Home
News

ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ മോഡില്‍ മാറ്റം വരുന്നു

സാധാരണ ബ്രൗസറിനെക്കാള്‍ സ്വകാര്യത ഉറപ്പുനല്‍കുന്നതാണ് ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ മോഡ്. ബ്രൗസിംഗ് ഹിസ്റ്ററി, കുക്കൂസ്, സൈറ്റ് ഡാറ്റ മുതലായ വിവരങ്ങളൊന്നും ഇന്‍കൊഗ്നിറ്റോ മോഡില്‍ ശേഖരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്‍കൊഗ്നിറ്റോ മോഡില്‍ സ്വകാര്യത കൂടുതലാണ്. ഫയല്‍ സിസ്റ്റം എപിഐ പോലുള്ള ചില പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കിയാണ് ഗൂഗിള്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നത്.

ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ മോഡില്‍ മാറ്റം വരുന്നു

പണം നല്‍കാതെ തെന്നിമാറുന്ന ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് ഇന്‍കൊഗ്നിറ്റോ മോഡിലെ ഫീച്ചറുകള്‍ പ്രസാധകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് ചില ന്യൂസ് വെബ്‌സൈറ്റുകള്‍ വായനക്കാര്‍ക്ക് നിശ്ചിത എണ്ണം വാര്‍ത്തകള്‍ സൗജന്യമായി നല്‍കാറുണ്ട്. ഇന്‍കൊഗ്നിറ്റോ മോഡില്‍ ഇത് മറികടന്ന് കൂടുതല്‍ വാര്‍ത്തകള്‍ സൗജന്യമായി വായിക്കാനാകും.

ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ മോഡില്‍ മാറ്റം വരുന്നു

ഇന്‍കൊഗ്നിറ്റോ മോഡില്‍ പ്രസാധകര്‍ നടത്തുന്ന ഇടപെടല്‍ തടയുന്നതിനുള്ള പ്രതിവിധി ഈ മാസം അവസാനം ഗൂഗിള്‍ പുറത്തിറക്കുമെന്നാണ് വിവരം. ഗൂഗിളിന്റെ നീക്കം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ക്ക് വലിയ തിരിച്ചടി ഉണ്ടാക്കും.

ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ മോഡില്‍ മാറ്റം വരുന്നു

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പേരില്‍ അടിച്ചമര്‍ത്തലുകളും പീഡനവും നേരിടുന്നവരെ സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്ന നിലപാടിലാണ് ഗൂഗിള്‍. മീറ്റര്‍ സ്ട്രാറ്റജിയില്‍ ഉണ്ടാകുന്ന മാറ്റം ഇന്‍കൊഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നവരെ മാത്രമല്ല ബാധിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. വ്യക്തികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനുള്ള നടപടി ഇന്‍കൊഗ്നിറ്റോ മോഡിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കും.

More from GizBot

Best Mobiles in India

English summary
Users can now explore popular neighbourhoods in their city by simply tapping the arrow beside “Explore Nearby” and making a selection. Apart from exploring their own city, users can also look up other Indian cities by searching the city name—an easy way to get up to speed before you travel!
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X