ജിയോ ഇഫക്ട്: 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!

Written By:

ബിഎസ്എന്‍എല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ നല്‍കുന്നത്. ജിയോയുടെ വരവോടു കൂടി ഇന്ത്യന്‍ ടെലികോം വിപണിയില്‍ വന്‍ മത്സരമാണ് നടക്കുന്നത്.

ഈയിടെയാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഒരു കൂട്ടം ഓഫറുകള്‍ നല്‍കിയത്. അതിനു പിന്നാലെയാണ് ഈ ഓഫറുകളും.

നോക്കിയ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റുകള്‍!

ജിയോ ഇഫക്ട്: 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!

ബിഎസ്എന്‍എല്‍ന്റെ പുതിയ ഓഫര്‍ ഇങ്ങനെയാണ്, 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ പ്രതി ദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. കൂടാതെ ഈ പ്ലാനില്‍ ഫ്രീ ലോക്കല്‍/എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്. എന്നാല്‍ കേരള സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമല്ല.

ബിഎസ്എന്‍എല്‍ ഡയറക്ടര്‍ പറയുന്നത് ഇങ്ങനെയാണ്, വോയിസ്/ ഡാറ്റ സെന്‍ട്രിക് പ്ലാനിന്റെ വില 429 രൂപയാണ്, അതായത് പ്രതിമാസം 143 രൂപ (പ്രതി ദിനം 1ജിബി ഡാറ്റ), അതില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം, കൂടാതെ 90 ജിബി ഡാറ്റയും (1 ജിബി ഡാറ്റ പ്രതി ദിനം) 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

സൗജന്യ വൈഫൈ നല്‍കാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് എന്ന സേവനം അവതരിപ്പിച്ചത്. ഇതിലൂടെ ബില്‍ പേയ്‌മെന്റുകള്‍ നടത്താം.

ജിയോ ഇഫക്ട്: 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 5 രൂപയ്ക്ക് 4ജി ഡാറ്റ: വേഗമാകട്ടേ!

എന്നാല്‍ ബിഎസ്എന്‍എല്‍ കൂടാതെ മറ്റു ടെലികോം കമ്പനികളായ വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി ഒരു കൂട്ടം അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നിട്ടുണ്ട്.

English summary
Bharat Sanchar Nigam Limited or BSNL has announced a new pack which will provide unlimited voice and 1GB data per day for a period of 90 days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot