ടോക്കിയോ ഒളിമ്പിക്സിൽ നൽകുന്ന മെഡലുകൾ നിർമ്മിച്ചിരിക്കുന്നത് റീസൈക്കിൾ ചെയ്യ്ത വസ്തുക്കളിൽ നിന്നും

|

ഒളിമ്പിക് സ്വർണ്ണത്തേക്കാൾ അഭിമാനകരമായ അത്ലറ്റിക് അവാർഡ് വേറെയില്ല എന്നുതന്നെ പറയാം. ഇപ്പോൾ ടോക്കിയോ ഒളിമ്പിക്സിൽ വിജയിക്കുന്ന മത്സരാർത്ഥികൾക്ക് ഈ മെഡലുകൾ സമ്മാനമായി ലഭിക്കും. ഈ വർഷത്തെ സ്വർണം, വെള്ളി, വെങ്കല ഒളിമ്പിക്, പാരാലിമ്പിക് മെഡലുകൾ സെൽ ഫോണുകൾ പോലുള്ള റീസൈക്കിൾ ചെയ്യ്ത ചെറിയ ഇലക്ട്രോണിക് ഡിവൈസുകളിൽ നിന്നുമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് വർഷത്തിനിടയിൽ ടോക്കിയോ 2020 മെഡൽ പദ്ധതി നൽകുന്ന 5,000 ഒളിമ്പിക് മെഡലുകൾ ഉത്പാദിപ്പിക്കാൻ ജപ്പാനിലുടനീളമുള്ള 6.21 ദശലക്ഷം സെൽ ഫോണുകൾ ഉൾപ്പെടെ 78,985 ടൺ ഇലക്ട്രോണിക് ഡിവൈസുകൾ ശേഖരിച്ചു.

 

ടോക്കിയോ ഒളിമ്പിക്സിൽ നൽകുന്ന മെഡലുകൾ നിർമ്മിച്ചിരിക്കുന്നത് റീസൈക്കിൾ ചെയ്യ്ത വസ്തുക്കളിൽ നിന്നും

അതിൽ ഡിജിറ്റൽ ക്യാമറകൾ, ഹാൻഡ്‌ഹെൽഡ് ഗെയിമുകൾ, ലാപ്‌ടോപ്പുകൾ എന്നിവയ്‌ക്കൊപ്പം മൊബൈൽ ഫോണുകളും ഉൾപ്പെടുന്നു. അവയെല്ലാം ഉയർന്ന പരിശീലനം ലഭിച്ച കോൺട്രാക്ടർമാർ തരംതിരിക്കുകയും അത് ഉരുക്കി ശേഖരിക്കുകയും ചെയ്യുന്നു. ഈ ഡിവൈസുകളുടെ സ്വർണം, വെള്ളി, വെങ്കല ഭാഗങ്ങൾ സ്മെൽറ്റിംഗ് വഴിയാണ് ശേഖരിക്കുന്നത്. ഇത് ഒരു ലോഹം വേർതിരിച്ചെടുക്കാൻ ചൂടാക്കുകയും ഉരുകുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്. 2017 ൽ ആരംഭിച്ച ടോക്കിയോ 2020 മെഡൽ പ്രോജക്റ്റ് എന്ന ഒരു ശേഖരണ പരിപാടിയുടെ ഭാഗമായിരുന്നു ഈ ശ്രമം. ഈ പദ്ധതിക്ക് 1300 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 2100 ഇലക്ട്രോണിക്സ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും സംഭാവനകളും പിന്തുണയും ലഭിച്ചു.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തും

ടോക്കിയോ ഒളിമ്പിക്സിൽ നൽകുന്ന മെഡലുകൾ നിർമ്മിച്ചിരിക്കുന്നത് റീസൈക്കിൾ ചെയ്യ്ത വസ്തുക്കളിൽ നിന്നും
 

പ്രാദേശിക സംഭാവനകൾക്കായി ഡോനെഷൻ ബോക്സുകളും ജപ്പാനിലുടനീളം സ്ഥാപിച്ചിട്ടുണ്ടെന്ന് ഐഒസി പറയുന്നു. ജാപ്പനീസ് പൗരന്മാർ അവരുടെ പഴയ ഇലക്ട്രോണിക് ഡിവൈസുകൾ ഡോനേഷൻ കളക്‌ഷൻ വെബ്സൈറ്റുകൾ സ്ഥാപിച്ചു കൊണ്ട് ജാപ്പനീസ് നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും 90 ശതമാനം വരെ ആളുകൾ പങ്കെടുത്തതായി ടെക്നോളജി പ്രസിദ്ധീകരണമായ ZME സയൻസ് റിപ്പോർട്ട് ചെയ്യുന്നു. ഒളിമ്പിക് ചരിത്രത്തിൽ ഇത് ആദ്യമായാണ് റീസൈക്കിൾ ചെയ്യ്ത ലോഹം ഉപയോഗിച്ച് മെഡലുകൾ നിർമ്മിക്കുന്നത്. ആദ്യമായാണ് സാധാരണ പൗരന്മാർ ഇതിൻറെ ഉൽപാദനത്തിനായി കൈകോർക്കുന്നതെന്ന് ടോക്കിയോ ഗെയിംസിൻറെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. ടോക്കിയോ ഗെയിംസിൽ ഒരു വലിയ ശ്രമത്തിൻറെ ഭാഗമായാണ് റീസൈക്കിൾ ചെയ്യ്ത ഒളിമ്പിക് മെഡലുകൾ വരുന്നത്.

ടോക്കിയോ ഒളിമ്പിക്സിൽ നൽകുന്ന മെഡലുകൾ നിർമ്മിച്ചിരിക്കുന്നത് റീസൈക്കിൾ ചെയ്യ്ത വസ്തുക്കളിൽ നിന്നും

ഈ സംരംഭത്തിലൂടെ ടോക്കിയോ 2020 മെഡൽ പദ്ധതി 70 പൗണ്ട് സ്വർണ്ണവും 7,700 പൗണ്ട് വെള്ളിയും 4,850 പൗണ്ട് വെങ്കലവും ശേഖരിച്ചു. ZME സയൻസ് റിപ്പോർട്ട് അനുസരിച്ച്, ഈ പ്രോജക്റ്റിൽ നിന്ന് ലഭിച്ച സ്വർണ്ണത്തിന് ഏകദേശം 2 മില്യൺ ഡോളർ വില വരുന്നു. റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് ഒളിമ്പിക് മെഡലുകൾ നിർമ്മിക്കുന്നത് ഇതാദ്യമായല്ല. 2016 ൽ, റിയോ ഒളിമ്പിക്സ് 30 ശതമാനം റീസൈക്കിൾ മെറ്റീരിയലുകളിൽ നിന്നും നിർമ്മിച്ച വെങ്കല, വെള്ളി മെഡലുകൾ സമ്മാനിച്ചു. ഐഒസി അനുസരിച്ച്, 2019 വിന്റർ ഒളിമ്പിക്സിനുള്ള മെഡലുകളിൽ റീസൈക്കിൾഡ്-കണ്ടന്റ് മെഡലുകളും ഉണ്ടായിരുന്നു. ടോക്കിയോ ഒളിമ്പിക്സിൽ മെഡലുകൾക്കായി റീസൈക്കിൾ ചെയ്ത ഇലക്ട്രോണിക്സ് ഉപയോഗിക്കുന്നത് പരിപാടിയുടെ സംഘാടകർ അവരുടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിന് പ്രവർത്തിച്ച ഒരു മാർഗ്ഗം മാത്രമാണ്.

ആമസോൺ സ്പേസ് ഇന്റർനെറ്റ് പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾആമസോൺ സ്പേസ് ഇന്റർനെറ്റ് പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

Most Read Articles
Best Mobiles in India

Read more about:
English summary
This year's gold, silver, bronze Olympic, and Paralympic medals are made from small recycled electronic devices such as cell phones. In two years, Tokyo has collected 78,985 tonnes of electronic devices, including 6.21 million cell phones across Japan, to produce the 5,000 Olympic medals offered by the 2020 medal program.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X