സൗജന്യമായി ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 13 വെബ്‌സൈറ്റുകള്‍

|

കമ്പ്യൂട്ടറില്‍ ഗെയിമുകള്‍ കളിക്കുന്നത് നല്ലൊരു വിനോദമാണ്. ഇന്റര്‍നെറ്റില്‍ പരതിയാണ് ഗെയിം പ്രേമികള്‍ പുതിയ ഗെയിമുകള്‍ കണ്ടെത്തുന്നത്. ഗെയിമുകള്‍ സൗജന്യമായി ലഭിക്കുന്ന പത്തിലധികം മികച്ച വെബ്‌സൈറ്റുകള്‍ പരിചയപ്പെടാം.

 

  1. ആസിഡ് പ്ലേ

1. ആസിഡ് പ്ലേ

സൗജന്യമായി ലഭിക്കുന്ന ഏറെക്കുറെ എല്ലാ ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റാണ് ആസിഡ് പ്ലേ. സെര്‍ച്ച്, റേറ്റിംഗ്‌സ്, റെക്കമെന്‍ഡേഷന്‍സ് എന്നിവ ഉള്ളതിനാല്‍ അനുയോജ്യമായ ഗെയിമുകള്‍ അനായാസംം കണ്ടെത്തി ഡൗണ്‍ലോഡ് ചെയ്യാനാകും. ClamAV ഉപയോഗിച്ച് സ്‌കാന്‍ ചെയ്തതിന് ശേഷം ഡൗണ്‍ലോഡ് ചെയ്യുന്നതിനാല്‍ ഇവ സുരക്ഷിതവുമാണ്.

 2. ഒറിജിന്‍ ഓണ്‍ ദി ഹൗസ്

2. ഒറിജിന്‍ ഓണ്‍ ദി ഹൗസ്

പ്രീമിയം ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഒറിജിന്‍ ഓണ്‍ ദി ഹൗസിന്റെ പ്രത്യേകത. പതിവായി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ ഇഷ്ട പ്രീമിയം ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. ഗെയിമുകളുടെ പൂര്‍ണ്ണ പതിപ്പ് (Full Version) ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

3. ഓള്‍ ഗെയിംസ് എ ടു ഇസഡ്
 

3. ഓള്‍ ഗെയിംസ് എ ടു ഇസഡ്

ഗെയിമുകള്‍ സൗജന്യമായി കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന മറ്റൊരു വെബ്‌സൈറ്റാണ് ഓള്‍ ഗെയിംസ് എ ടു ഇസഡ്. ഇതില്‍ ഗെയിമുകളുടെ പട്ടിക, ഗെയിമുകളെ കുറിച്ചുള്ള അവലോകനം മുതലായവയും ലഭിക്കും.

4. മെഗാ ഗെയിംസ്

4. മെഗാ ഗെയിംസ്

ഗെയിമുകള്‍ തിരഞ്ഞ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരം നല്‍കുന്ന വെബ്‌സൈറ്റാണ് മെഗാ ഗെയിംസ്. HD 3d ഗെയിമുകള്‍, പ്ലേ സ്റ്റേഷന്‍ ഗെയിമുകള്‍ എന്നിവയും ഇതില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.

5. Caiman.us

5. Caiman.us

മികച്ച ഗെയിമുകളുടെ വന്‍ ശേഖരമാണ് Caiman.us-ന്റെ പ്രധാന സവിശേഷത.

6. ഫ്രീ പിസി ഗെയിമേഴ്‌സ്

6. ഫ്രീ പിസി ഗെയിമേഴ്‌സ്

സൗജന്യ ഗെയിമുകള്‍ക്ക് വേണ്ടിയുള്ള വെബ്‌സൈറ്റാണ് ഫ്രീ പിസി ഗെയിമേഴ്‌സ്. ഗെയിമുകളെ കുറിച്ചുളള അവലോകനം ഉള്‍പ്പെടെയുള്ളവ ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആക്ഷന്‍, സാഹസികത, ഗേള്‍ ഗെയിംസ്, ഫസ്റ്റ് പേഴ്‌സണ്‍ ഷൂട്ടര്‍, മ്യൂസിക്കല്‍, പ്ലാറ്റ്‌ഫോര്‍മര്‍, റെയ്‌സിംഗ്, റോള്‍ പ്ലേയിംഗ് ഗെയിംസ്, സിമുലേഷന്‍, സ്‌പോര്‍ട്‌സ്, സ്ട്രാറ്റജി മുതലായ എല്ലാ വിഭാഗം ഗെയിമുകളും ഈ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

7. ഫുള്‍ ഗെയിംസ്.sk

7. ഫുള്‍ ഗെയിംസ്.sk

ആക്ഷന്‍, സ്ട്രാറ്റജിക്, ലോജിക്, അഡ്വഞ്ചര്‍, സ്‌പോര്‍ട്‌സ്, റെയ്‌സിംഗ് ഗെയിമുകളുടെ കലവറയാണ് ഫുള്‍ ഗെയിംസ്.sk. ഇതില്‍ നിന്നും ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

8. ഗെയിംടോപ്

8. ഗെയിംടോപ്

സൗജന്യ ഗെയിമുകള്‍ ലഭിക്കുന്ന മറ്റൊരു സൈറ്റാണ് ഗെയിംടോപ്. ഏറ്റവും പുതിയ ഗെയിമുകള്‍, ഏറ്റവുമധികം ജനപ്രീതിയുള്ള ഗെയിമുകള്‍, ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമുകള്‍, റാന്‍ഡം ഗെയിമുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ലഹരി പിടിപ്പിക്കുന്ന ചെറിയ ഗെയിമുകളും ഇക്കൂട്ടത്തിലുണ്ട്.

 9. റീലോഡഡ്

9. റീലോഡഡ്

അവലോകനങ്ങള്‍ വായിച്ച് വിലയിരുത്തി ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് റീലോഡഡിന്റെ സവിശേഷത.

10. പോഗോ

10. പോഗോ

ഒരു തവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈന്‍ ഗെയിമുകള്‍ എത്ര വേണമെങ്കിലും സൗജന്യമായി പോഗോയില്‍ കളിക്കാന്‍ കഴിയും.

 11. ബെസ്റ്റ് ഓള്‍ഡ് ഗെയിംസ്

11. ബെസ്റ്റ് ഓള്‍ഡ് ഗെയിംസ്

മികച്ച പഴയ ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരം നല്‍കുന്ന വെബ്‌സൈറ്റാണ് ബെസ്റ്റ് ഓള്‍ഡ് ഗെയിംസ്. 2GB റാമില്‍ താഴെ മതി ഇതില്‍ ലഭ്യമായ ഗെയിമുകള്‍ കളിക്കാന്‍. നിങ്ങളെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നൂറുകണക്കിന് ഗെയിമുകള്‍ ഇതില്‍ ലഭിക്കും.

12. ഹോം ഓഫ് ദി അണ്ടര്‍ഡോഗ്‌സ്

12. ഹോം ഓഫ് ദി അണ്ടര്‍ഡോഗ്‌സ്

അയ്യായിരത്തിലധികം സൗജന്യ ഗെയിമുകളുള്ള വെബ്‌സൈറ്റാണ് ഹോം ഓഫ് ദി അണ്ടര്‍ഡോഗ്‌സ്. മൂന്നുമാസത്തിലൊരിക്കല്‍ പുതിയ ഗെയമികള്‍ ഉള്‍പ്പെടുത്തി സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അതിനാല്‍ ഇടയ്ക്കിടെ ഹോം ഓഫ് ദി അണ്ടര്‍ഡോഗ്‌സ് സന്ദര്‍ശിച്ച് ഇഷ്ട ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

13. ഓഷന്‍ ഓഫ് ഗെയിംസ്

13. ഓഷന്‍ ഓഫ് ഗെയിംസ്

പുതിയ ഗെയിമുകള്‍ വേണ്ടവര്‍ സന്ദര്‍ശിക്കേണ്ട വെബ്‌സൈറ്റാണ് ഓഷന്‍ ഓഫ് ദി ഗെയിംസ്. സൗജന്യമായി ലഭിക്കാത്ത ഗെയിമുകളും ഇതില്‍ ലഭിക്കും. ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഗെയിമുകള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Best Mobiles in India

Read more about:
English summary
Top 10+ Best Websites To Download PC Games For Free

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X