Just In
- 3 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 4 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 5 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 6 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- Movies
മീനൂട്ടിയെ ആദ്യം കണ്ടപ്പോള്‍ എന്തൊരു ജാഡ എന്ന് പറഞ്ഞ് മുഖം തിരിച്ചു! കൂട്ടായ കഥ പറഞ്ഞ് നമിത
- Sports
IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?
- News
'തലമറന്ന് എണ്ണതേക്കുകയാണ് മുഖ്യമന്ത്രി':സംസ്ഥാന സർക്കാർ ധവളപത്രമിറക്കണമെന്ന് കെ സുരേന്ദ്രൻ
- Lifestyle
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില്‍ ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്‍
- Finance
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച 10 ആക്ഷന്‍ വീഡിയോ ഗെയിമുകള്‍
പ്രായഭേദമില്ലാതെ ആളുകള്‍ ആസ്വദിക്കുന്ന ഒന്നാണ് വീഡിയോ ഗെയിമുകള്‍. സ്മാര്‍ട്ഫോണിലും കമ്പ്യൂട്ടറിലുമായി കളിക്കാവുന്ന എണ്ണിയാല്‍ തീരാത്ത വീഡിയോ ഗെയിമുകള്‍ ഇന്നു ഡൗണലോഡ് ചെയ്യാന്‍ സാധിക്കും. ആദ്യമൊക്കെ ബൈക് റേസിംഗും കാര്‍ റേസിംഗുമൊക്കെയായിരുന്നു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രിയം.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
എന്നാല്‍ ഇന്ന് സ്ഥിതി മാറി. സാഹസികതയും വയലന്‍സും നിറഞ്ഞ വീഡിയോ ഗെയിമുകളാണ് കൂടുതല്‍ പേര്ക്കിഷ്ടം. അടുത്തിടെ ഇറങ്ങിയ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 4 അടക്കമുള്ളവ ഇതിന് ഉദാഹരണങ്ങളാണ്.
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കുന്നതായതിനാല് തന്നെ ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച 10 വീഡിയോ ഗെയിമുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്ക്രോള്‍ ചെയ്യുക.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Grand theft auto IV
ഇറങ്ങിയ ദിവസം തന്നെ ലക്ഷക്കണക്കിനു ഡൗണലോഡുകളുമായി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ഗെയിമാണ് ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ IV. മികച്ച ആശയം, മനോഹരമായ വിഷ്വലുകള്‍, ത്രസിപ്പിക്കുന്ന ആക്ഷന്‍... ഇതെല്ലാമാണ് ഗെയിമിനെ പ്രിയപ്പെട്ടതാക്കിമാറ്റുന്നത്. അതോടൊപ്പം 32 പേര്‍ക്ക് മത്സരത്തില്‍ ഒരേസമയം പങ്കാളാകളാവാമെന്നതും പ്രത്യേകതയാണ്. ഗെയിം വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

Max payne 3
മുന്‍ ന്യൂയോര്‍ക് സിറ്റി ഡിറ്റക്റ്റീവും ബ്രസീലിയന്‍ വ്യവസായിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുമായ മാക്സ് കേന്ദ്രകഥാപാത്രമായ ഈ ഗെയിം മനോഹരമായ ഗ്രാഫിക്സും വിഷ്വല്‍ എഫക്റ്റ്സും ചേര്‍ന്നതാണ്. ഒന്നിലധികം പേര്‍ക്ക് കളിക്കാന്‍ കഴിയുമെന്നതും ഗെയിമിന്റെ പ്രത്യേകതയാണ്. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Tomb Rider Underworld
തൊട്ടു മുമ്പുള്ള ടോംബ് റൈഡര്‍ ലെജന്റിന്റെ തുടര്‍ച്ചയാണ് ടോംബ് റൈഡര്‍ അണ്ടര്‍വേള്‍ഡ്. കേന്ദ്രകഥാപാത്രമായ ലാറ ക്രോഫ്റ്റിന്റെ ഓരോ ചലനങ്ങളും യാദാര്ഥ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Devil May Cry 4
വേഗതയും ആക്ഷനും ഒത്തുചേര്‍ന്ന ഗെയിമാണ് ഇത്്. ടര്‍ബോ, ഡാര്‍ക്നൈറ്റ് തുടങ്ങി വിവിധ മോഡുകള്‍ ഗെയിമിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഗ്രാഫിക്സും മനോഹരമാണ്. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Grand Theft Auto Vice City
2002-ല്‍ റിലീസ് ചെയ്ത ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ സീരീസില്‍ പെട്ട ഗെയിമാണ് ഇത്. ഈ സീരീസില്‍ ഇറങ്ങിയ രണ്ടാമത്തെ 3 ഡി ഗെയിമും ഇതുതന്നെ. 120 ഓളം ആഡംബര വാഹനങ്ങളും 40 ഓളം ആയുധങ്ങളും ഉപയോഗിക്കാന്‍ സാധിക്കും. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Xmen Origins Wolverine
Xമെന്‍ എന്ന കഥാപാത്രത്തിന്റെ അമാനുഷികവും ക്രൂരവുമായ ശക്തി എടുത്തുകാണിക്കുന്ന ഗെയിമാണ് ഇത്. മികച്ച ആശയവും അതിലേറെ മനോഹരമായ ഗ്രാഫിക്സുമാണ് ഈ ഗെയിമിനെ പ്രിയപ്പെട്ടതാക്കുന്നത്. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Arkham Asylum
ബാറ്റ്മാന് കേന്ദ്രകഥാപാത്രമായി വരുന്ന ഗെയിമാണ് ഇത്. സ്വന്തം കഴിവുകള്‍ ഉപയോഗിച്ച് നിഗൂഢതകള്‍ കണ്ടെത്തുകയും ശത്രുക്കളെ തുരത്തുകയും ചെയ്യുന്നതാണ് ഗെയിമിന്റെ ഇതിവൃത്തം. ഡിസൈനും ഗ്രാഫിക്സും ഏറെ മികച്ചതാണ്. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

L.A Noire
കുറ്റാന്വേഷണ ത്വതയുള്ളവര്ക്ക് ഏറ്റവും അനുയോജ്യമായ ഗെയിമാണ് ഇത്. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലം പരിശോധിച്ച് കേസ് അന്വേഷിക്കുക, സംശയമുള്ളവരെ ചോദ്യം ചെയ്യുക തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ ഗെയിം പുരോഗമിക്കും. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Red Dead Redemption
മനോഹരമായ മറ്റൊരു ഗെയിമാണ് ഇത്. തന്റെ പഴയ ഗാംഗില്‍ നിന്നു വേറിട്ട്, കുടുംബവുമൊത്ത് താമസിക്കുന്ന ജോണ്‍ മാട്സണ്‍ ആണ് ഇതിലെ കേന്ദ്ര കഥാപാത്രം. തന്റെ ഭാര്യയേയും കുഞ്ഞിനേയും ഫെഡറല്‍ ഏജന്റ്സ് തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് തന്‍െ്റ പഴയ സംഘാംഗങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ഇതിവൃത്തം. ഒരാള്‍ക്കും ഒന്നിലധികം ആളുകള്‍ക്കും പങ്കാളികളാവാം എന്നതാണ് ഗെയിമിന്റെ മറ്റൊരു പ്രത്യേകത. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Hitman Absolution
പ്രശസ്തമായ ഹിറ്റ്മാന് സീരീസില്‍ ഉള്‍പെട്ട ഗെയിമാണ് ഇത്. ഏജന്റ് 47 എന്ന കേന്ദ്ര കഥാപാത്രത്തെ ആശ്രയിച്ചാണ് ഗെയിം മുന്നോട്ടു പോകുന്നത്. മികച്ച ഒരു എന്റര്ടെയ്നര് തന്നെയാണ് ഈ ഗെയിം. വിലയും വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470