Home
News

ഒടുവിൽ തിരിച്ചറിവുണ്ടായി അല്ലേ; FASTag പിൻവലിക്കാനൊരുങ്ങി കേന്ദ്രം, ടോൾ പ്ലാസകൾക്കും ബൈ ബൈ

ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്കും നീണ്ട ക്യൂവും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നേരത്തെ ഫാസ്ടാഗ് സംവിധാനം കൊണ്ട് വന്നത്. FASTag നിർബന്ധമാക്കിയിട്ടും ഇല്ലാത്തവർക്ക് വൻതുക ഫൈൻ ഏർപ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിന് മാത്രം പരിഹാരം ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ദേശീയ പാതകളിലും മറ്റ് ടോൾ റോഡുകളിലുമെല്ലാം ടോൾ പ്ലാസകൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് നിർബാധം തുടരുന്നു. ഇതിനെല്ലാം ഒടുവിൽ ടോൾ പ്ലാസകൾ തന്നെയാണ് പ്രശ്നം എന്ന തിരിച്ചറിവിലേക്ക് സർക്കാർ എത്തിയിരിക്കുകയാണ്.

ടോൾ പ്ലാസ

ടോൾ പ്ലാസകൾക്കും ഫാസ്ടാഗിനും പകരമായി പുതിയ ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്താൻ തയ്യാറെടുക്കുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. പൂർണമായും ഓട്ടോമേറ്റഡ് ആയി വരുന്ന പുതിയ ടോൾ പിരിവിന് ടോൾ പ്ലാസകളും ഫാസ്ടാഗും ആവശ്യമില്ല. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (ANPR) എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. എഎൻപിആർ ക്യാമറകൾ വഴി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്താണ് ടോൾ ഈടാക്കുന്നത്.

നമ്പർ പ്ലേറ്റുകൾ

സ്കാൻ ചെയ്യുന്ന നമ്പർ പ്ലേറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളിന്റെ ബാങ്ക് അക്കൌണ്ടിൽ നിന്നും നേരിട്ടാണ് ടോൾ തുക ഈടാക്കുന്നത്. ഇതോടെ ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഇല്ലാതാകുമെന്നാണ് സർക്കാർ കരുതുന്നത്. ഇതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലും മാറ്റങ്ങൾ വരുത്തും. രാജ്യത്തുടനീളമുള്ള എല്ലാ ടോൾ പ്ലാസകളിലും പുതിയ സംവിധാനം കൊണ്ട് വരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഫാസ്ടാഗുകൾ ഫലപ്രദമല്ലെന്ന തിരിച്ചറിവ്

ഫാസ്ടാഗുകൾ ഫലപ്രദമല്ലെന്ന തിരിച്ചറിവ്

ടോൾ പ്ലാസകളിലെ തിരക്ക് മൂലം കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കുകൾ നാം കണ്ടിട്ടുണ്ട്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് കേന്ദ്ര സർക്കാർ ഫാസ്ടാഗ് സംവിധാനം കൊണ്ട് വന്നത്. ഇവയും ഫലപ്രദമല്ലെന്ന് അധിക നാൾ കഴിയും മുമ്പേ വ്യക്തമായിരുന്നു. ഫാസ്ടാഗുകൾ ഉണ്ടെങ്കിലും വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നതാണ് വെല്ലുവിളിയാകുന്നത്.

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ

ഈ വെല്ലുവിളി പരിഹരിക്കാൻ കഴിയുന്ന കൂടുതൽ മെച്ചപ്പെട്ട സംവിധാനം എന്ന നിലയ്ക്കാണ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ പരീക്ഷിക്കാൻ ഗതാഗത മന്ത്രാലയം തയ്യാറെടുക്കുന്നത്. പുതിയ രീതി വിജയിച്ചാൽ ഫാസ്ടാഗ് മാത്രമല്ല, ടോൾ പ്ലാസകൾ തന്നെ ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഎൻപിആർ സിസ്റ്റം

നിലവിൽ രാജ്യത്തെ 97 ശതമാനം ടോൾ പ്ലാസകളിലും ടോൾ പിരിക്കാൻ ഫാസ്ടാഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. എഎൻപിആർ സിസ്റ്റം വരുന്നതോടെ ഇവയെല്ലാം കാലഹരണപ്പെടും. ടോൾ പ്ലാസകൾ തന്നെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചാൽ ഇവ സ്ഥാപിക്കുന്നതിനും മറ്റും ആവശ്യമായി വരുന്ന ഉയർന്ന പണച്ചിലവും ഇല്ലാതെ വരും. വാഹന ഉടമകൾക്ക് ഫാസ്ടാഗുകൾ റീചാർജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാകും.

കൂടുതൽ വാഹനങ്ങൾ നിരത്തിലേക്കെത്തി

നിലവിൽ ടോൾ പിരിവിനുള്ള ഏറ്റവും മെച്ചപ്പെട്ട രീതിയാണ് ഫാസ്ടാഗ്. ടോളിൽ പണം നൽകി ബില്ല് വാങ്ങുന്ന പഴയ രീതി മാറിയപ്പോൾ തന്നെ ഗതാഗതക്കുരുക്കിൽ വലിയ കുറവ് വന്നിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലേക്കെത്തിയതാണ് ഫാസ്ടാഗും മതിയാകാതെ വരാനുള്ള കാരണം. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ചുള്ള ടോൾ പിരിവ് എത്ര മാത്രം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണാം.

നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ

നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിക്കുന്നതിൽ ചില പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്പർ പ്ലേറ്റിൽ രജിസ്ട്രേഷൻ നമ്പറിനൊപ്പം ചിത്രങ്ങളും സ്റ്റിക്കറുകളും ഒക്കെ പതിക്കുന്ന നമ്മുടെ നാട്ടിൽ. രജിസ്ട്രേഷൻ നമ്പറിനൊപ്പം മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടുള്ള നമ്പർ പ്ലേറ്റ്, സ്കാൻ ചെയ്യാൻ ക്യാമറകൾക്ക് സാധിച്ചേക്കില്ലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

മോട്ടോർ വെഹിക്കിൾ ആക്റ്റ്

എന്നാൽ പിന്നെ നമ്പർ പ്ലേറ്റിൽ രണ്ട് സ്റ്റിക്കർ കൂടി ഒട്ടിക്കാം എന്ന് കരുതരുത്. മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം നമ്പർ പ്ലേറ്റുകളിൽ രജിസ്ട്രേഷൻ നമ്പറുകൾ മാത്രം പതിക്കാനാണ് അനുവാദം ഉള്ളത്. കാലപ്പഴക്കം മൂലം നമ്പറുകൾ മങ്ങിയതോ, ചെളിയും മണ്ണും പറ്റിയതുമായ നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്യാൻ എഎൻപിആർ ക്യാമറകൾക്ക് സാധിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

More from GizBot

Best Mobiles in India

English summary
The Ministry of Road Transport and Highways is preparing to introduce a new toll collection system to replace toll plazas and FASTag. The new toll collection will be fully automated and will not require toll plazas or FASTags. This new system is called the Automatic Number Plate Reader (ANPR). Toll is collected by scanning vehicle number plates through ANPR cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X