2014-ലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളില്‍ സെല്‍ഫി സ്റ്റിക്കും....!

2014 മികച്ച കണ്ടുപിടുത്തങ്ങളുടെ കാലമായിരുന്നു. ഒരുപിടി കണ്ടുപിടുത്തങ്ങളാണ് 2014-ല്‍ ഉണ്ടായിരിക്കുന്നത്. ടൈം മാഗസീന്‍ പട്ടികപ്പെടുത്തിയ മികച്ച കണ്ടുപിടുത്തങ്ങളില്‍ 10 എണ്ണമാണ് താഴെ കൊടുക്കുന്നത്. ഈ കണ്ടുപിടത്തങ്ങളിലൂടെ സഞ്ചരിക്കുന്നത് ഒരേ സമയം രസകരവും കൗതുകകരവുമാണ്. സെല്‍ഫി സ്റ്റിക്ക് മുതല്‍ മംഗള്‍യാന്‍ വരെ ഇതില്‍ ഇടം പിടിച്ചിരിക്കുന്നു. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കൈകള്‍ കടന്ന് സ്മാര്‍ട്ട്‌ഫോണുകളുടെ സ്ഥലം തീരുമാനിക്കാനും മികച്ച ഫോട്ടോ ആംഗിളുകള്‍ കണ്ടെത്താനും സെല്‍ഫി സ്റ്റിക്ക് സഹായിക്കുന്നു.

2

യുഎസ്സിനും, യൂറോപപ്പിനും, റഷ്യക്കും ആദ്യ ശ്രമത്തില്‍ സാധിക്കാത്ത ഒരു ദൗത്യം ഐഎസ്ആര്‍ഒ-യില്‍ വികസിപ്പിച്ചെടുത്ത മംഗള്‍യാന് സാധിച്ചു. 74 മില്ല്യണ്‍ ഡോളറിനാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ വികസിപ്പിച്ചത്.

3

ആപ്പിള്‍ വാച്ചിലൂടെ കമ്പ്യൂട്ടര്‍ കൈ തണ്ടയില്‍ എത്തിയിരിക്കുന്നു. ടച്ച്‌സ്‌ക്രീനും ഫിസിക്കല്‍ ബട്ടണുകളും ചേര്‍ന്ന് തീര്‍ത്തും പുതുമയാര്‍ന്ന ഇന്റര്‍ഫേസാണ് ആപ്പിള്‍ വാച്ചിന്റേത്.

 

4

സെല്‍ഫോണില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കാന്‍ പകുതിയിലധികം അമേരിക്കകാരും തൃപ്തരല്ല. ബ്ലാക്ക്‌ഫോണ്‍ എന്ന ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസ് ഡാറ്റകള്‍ ചോര്‍ന്ന പോകാത്ത തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

5

മെലിഞ്ഞതും, അടര്‍ത്തി മാറ്റാവുന്നതുമായ കീബോര്‍ഡുളള ഡിവൈസില്‍ വേര്‍ഡ്, എക്‌സല്‍, പവര്‍ പോയിന്റ് തുടങ്ങിയവ അനായാസം പ്രവര്‍ത്തിപ്പിക്കാവുന്നതും ഡോക്ടര്‍മാര്‍ക്കും ബിസിനസ്സ് ആളുകള്‍ക്കും വളരെയധികം പ്രയോജനപ്പെടുന്നതുമാണ്.

6

ഇബോള വൈറസിനെ ഹോമോപൂരിഫയറിന്റെ ലെക്ടിന്‍ ഫില്‍ട്ടര്‍ ബ്ലഡ് ഒഴുകുമ്പോള്‍ തന്നെ വലിച്ചെടുക്കുന്നു.

7

ഹോവര്‍ബോര്‍ഡ് സ്‌കേറ്റ്‌ബോര്‍ഡ് പോലെ തന്നെയുളള ഒരു ഉപകരണമാണ്. പക്ഷെ ഇത് ഒരിഞ്ച് പൊക്കത്തില്‍ അന്തരീക്ഷതത്തില്‍ സ്‌കേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഡിവൈസാണ്.

 

8

ഡിജിറ്റല്‍ ബ്ലൂ പ്രിന്റുകളില്‍ നിന്ന് പ്ലാസ്റ്റിക്കിന്റേയും മറ്റ് വസ്തുക്കളുടേയും സഹായത്തോടെ വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതാണ് ത്രീ ഡി പ്രിന്റേഴ്‌സ്.

 

9

എല്‍ഇഡി ലിഡ് ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, ബ്ലൂടൂത്ത് സ്പീക്കര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും അടങ്ങിയതാണ് ഈ കൂളസ്റ്റ് കൂളര്‍.

 

10

നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈലില്‍ എന്തെങ്കിലും നോട്ടിഫിക്കേഷനുകളോ, മേസേജുകളോ വന്നാല്‍ നിങ്ങളുടെ കയ്യില്‍ കിടക്കുന്ന റിങ്‌ലി മോതിരം തിളങ്ങുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
We here look top 10 best inventions of 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot