുള്ള സമയങ്ങൾ അതിനായി അയാൾ ചിലവാക്കി. അധിക സമയവും കമ്പ്യൂട്ടറിന് മുന്നിൽ തന്നെ. കംപ്യൂട്ടറും ഇന്റെർനെറ്റുമെല്ലാം മനുഷ്യനെ നശിപ്പിക്കാൻ മാത്രമല്ല നന്നാക്കാനും ജീവിതത്തിൽ പലതും നേടാനും സഹായിക്കുന്ന ഒന്നാണെന്ന് ജവാദ് തെളിയിക്കാൻ തുടങ്ങുകയായിരുന്നു.

ആദ്യത്തെ വെബ്സൈറ്റ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ

ആദ്യത്തെ വെബ്സൈറ്റ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ

അങ്ങനെ സ്കൂളിൽ 10ൽ പഠിക്കുന്ന സമയത്താണ് ജവാദ് തന്റെ സുഹൃത്ത് ശ്രിരാഗുമൊത്ത് ഒരു വെബ്സൈറ്റ് സ്വന്തമായി നിർമിച്ചത്. തങ്ങളുടെ കയ്യിൽ ഒരു വലിയ വെബ്സൈറ്റ് ഉണ്ടാക്കാനുള്ള പണമോ മറ്റോ ഒന്നും തന്നെ അവർക്ക് സ്വന്തമായി ഇല്ലാത്തതിനാൽ ഒരു ഫ്രീ ഡൊമൈൻ ഉപയോഗിച്ചുള്ള വെബ്സൈറ്റ് ആയിരുന്നു അവർ ഉണ്ടാക്കിയത്. jasri.tk എന്നായിരുന്നു ആ വെബ്സൈറ്റ് അഡ്രെസ്സ്. തുടക്കം ആയെങ്കിലും ഇനിയും ഒരുപാട് ഒരുപാട് ജീവിതത്തിൽ അറിയാനുണ്ടെന്ന് മനസ്സിലാക്കിയ ജവാദ് പതിയെ ഓരോ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും തുടങ്ങി.

കമ്പനി തുടങ്ങുന്നു
 

കമ്പനി തുടങ്ങുന്നു

ജവാദ് തന്റെ ആഗ്രഹങ്ങളെയും തന്റെ താല്പര്യങ്ങളെയും മുന്നിൽ കണ്ട് കൊണ്ട് പഠനവും ജീവിതവും അന്വേഷണങ്ങളും മുന്നോട്ട് കൊണ്ടുപോകവേയാണ് സ്വന്തമായി ഒരു വെബ്സൈറ്റ് നിർമിക്കുക എന്ന ആശയം മനസ്സിലുദിച്ചത്. വെബ്സൈറ്റുകൾ നിർമിച്ചു കൊടുക്കുക, മികച്ച ഡിസൈനോട് കൂടി വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്യുക തുടങ്ങിയ ആശയങ്ങളോട് അങ്ങനെ TNM Online Solutions എന്ന കമ്പനി അവിടെ രൂപം കൊല്ലുകയായിരുന്നു. കമ്പനിയും ഒപ്പം വെബ്സൈറ്റും. അങ്ങനെ 1000 രൂപ മുതൽ വെബ്സൈറ്റുകൾ ഡിസൈൻ ചെയ്തുകൊടുക്കുന്നതാണ് എന്ന് ഫേസ്ബുക്ക് വഴി പുറംലോകത്തെ അറിയിക്കുകയും ചെയ്തു.

ആദ്യത്തെ ഓർഡർ

ആദ്യത്തെ ഓർഡർ

കമ്പനി തുടങ്ങിയെങ്കിലും തനിക്ക് ഒരുപാട് കാര്യങ്ങൾ, പ്രത്യേകിച്ച് ടെക്നിക്കൽ ആയതും ഡിസൈനിങ് സംബന്ധിച്ചതുമായ പലതും അറിയാനുണ്ടെന്ന് ജവാദിന് നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെ കണ്ണൂരിലെ പല കമ്പനികളിലും കയറി എങ്ങനെ അവർ കാര്യങ്ങൾ ചെയ്യുന്നു എന്ന് ജവാദ് പതിയെ മനസ്സിലാക്കി. ആയിടെയാണ് തന്റെ സ്കൂൾ ടീച്ചർ വഴി അവരുടെ സഹോദരനറെ ഒരു കമ്പനിക്ക് വേണ്ടി ഒരു വെബ്സൈറ്റ് നിർമിച്ചു കൊടുക്കാൻ ഓർഡർ ലഭിക്കുന്നത്. ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന അവസരം നല്ലപോലെ ചെയ്ത് കൊടുത്ത് അതിലൂടെ ലഭിച്ച പണമായ 2500 രൂപ ജവാദ് തന്റെ ഉമ്മയ്ക്ക് കൈമാറിയപ്പോൾ ആ ഉമ്മക്ക് അതിശയം. അവർ പോലും തന്റെ മകന്റെ കമ്പനിയെ കുറിച്ചും മറ്റും അറിയുന്നത് അപ്പോഴായിരുന്നു.

വിജയത്തിലേക്കുള്ള ചവിട്ടുപടികൾ

വിജയത്തിലേക്കുള്ള ചവിട്ടുപടികൾ

അങ്ങനെ കമ്പനി ചെറിയ രീതിയിൽ തുടങ്ങുന്നതിനായി ജവാദ് തന്റെ പിതാവ് വഴി ഒരു ലക്ഷം രൂപ തരപ്പെടുത്തി. അങ്ങനെ 2013 ജൂൺ 23ന് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ജവാദ് തന്റെ കമ്പനി തുടങ്ങി. സൗത്ത് ബസാറിൽ ഒരു ചെറിയ ഓഫീസ് ഇട്ടുകൊണ്ടായിരുന്നു തുടക്കം. സ്കൂളും ഓഫീസുമായി അയാൾ ഓടിനടന്നു. ഇതിനിടയിലും തന്റെ ഹയർ സെക്കണ്ടറി പരീക്ഷയിൽ 85 ശതമാനം മാർക്ക് വാങ്ങാൻ ഈ ചെറുപ്പക്കാരന് സാധിച്ചു.

ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു കമ്പനിയുടെ ആദ്യ കാലം. മാസത്തിൽ കിട്ടുന്ന ഒന്നോ രണ്ടോ പ്രോജക്ടുകൾ കൊണ്ട് ഉള്ള ജോലിക്കാർക്ക് കൃത്യമായ ശമ്പളം കൊടുക്കാനും വാടക കൊടുക്കാനും ഒന്നിനും തികഞ്ഞിരുന്നില്ല. അപ്പോഴാണ് തന്റെ ഉമ്മ സഹായവുമായി എത്തിയതെന്ന് ജവാദ് പറയുന്നു. തന്റെ സ്വർണ്ണാഭരങ്ങൾ പണമാക്കി ജവാദിന് താങ്ങായി ഉമ്മ വന്നതോടെ കാര്യങ്ങൾ ഒന്ന് തത്കാലം മെച്ചപ്പെട്ടു. അങ്ങനെ അവിടെ നിന്നും ചെറുതായി വളർന്നു വന്ന കമ്പനി പതിയെ കേരളത്തിനകത്തെ ചെറുതും വലുതുമായ പല കമ്പനികൾക്കും വേണ്ടി വെബ്സൈറ്റുകൾ നിർമിച്ചു കൊടുക്കാൻ തുടങ്ങി.

 

ഇന്ന്

ഇന്ന്

വളർച്ച അവിടം കൊണ്ടൊന്നും അവസാനിച്ചിരുന്നില്ല. ഇന്ന് തന്റെ 21ആം വയസ്സിൽ എത്തി നിൽക്കുമ്പോൾ 18 രാജ്യങ്ങളിലായി ക്ലയന്റുകളുള്ള ഒരു വലിയ ഐടി കമ്പനിയായി മാറിയിരിക്കുകയാണ് ജവാദിന്റെ സ്ഥാപനം. ഒപ്പം കമ്പനിക്ക് ഇപ്പോൾ ദുബായിൽ ഒരു ഓഫീസ് കൂടിയുണ്ട്. ഇത് കൂടാതെ വെബ് ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നിവയിൽ താൽപര്യമുള്ളവരെ വാർത്തെടുക്കുന്നതിനായി ഒരു അക്കാദമിയും ജവാദ് തുടങ്ങിയിട്ടുണ്ട്. അലക്ഷ്യമായി ജീവിതത്തെ കാണുന്ന ഏതൊരു ചെറുപ്പക്കാരനും ഈ യുവാവിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒപ്പം ഇത്തരത്തിൽ ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനവുമാണ് ജവാദിന്റെ ഈ പാഠങ്ങൾ.

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

അങ്ങനെയും ചില വാക്കുകളുണ്ടോ എന്നായിരിക്കും ചിന്ത. എന്നാൽ ഉണ്ട്. ഗൂഗിളിൽ എന്നല്ല, ഇന്റർനെറ്റിൽ തന്നെ എവിടെയും സെർച്ച് ചെയ്യാനോ ടൈപ്പ് ചെയ്യാനോ പാടില്ലാത്ത ചില വാക്കുകൾ. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.

1

1

ആത്മഹത്യയുടെ ഇംഗ്ളീഷ് വാക്കായ സൂയിസൈഡ് ആണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. യാതൊരു കാരണവശാലും ഈ വാക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ നിൽക്കരുത്. സെർച്ച് ചെയ്‌താൽ തന്നെ നിങ്ങളോട് സഹായത്തിനായുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും അവ നിങ്ങൾ കൊടുക്കുകയാണെങ്കിൽ നിങ്ങളെ തേടി പോലീസ് എത്തുകയും ചെയ്യും.

2

2

ഈ വാക്ക് കേൾക്കുമ്പോൾ എന്താണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്, അതൊന്നുമായിരിക്കില്ല ഗൂഗിളിൽ ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. തികച്ചും ഭീതിജനകമായ ചില ചിത്രങ്ങളും വാർത്തകളും വിഡിയോകളും ആയിരിക്കും ലഭിക്കുക. ഒരു മനുഷ്യൻ ഒരു കുതിരയാൽ കൊല്ലപ്പെടുന്ന അതിഭീകരമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളായിരിക്കും ലഭിക്കുക.

3

3

ഇതെന്ത്, ക്ലോക്കിന്റെ അത്രയും വലിപ്പമുള്ള ചിലന്തി ആണോ,,? അതെ. പക്ഷെ അതിനു മാത്രം എന്താണ് ഇത്ര പേടിക്കാനോ ഞെട്ടാനോ ഉള്ളതെന്ന് ചിന്തിക്കാൻ വരട്ടെ, കാരണം വിചാരിച്ച അത്രയും നിസ്സാരക്കാരനല്ല ഈ ചിലന്തി. നിങ്ങളുടെയൊക്കെ സകല കണക്കുകൂട്ടലുകൾക്കും ഇത് തെറ്റിക്കും. അതിനാൽ ആ വഴിക്കേ പോകാൻ നിൽക്കേണ്ട.

4

4

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഒരു നായയുടെ ചിത്രവും വിഡിയോയുമാണ് ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. കണ്ടാൽ അറപ്പ് തോന്നുന്ന ഒരു നായ. എന്നാൽ ചിലർക്കെങ്കിലും അതിനെയെടുത്ത് ഒരു ഡോഗ് സലൂണിൽ കൊണ്ടുപോകാനും മുടിയൊക്കെ വെട്ടി സുന്ദരാക്കാനും തോന്നിയേക്കാം.

ഇത് മാത്രമല്ല, ഇതിവിടെ കഴിയുന്നുമില്ല. കാരണം ഇതിലും മോശമായ, അറപ്പുണ്ടാക്കുന്ന ഭീതിജനകമായ പല വാക്കുകളും വേറെയുണ്ട്. അവയൊന്നും ഇവിടെ മനപ്പൂർവ്വം കൊടുക്കാതിരിക്കുകയാണ്. എന്തെങ്കിലും സാഹചര്യവശാൽ കാണാനിടയായാൽ ദിവസങ്ങളോളം നിങ്ങളെ വേട്ടയാടുന്നതായിരിക്കും അവ ഓരോന്നും എന്നതിനാൽ അത്തരത്തിലുള്ള ഒന്ന് പോലും ഇവിടെ ചേർത്തിട്ടില്ല. അതുപോലെ മുകളിൽ പറഞ്ഞത് അടക്കമുള്ള ഇത്തരം വാക്കുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമായി എടുക്കുക.

 

ഒരു ടിവി വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഒരു ടിവി വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

വീട്ടിലേക്ക്‌ ടിവി വാങ്ങാന്‍ ആലോചിക്കുകയാണോ നിങ്ങള്‍? എങ്കില്‍ വാങ്ങും മുമ്പ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ നല്‍കുന്ന വിലയ്‌ക്കനുസരിച്ചുള്ള മൂല്യം തിരിച്ച്‌ കിട്ടണം എന്നുണ്ടെങ്കില്‍ ടിവിയില്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ മനസിലാക്കണം.

സ്‌ക്രീന്‍ സൈസ്‌

സ്‌ക്രീന്‍ സൈസ്‌

ടിവി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ഇതാണ്‌. വീട്ടിലെ എത്ര പേര്‍ ഒരേ സമയം ടിവി കാണും എന്നും എവിടെയാണ്‌ ടിവി വയ്‌ക്കേണ്ടതെന്നും ആദ്യം ചിന്തിക്കുക. വീട്ടില്‍ നിരവധി പേര്‍ ഉണ്ടെങ്കില്‍ വലിയ സെറ്റ്‌ തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. നിങ്ങള്‍ ഇരിക്കുന്നിടത്തു നിന്നും സ്‌ക്രീനിലേക്കുള്ള ദൂരത്തിന്‌ ഇണങ്ങുന്ന സ്‌ക്രീന്‍ വലുപ്പവും റെസല്യൂഷനും ഉള്ള ടിവി ആയിരിക്കണം തിരഞ്ഞെടക്കുന്നത്‌.

സ്‌ക്രീന്‍ റെസല്യൂഷന്‍

സ്‌ക്രീന്‍ റെസല്യൂഷന്‍

ടിവിയിലെ ചിത്രങ്ങളുടെ തീഷ്‌ണത തീരുമാനിക്കുന്നത്‌ റെസല്യൂഷന്‍ ആണ്‌. 720പി, 1080 പി, ഫുള്‍ എച്ച്‌ഡി എന്നിങ്ങനെ വിവിധ റെസല്യൂഷനുകളില്‍ ഉള്ള ടിവികള്‍ ഇന്ന്‌ ലഭ്യമാകും. ചില ടെലിവിഷന്‍ നിര്‍മാതാക്കള്‍ എച്ച്‌ഡി ടിവികളില്‍ നിന്നും വളരെ പെട്ടെന്ന്‌ അള്‍ട്ര എച്ച്‌ഡി സെറ്റുകളിലേക്ക്‌ മാറുന്നുണ്ട്‌.

കൂടാതെ ഇപ്പോള്‍ നിരവധി 4കെ ടെലിവിഷനുകളും എത്തുന്നുണ്ട്‌ . ഇന്ന്‌ ഏറ്റവും സാധാരണമായിട്ടുള്ളത്‌ ഫുള്‍എച്ച്‌ഡി 1080 പി ആണ്‌. ഭാവിയിലേക്കും കൂടി ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ 4കെ ടിവി വാങ്ങാം.

 

 റിഫ്രഷ്‌ റേറ്റ്‌

റിഫ്രഷ്‌ റേറ്റ്‌

സെക്കന്‍ഡില്‍ സ്‌ക്രീനിലെ ഇമേജ്‌ എത്ര തവണ റിഫ്രഷ്‌ ചെയ്യപ്പെടും എന്നതാണ്‌ ടിവിയുടെ റിഫ്രഷ്‌ നിരക്ക്‌. ഹെട്‌സിലാണ്‌ ഇത്‌ അളക്കുന്നത്‌. അതിനാല്‍ 60ഹെട്‌സ്‌, 120 ഹെട്‌സി, 144ഹെട്‌സ്‌ എന്നിങ്ങനെയായിരിക്കും ടിവിയില്‍ കാണപ്പെടുക. ഉയര്‍ന്ന റിഫ്രഷ്‌ നിരക്കാണ്‌ ഇമേജുകള്‍ക്കിടയിലെ ഒഴുക്ക്‌ സുഗമമായിരിക്കാന്‍ നല്ലത്‌. മോഷന്‍ ബ്ലറര്‍ കുറയ്‌ക്കാനും ഇതാണ്‌ നല്ലത്‌.

എച്ച്‌ഡിഎംഐ പോര്‍ട്ട്‌

എച്ച്‌ഡിഎംഐ പോര്‍ട്ട്‌

കൂടുതല്‍ എച്ച്‌ഡിഎംഐ പോര്‍ട്ടുകള്‍ ഉള്ള ടിവി വേണം തിരഞ്ഞെടുക്കാന്‍. അങ്ങനെയെങ്കില്‍ വളരെ പെട്ടെന്ന്‌ സൗണ്ട്‌ബാര്‍, ക്രോംകാസ്‌റ്റ്‌, റോകു എന്നിവ ഉപയോഗിക്കാം. 4കെ അള്‍ട്ര എച്ച്‌ഡി ആണ്‌ വാങ്ങുന്നതെങ്കില്‍ ഭാവിയിലെ അള്‍ട്ര എച്ച്‌ഡി സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുന്നതിന്‌ ടിവിയുടെ പോര്‍ട്ടുകള്‍ എച്ച്‌ഡിഎംഐ 2.0 സപ്പോര്‍ട്ട്‌ ചെയ്യുമെന്ന്‌ ഉറപ്പ്‌ വരുത്തണം. കുറഞ്ഞത്‌ ടിവിയില്‍ മൂന്ന്‌ പോര്‍ട്ട്‌ എങ്കിലും ഉണ്ടോ എന്ന്‌ നോക്കുക.

സ്‌പീക്കറുകള്‍

സ്‌പീക്കറുകള്‍

മുറിയുടെ വലുപ്പം ചെറുതാണെങ്കിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച സ്‌പീക്കറുകളുമായാണ്‌ ഇന്ന്‌ പല ടിവികളും എത്തുന്നത്‌. ചില ടിവികളിലെ ചിത്രത്തിന്റെ ഗുണ നിലവാരമായിരിക്കും പലപ്പോഴും നിങ്ങളെ ആകര്‍ഷിക്കുക എന്നാല്‍ ഇവയുടെ ശബ്ദം നിങ്ങളെ നിരാശപെടുത്തും. വലിയ ടിവികള്‍ക്കൊപ്പം പ്രത്യേക സൗണ്ട്‌ ബാര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

കളര്‍ ഡെപ്‌ത്‌

കളര്‍ ഡെപ്‌ത്‌

നിറങ്ങളുടെ നിലവാരമാണ്‌ ടെലിവിഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മിക്ക ടെലിവിഷനുകളും ഇക്കാര്യത്തില്‍ നിരാശപെടുത്താറില്ല. എന്നാല്‍ സാധാരണ വിലയില്‍ വാങ്ങുന്ന ടിവികളില്‍ 8 ബിറ്റ്‌സ്‌ / ചാനല്‍ ആയിരിക്കും ബിറ്റ്‌ ഡെപ്‌ത്‌ .

കണ്ണിന്‌ ഇണങ്ങുന്നതും നിലവിലെ ഫോട്ടോ-റിയലിസ്‌റ്റിക്‌ ഇമേജുകള്‍ക്ക്‌ അനുയോജ്യമായ തരത്തില്‍ നിറങ്ങള്‍ നല്‍കുന്നതുമായ ടിവി ആണന്ന്‌ ഉറപ്പ്‌ വരുത്തുക.

 

ബാക്‌ ലൈറ്റിങ്‌ ടെക്‌നോളജി

ബാക്‌ ലൈറ്റിങ്‌ ടെക്‌നോളജി

നിങ്ങള്‍ ഒരു എല്‍സിഡി ടിവി വാങ്ങാന്‍ പദ്ധതി ഉണ്ടെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ ആണന്ന്‌ മനസിലാക്കിയിരിക്കണം. സ്‌ക്രീനിന്റെ കോണ്‍ട്രാസ്‌റ്റില്‍ ഇതിന്‌ ഏറെ സ്വാധീനമുണ്ട്‌.

ചിലതില്‍ സ്‌ക്രീനിന്റെ വക്കുകളിലാണ്‌ ലൈറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌ മറ്റ്‌ ചിലതില്‍ സ്‌ക്രീനിന്‌ നേരെ പിറകിലാണ്‌ ലൈറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌. സ്‌ക്രീനിന്‌ പുറകില്‍ ലൈറ്റ്‌ വരുന്ന ടിവികളാണ്‌ എഡ്‌ജ്‌-ലൈറ്റ്‌ മോഡലുകളേക്കാള്‍ മികച്ച കോണ്‍ട്രാസ്‌റ്റ്‌്‌ നല്‍കുക.

 

സ്മാർട്ട്ഫോണുകൾ കാരണം ക്യാൻസർ സംഭവിക്കുമോ? ഫോണിന്റെ SAR വാല്യൂ എങ്ങനെ അറിയാം?

സ്മാർട്ട്ഫോണുകൾ കാരണം ക്യാൻസർ സംഭവിക്കുമോ? ഫോണിന്റെ SAR വാല്യൂ എങ്ങനെ അറിയാം?

ഫോണുകൾ കാരണം ക്യാൻസർ സംഭവിക്കുമോ? പ്രത്യേകിച്ച് സ്മാർട്ഫോണുകൾ കാരണമായി.. അവയിൽ നിന്നും വരുന്ന റേഡിയേഷൻ ക്യാൻസറിന് കാരണമാക്കുമോ? ഒരുപാട് പേർക്ക് ഇന്നും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു സംശയമാണിത്. ഇതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒപ്പം ഫോണിന്റെ SAR വാല്യൂ എങ്ങനെ കണ്ടെത്താം എന്നും നമുക്ക് നോക്കാം.

പഠനങ്ങൾ പറയുന്നത്

പഠനങ്ങൾ പറയുന്നത്

ഫോണുകളിൽ നിന്ന് റേഡിയേഷൻ പുറപ്പെടുന്നുണ്ട് എന്ന് ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത് ക്യാൻസർ ഉണ്ടാക്കാൻ മാത്രം കെല്പുള്ളതാണോ എന്നതാണ് സംശയം. ഫോണുകൾ റേഡിയേഷൻ ഇങ്ങനെ തുടർച്ചയായി പുറപ്പെടുവിക്കുന്നത് നമ്മുടെ ശരീരത്തെ ബാധിച്ചേക്കും എന്ന സംശയം തന്നെയാണ് ഇതിന് പിന്നിൽ. എന്നാൽ പഠനങ്ങൾ പറയുന്നത് ഫോൺ റേഡിയേഷൻ ഒരാൾക്ക് ക്യാൻസർ ഉണ്ടാക്കാൻ മാത്രം ശക്തിയുള്ളതല്ല എന്നാണ്.

എന്തുകൊണ്ട്?

എന്തുകൊണ്ട്?

ഈ വിധത്തിൽ കാര്യമായ ക്യാൻസർ റിപ്പോർട്ടുകളൊന്നും തന്നെ നിലവിൽ ഫോൺ ഉപയോഗവുമായി ചേർത്ത് വന്നിട്ടില്ല. മാത്രമല്ല ശാസ്ത്രീയമായി നോക്കുകയാണെങ്കിൽ പോലും മൊബൈൽ ഫോണുകൾ പുറത്തുവിടുന്ന റേഡിയോ കിരണങ്ങൾ മനുഷ്യ ഡിഎൻഎയെ ഇല്ലാതാക്കാൻ മാത്രം ശക്തിയില്ലാത്തവയാണ്. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും ഫോണുകൾ പുറപ്പെടുവിക്കുന്ന റേഡിയേഷന് ഒരു അളവും അതിന് ചില മാനദണ്ഡങ്ങളും എല്ലാം തന്നെയുണ്ട്. അതാണ് SAR വാല്യൂ.

എന്താണ് SAR വാല്യൂ?

എന്താണ് SAR വാല്യൂ?

ഓരോ ഇലകട്രോണിക് ഉപകരണവും ഒരു ചെറിയ അളവിലുളള നോണ്‍-അയോണിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഒരു നിശ്ചിത സമയപരിധിക്കുളളില്‍ ശരീരം ആഗിരണം ചെയ്യുന്ന ഇതിനെയാണ് SAR വാല്യു അഥവാ (Specific Absorbtion Rate) എന്നു പറയുന്നത്. അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (FCC) സ്മാര്‍ട്ട്‌ഫോണുകളുടെ SAR ലെവല്‍ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍ 1.6 W/Kg SAR ലെവലുളള ഫോണുകളാണ് മികച്ചതെന്ന് വ്യക്തമാക്കുന്നു.

എങ്ങനെ നിങ്ങളുടെ ഫോണിന്റെ SAR വാല്യൂ കണ്ടെത്താം?

എങ്ങനെ നിങ്ങളുടെ ഫോണിന്റെ SAR വാല്യൂ കണ്ടെത്താം?

ഫോണിന്റെ SAR വാല്യു കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും തന്നെയില്ല. ഫോണിന്റെ പിറകിൽ തന്നെ അത് കാണാം. ഇനി ഇല്ലെങ്കിൽ തന്നെ ഫോൺ കമ്പനിയുടെ വെബ്സൈറ്റിൽ നിങ്ങൾക്ക് അന്വേഷിച്ചാൽ കണ്ടെത്താൻ സാധിക്കും. ഓരോ കമ്പനിക്കും തങ്ങളുടെ ഓരോ ഫോണുകളുടെയും SAR വാല്യൂ എന്തുമാത്രം ഉണ്ടെന്ന് വ്യക്തമാക്കേണ്ട ബാധ്യത ഉണ്ട്. ഇത് ചെക്ക് ചെയാൻ മറ്റൊരു മാർഗ്ഗം കൂടെയുണ്ട്. അതാണ് ഏറ്റവും എളുപ്പം. ഫോണിൽ നിന്നും *#07# ഡയൽ ചെയ്യുക. അത്രയേ ഉള്ളൂ. നിങ്ങളുടെ ഫോൺ SAR വാല്യൂ നിങ്ങൾക്ക് കാണാൻ സാധിക്കും.

ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി തീർക്കുന്നത് എന്ന് എങ്ങനെ കണ്ടെത്താം?

ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി തീർക്കുന്നത് എന്ന് എങ്ങനെ കണ്ടെത്താം?

സ്മാർട്ട്ഫോണുകളെ സംബന്ധിച്ചെടുത്തോളം അന്നും ഇന്നും നേരിടുന്ന ഒരേയൊരു പ്രശ്നമാണല്ലോ ബാറ്ററി ചാർജ്ജ് പെട്ടെന്ന് തീർന്നു പോകുക എന്നത്. ഫോൺ ആകുമ്പോൾ അതിനി എത്ര വലിയ ബാറ്ററി ഉണ്ടെങ്കിൽ കൂടെ ചാർജ്ജ് തീരാൻ ഒരുപാട് കാരണങ്ങളുണ്ടാകും.

അവയെ കുറിച്ചൊക്കെ നമുക്ക് അറിയുകയും ചെയ്യാം. എന്നാൽ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ഫോൺ ബാറ്ററി കാർന്നു തിന്നുന്നത് എന്ന് എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ചാണ്. വളരെ എളുപ്പം തന്നെ നിങ്ങൾക്ക് ഇത് മനസ്സിലാക്കാം.

എങ്ങനെ കണ്ടെത്താം

എങ്ങനെ കണ്ടെത്താം

ഫോണിൽ സെറ്റിങ്‌സ് എടുക്കുക. അതിൽ ബാറ്ററി സെറ്റിംഗ്സ് എടുക്കുക. അതിൽ കയറിയാൽ നിങ്ങളുടെ ഫോണിൽ ഇപ്പോൾ ഉള്ള ചാർജ്ജും അവസാനം ചാർജ്ജ് ചെയ്തത് മുതലുള്ള സമയവും അടക്കം ഓരോന്നും കാണാം. അതിൽ താഴേക്ക് നീക്കിയാൽ ഓരോ എന്തൊക്കെ ആവശ്യങ്ങൾക്ക് ആണ് ബാറ്ററി ഉപയോഗിച്ചത് എന്ന് കാണിക്കും.

ഏറ്റവും കൂടിയ ചാർജ്ജ് ഏത് ആപ്പിനാണ് അല്ലെങ്കിൽ ഏത് സർവീസിനാണ് എടുത്തത് എന്ന് അവിടെ നിന്നും മനസ്സിലാക്കാം. അതിലൂടെ ആ ആപ്പുകളെ നിയന്ത്രിക്കുകയും ചെയ്യാം. ഈ സെറ്റിംഗ്സ് ഓരോ ആൻഡ്രോയ്ഡ് ഫോണുകളിലും കമ്പനികളെ അനുസരിച്ച് വ്യത്യസ്തമായിരിക്കും എന്നും ഓർമ്മിപ്പിക്കട്ടെ.

 

ഇതിനായി ഉപയോഗിക്കാവുന്ന മറ്റു ആപ്പുകൾ

ഇതിനായി ഉപയോഗിക്കാവുന്ന മറ്റു ആപ്പുകൾ

ഇനി നിങ്ങളുടെ ഫോൺ സെറ്റിങ്‌സ് വഴി ലഭിക്കുന്ന വിവരങ്ങൾ പൂർണ്ണമായും നിങ്ങളെ സഹായിക്കുന്നില്ലെങ്കിൽ ഇത് എളുപ്പമാക്കാൻ സഹായകമായ ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയുമാവാം. Better Battery Stats പോലെയുള്ള ആപ്പുകൾ ഇതിന് ഏറെ സഹായകമായിരുന്നെങ്കിലും ഗൂഗിൾ തേർഡ് പാർട്ടി ആപ്പുകൾ ഫോണിലെ ബാറ്ററി സ്റ്റാറ്റസ് ശേഖരിക്കുന്നത് തടയുന്നതിനായി ഇത്തരം ആപ്പുകളെ ഒഴിവാക്കിയിട്ടുണ്ട്. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തതാണെങ്കിലും ഈ ആപ്പുകൾ ഉപയോഗിച്ചും കൂടുതൽ കൃത്യമായ ഡാറ്റ ലഭ്യമാക്കാം.

source

Best Mobiles in India

Read more about:
English summary
TNM Online Solutions Jawad Story Kannur Kerala

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X