റീസൈക്കിള്‍ ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഒളിമ്പിക്‌സ് മെഡലുകള്‍; മാതൃകയായി 2020 ടോക്യോ ഒളിമ്പിക്‌സ്

|

2020-ലെ ഒളിമ്പിക്‌സിന് വേദിയാകുന്നത് ജപ്പാനിലെ ടോക്യോയാണ്. ഒളിമ്പിക്‌സ് ഉദാഘ്ടനചടങ്ങിലെ അത്ഭുതങ്ങള്‍ക്ക് അപ്പുറം ടോക്യോ ഒളിമ്പിക്‌സ് വാര്‍ത്തകളില്‍ നിറയുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്. റീസൈക്കിള്‍ ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഒളിമ്പിക്‌സ് മെഡലുകള്‍ നിര്‍മ്മിക്കുന്നുവെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.

 

ശേഖരിച്ചു കഴിഞ്ഞു.

ശേഖരിച്ചു കഴിഞ്ഞു.

2020 ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് സംഘാടക സമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്മിറ്റിയുടെ തീരുമാനത്തിന് പൊതുജനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇതുവരെ ഇലക്ട്രോണിക്് ഉപകരണങ്ങള്‍, ബാറ്ററികള്‍ എന്നിവയുള്‍പ്പെടെ 47488 ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.

 മെഡലുകള്‍

മെഡലുകള്‍

ഒളിമ്പിക്‌സ് മത്സരങ്ങളുടെ മെഡലുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ 2700 കിലോഗ്രാം വെങ്കലം ഇതിനോടകം തന്നെ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ആവശ്യമായ സ്വര്‍ണ്ണത്തിന്റെ 30.3 ശതമാനവും വെള്ളിയുടെ 85 ശതമാനവും ഇവയില്‍ നിന്ന് ലഭിച്ചു.

 സംഘാടക സമിതി

സംഘാടക സമിതി

സംസ്‌കരിക്കാനുള്ള ഉപകരണങ്ങളില്‍ നിന്ന് ബാക്കിവേണ്ട സ്വര്‍ണ്ണവും വെള്ളിയും ലഭിക്കുെേമന്ന പ്രതീക്ഷയിലാണ് സംഘാടക സമിതി. വരുന്ന മാര്‍ച്ച് 31-ന് ഈ പ്രവര്‍ത്തനത്തിന് ഔദ്യോഗികമായി അവസാനിക്കും. അതിനുശേഷമേ മെഡലുകളുടെ രൂപകല്‍പ്പന ആരംഭിക്കുകയുള്ളൂ.

 

 

ഉപയോഗിക്കുക.
 

ഉപയോഗിക്കുക.

ഇതിന് പുറമെ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. അത്‌ലറ്റ്‌സ് വില്ലേജ്, ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റ്ിംഗ് സെന്റര്‍, പ്രധാന പ്രസ് സെന്റര്‍ എന്നിവയെല്ലാം ഇതായിരിക്കും ഉപയോഗിക്കുക.

Best Mobiles in India

Read more about:
English summary
Tokyo 2020 Olympic Medals Will Be Made From 100 Percent Recycled Gadgets, And We Salute Them!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X